Home Featured വീണ്ടും അതിര്‍ത്തി കടന്ന് മാംഗല്യം; ഇന്ത്യന്‍ യുവാവും പാക് യുവതിയും ഓണ്‍ലൈന്‍ വഴി വിവാഹിതരായി

വീണ്ടും അതിര്‍ത്തി കടന്ന് മാംഗല്യം; ഇന്ത്യന്‍ യുവാവും പാക് യുവതിയും ഓണ്‍ലൈന്‍ വഴി വിവാഹിതരായി

by admin

ജോധ്പൂര്‍: ഇന്ത്യക്കാരനായ യുവാവും പാകിസ്ഥാനില്‍ നിന്നുള്ള യുവതിയും ഓണ്‍ലൈന്‍ വഴി വിവാഹിതരായി. രാജസ്ഥാന്‍ ജോധ്പൂര്‍ സ്വദേശിയായ അര്‍ബാസും കറാച്ചി സ്വദേശിയായ അമീനയുമാണ് ബുധനാഴ്ച ഓണ്‍ലൈന്‍ നിക്കാഹ് നടത്തിയത്. ഇവരുടെ കുടുംബങ്ങളാണ് ഓണ്‍ലൈന്‍ നിക്കാഹിന് അവസരം ഒരുക്കിയത്. കറാച്ചിയില്‍ വെച്ച്‌ വിവാഹം നടത്താനാണ് ഇരു കുടുംബങ്ങളും തീരുമാനിച്ചിരുന്നത്. എന്നാല്‍ വിസ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കാരണം വിവാഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ ആക്കുകയായിരുന്നു.

നേരത്തെയും പാകിസ്ഥാനില്‍ നിന്നുള്ള നിരവധി പെണ്‍കുട്ടികളെ ജോധ്പൂരിലേക്ക് വിവാഹം കഴിച്ചു കൊണ്ടുവന്നിട്ടുണ്ടെന്ന് കുടുംബങ്ങള്‍ വ്യക്തമാക്കി.

നേരത്തെ, അതിര്‍ത്തി കടന്നുള്ള പ്രണയ വിവാഹങ്ങള്‍ വിവാദമായിരുന്നു. പാകിസ്ഥാന്‍ സ്വദേശിയായ സീമ ഹൈദര്‍ നേപ്പാള്‍ വഴി ഇന്ത്യയിലെത്തി സച്ചിന്‍ മീണയെന്ന യുവാവിനൊപ്പം താമസമാക്കിയത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അടക്കം അന്വേഷിക്കുകയാണ്. ഇന്ത്യക്കാരിയായ അഞ്ജു പാകിസ്ഥാനിലെത്തി നാസറുള്ള എന്നയാളെ വിവാഹം കഴിച്ച്‌ മതം മാറിയതും വിവാദമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group