Home Featured ഗൃഹലക്ഷ്മി പദ്ധതി: രജിസ്റ്റർ ചെയ്തവർ ഒരു കോടി കവിഞ്ഞു; ഉദ്ഘാടനം 27-ന് ബെലഗാവിയിൽ

ഗൃഹലക്ഷ്മി പദ്ധതി: രജിസ്റ്റർ ചെയ്തവർ ഒരു കോടി കവിഞ്ഞു; ഉദ്ഘാടനം 27-ന് ബെലഗാവിയിൽ

ബെംഗളൂരു: വീട്ടമ്മമാർക്ക് മാസം രണ്ടായിരം രൂപവീതം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർ ഒരു കോടി കവിഞ്ഞു.പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 27-ന് ബെലഗാവിയിൽ നടക്കും. ചടങ്ങിലേക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ക്ഷണിച്ചിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.ഇതേസമയത്തു തന്നെ സംസ്ഥാനത്തിന്റെ 11,000 കേന്ദ്രങ്ങളിലും ഉദ്ഘാടന പരിപാടി നടക്കും.

കോൺഗ്രസിന്റെ അഞ്ചിന ജനപ്രിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ഗൃഹലക്ഷ്മി പദ്ധതി. ഇതിൽ രജിസ്റ്റർ ചെയ്യുന്നതിന് അവസാന തീയതി നിശ്ചയിട്ടില്ല.അർഹരായവർക്ക് ഇനിയും അപേക്ഷിക്കാം. റേഷൻകാർഡിൽ കുടുംബനാഥയായ വനിതയാണ് അപേക്ഷിക്കേണ്ടത്.ഇവരോ ഇവരുടെ ഭർത്താവോ നികുതി റിട്ടേൺസ് സമർപ്പിക്കുന്നവരാകരുത്.

വിദ്യാര്‍ഥികള്‍ ഹിജാബ് ധരിച്ചെത്തി; കര്‍ണാടകയിലെ ഗവണ്‍മെന്റ് കോളജില്‍ യൂണിഫോം നിര്‍ബന്ധമാക്കി ഉത്തരവ്

കര്‍ണാടകയിലെ ഗവണ്‍മെന്റ് കോളജില്‍ യൂണിഫോം നിര്‍ബന്ധമാക്കി ഉത്തരവിറക്കി. വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ചെത്തിയതിനെ തുടര്‍ന്നാണ് നടപടി.ചിക്കമംഗളൂരു ഐ.ഡി.എസ്.ജി ഗവണ്‍മെന്റ് കോളജിലാണ് യൂണി ഫോം നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്.ചില വിദ്യാര്‍ഥികള്‍ ഹിജാബ് ധരിച്ച്‌ കാമ്ബസിലൂടെ നടക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് കോളജ് അധികൃതരുടെ നടപടി. മുഴുവൻ വിദ്യാര്‍ഥികളും യൂണിഫോമും ഐ.ഡി കാര്‍ഡും കാമ്ബസിനുള്ളില്‍ നിര്‍ബന്ധമായും ധരിക്കണമെന്ന് പ്രിൻസിപ്പല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ കാമ്ബസ് സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. എന്നാല്‍ പി.യു ആദ്യവര്‍ഷം പഠിക്കുന്ന ചില വിദ്യാര്‍ഥികള്‍ അറിയാതെ ഹിജാബ് ധരിച്ചെത്തുകയായിരുന്നുവെന്നും അവരെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും അധ്യാപിക പ്രതികരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group