Home Featured ഓഗസ്റ്റ് 25ന് ബാംഗ്ലൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് ഓണം സ്പെഷ്യല്‍ ബസ് സര്‍വീസ്

ഓഗസ്റ്റ് 25ന് ബാംഗ്ലൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് ഓണം സ്പെഷ്യല്‍ ബസ് സര്‍വീസ്

ഓണക്കാലത്ത് ബാംഗ്ലൂരില്‍ നിന്ന് കേരളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി കര്‍ണാടക ആര്‍ടിസി. ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യല്‍ എസി ബസുകള്‍ അനുവദിച്ചു.ഓണക്കാലത്തെ യാത്ര തിരക്ക് കണക്കിലെടുത്തും സ്വകാര്യ ബസ്സുകളുടെ ടിക്കറ്റ് കൊള്ള ഒഴിവാക്കുന്നതിനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് കര്‍ണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡിയാണ് രണ്ട് എസി സ്പെഷ്യല്‍ ബസുകള്‍ ബാംഗ്ലൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് അനുവദിച്ചത്. ഓഗസ്റ്റ് 25 ന് രാത്രി 8.14 നും 8.30 നും ബാംഗ്ലൂരില്‍ നിന്നുംസ്പെഷ്യല്‍ ബസുകള്‍ ആലപ്പുഴയിലേക്ക് സര്‍വീസ് നടത്തും.

വിദ്യാര്‍ത്ഥികള്‍ക്കും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ക്കും ഏറെ ഗുണകരമാണ് ഈ സ്പെഷ്യല്‍ ബസ്സ് സര്‍വീസുകള്‍. ഉത്സവകാലം കണക്കിലെടുത്ത് വൻ കൊള്ളയാണ് സ്വകാര്യ ബസ് സര്‍വീസുകള്‍ നടത്തുന്നത്.ഓണക്കാലമായതിനാല്‍ ട്രെയിനുകളിലും മറ്റും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിലുള്ളവര്‍ക്ക് ബാംഗ്ലൂരില്‍ നിന്നുള്ള സ്പെഷ്യല്‍ ബസ്സ് സര്‍വ്വീസ് ഈ ഓണക്കാലത്ത് ഏറെ പ്രയോജനം ചെയ്യും.

സ്വാതന്ത്ര്യദിനാഘോഷം പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ദേശീയ പതാകകൾക്ക് നിരോധനം, ഫ്ലാഗ് കോഡ് കർശനമായി പാലിക്കണം

ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്ലാഗ് കോഡ് കർശനമായി പാലിക്കണം. പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ദേശീയ പതാകകൾക്ക് നിരോധനം. കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈ കൊണ്ട് ഉണ്ടാക്കിയതോ മെഷീൻ നിർമിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്.ദീർഘ ചതുരാകൃതിയിലാകണം ദേശീയ പതാക. നീളവും ഉയരവും 3:2 അനുപാതത്തിൽ ആയിരിക്കണം. ആദരവും ബഹുമതി ലഭിക്കത്തക്ക വിധമാകണം പതാക സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുത്. ഒരു കൊടിമരത്തിൽ മറ്റ് പതാകകൾക്കൊപ്പം ദേശീയ പതാക ഉയർത്തരുത്.

ദേശീയ പതാകയേക്കാൾ ഉയരത്തിൽ മറ്റു പതാകകൾ സ്ഥാപിക്കരുത്.വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്ക് ദേശീയ പതാക എല്ലാ ദിവസും ഉയർത്താം. വിശേഷ അവസരങ്ങൾ, ആഘോഷങ്ങൾ എന്നിവയിലും ഉപയോഗിക്കാം. ദേശീയ പതാകയുടെ അന്തസും ബഹുമാനവും നിലനിർത്തിയാകണം ഇത്.പൊതു ഇടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയ പതാക പകലും രാത്രിയും പ്രദർശിപ്പിക്കാം. 2002ലെ ഫ്ലാഗ് കോഡ് ക്ലോസ് (xi) ഖണ്ഡിക 2.2 പാർട്ട് 2ൽ 2022 ജൂലൈ 20ന് ഭേദഗതി വരുത്തിയിട്ടുണ്ട്. ഫ്ലാഗ് കോഡ് സെക്ഷൻ-9ന്റെ പാർട്ട് മൂന്നിൽ പ്രതിപാദിച്ചിരിക്കുന്നവരുടേത് ഒഴികെ മറ്റ് വാഹനങ്ങളിൽ ദേശീയ പതാക ഉപയോഗിക്കരുത്.

You may also like

error: Content is protected !!
Join Our WhatsApp Group