Home Featured ബംഗളുരു: ഹൃദയാഘാതം; കായിക മത്സരത്തില്‍ പങ്കെടുത്തതിന് പിന്നാലെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു.

ബംഗളുരു: ഹൃദയാഘാതം; കായിക മത്സരത്തില്‍ പങ്കെടുത്തതിന് പിന്നാലെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു.

ബംഗളുരു: കായിക മത്സരത്തില്‍ പങ്കെടുത്തതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. 15 വയസുകാരനായ ഭീമശങ്കറാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.കര്‍ണാടകയിലെ തുമകുരു താലൂക്കില്‍ ഉള്‍പ്പെട്ടെ ചിക്കതോട്ടലുകെരെയിലായിരുന്നു സംഭവം.സ്കൂള്‍ സ്‍പോര്‍ട്‍സ് ടീമിന്റെ ഭാഗമായിരുന്ന വിദ്യാര്‍ത്ഥി 4 x 100 മീറ്റര്‍ റിലേ മത്സരത്തില്‍ പങ്കെടുത്തിരുന്നു. മത്സരം പൂര്‍ത്തിയായി മിനിറ്റുകള്‍ക്ക് ശേഷമാണ് കുട്ടി കുഴഞ്ഞുവീണത്. 12 അംഗ ടീമാണ് ഭീമശങ്കറിന്റെ സ്കൂളില്‍ നിന്ന് കായിക മേളയ്ക്ക് എത്തിയിരുന്നത്. വൈകുന്നേരം 5.45ഓടെ പൂര്‍ത്തിയായ റിലേ മത്സരത്തില്‍ ഭീമശങ്കറിന്റെ ടീമിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ആറ് മണിയോടെ കുട്ടി കുഴ‍ഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ ശ്രീദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിച്ചെങ്കിലും അവിടെയെത്തും മുമ്ബ് മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.റിലോ മത്സരത്തില്‍ ഒന്നാം സ്ഥാനം നഷ്ടമായതില്‍ വിദ്യാര്‍ത്ഥിക്ക് വിഷമമുണ്ടായിരുന്നുവെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മത്സര ശേഷം ഗ്രാമത്തിലേക്ക് മടങ്ങിപ്പോകാനായി വിദ്യാര്‍ത്ഥികളോട് ബാഗുമെടുത്ത് ബസില്‍ കയറാന്‍ അധ്യാപകര്‍ പറഞ്ഞിരുന്നു. ഇതിന് തയ്യാറെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണതും പിന്നാലെ മരണം സംഭവിച്ചതും. അന്വേഷണം ആവശ്യപ്പെട്ട് ഭീമശങ്കറിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

രണ്ടു വർഷം മുൻപ് മലപ്പുറത്തു നിന്നും കാണാതായ സ്ത്രീയെ ചെന്നൈയിൽ കണ്ടെത്തി

രണ്ട് വർഷങ്ങൾക്കു മുമ്പ് കാണാതായ മലപ്പുറം സ്വദേശിയായ ഖദീജ എന്ന സ്ത്രീയെ ചെന്നൈ യുടെപലഭാഗത്തും വെച്ച് ചെന്നൈ ബിസിനസ് ഗ്രൂപ്പ് വാട്സ്ആപ്പ് കൂട്ടായ്മ അംഗങ്ങൾ കാണുകയും അന്വേഷണം നടത്തിയപ്പോൾ മലപ്പുറം സ്വദേശിയായസ്ത്രീയാണെന്ന് തിരിച്ചറിഞ്ഞു. അതിന്റെഅടിസ്ഥാനത്തിൽ ഗ്രൂപ്പിലൂടെ വിവരം അറിയിക്കുകയും മാസങ്ങൾക്ക് ശേഷം ഇന്നലെ 2:8 2023 ന്ന് അണ്ണാ നഗർ തിരുമംഗലം റോഡ് സൈഡിൽ സ്ത്രീയെ വീണ്ടും കാണപ്പെട്ടു.

ഉടനെ ബിസിനസ് കൂട്ടായ്മ ഗ്രൂപ്പ് അഡ്മിൻ അലി മറ്റുള്ള മെമ്പർമാരായ ജുനൈദ്,ഗഫൂർ ,മുബാറക് എന്നിവരെ വിവരം അറിയിക്കുകയും രാത്രി ഒന്നര മണിമുതൽ രാവിലെ ആറുമണിവരെ നിരീക്ഷണത്തിൽ വെക്കുകയും സ്ത്രീയെ ചോദ്യം ചെയ്യുകയും.സ്വന്തക്കാരെ അറിയിക്കുകയും പെട്രോളിങ്ങിലുള്ള പോലീസിനെ കണ്ടു വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ജു വൈൻ ഹോമുമായി ബന്ധപ്പെട്ട് അവരുടെ വാഹനവുമായി വന്ന് കോയ മേഡിൽ നിന്ന് വാഹനത്തിൽ കയറ്റിക മുഖപേർ ജുവൽ ഹോമിൽ ഏൽപ്പിക്കുകയും ചെയ്തു. അവരുടെ സ്വന്തക്കാർക്ക് വിവരം കൊടുത്തതായും അവർ നാളെ നാട്ടിൽ നിന്ന് ചെന്നൈയിലെത്തി നാട്ടിലേക്ക് കൊണ്ടുപോകുവാൻ ഉള്ള തീരുമാനം എടുത്തതായും ഗ്രൂപ്പ്‌ അംഗങ്ങൾ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group