Home Featured ബംഗളൂരു:യുവതിയില്‍ നിന്ന് കാര്‍ ഡ്രൈവര്‍ തട്ടിയത് 20 ലക്ഷം രൂപയും സ്വര്‍ണവും; പിടിവീഴാന്‍ കാരണം വില കൂടിയ വിസ്കി.

ബംഗളൂരു:യുവതിയില്‍ നിന്ന് കാര്‍ ഡ്രൈവര്‍ തട്ടിയത് 20 ലക്ഷം രൂപയും സ്വര്‍ണവും; പിടിവീഴാന്‍ കാരണം വില കൂടിയ വിസ്കി.

നമ്മള്‍ മനസ്സില്‍ പോലും വിചാരിക്കാത്ത തരത്തിലുള്ള തട്ടിപ്പുകളാണ് ചുറ്റിലും നടന്നുകൊണ്ടിരിക്കുന്നത്. തട്ടിപ്പിന് ഇരയാവാതെ ജീവിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല.നമ്മുടെ വായില്‍ നിന്ന് വീഴുന്ന ഒരു വാക്ക് മതി തട്ടിപ്പുകാര്‍ക്ക്, അത് വെച്ച്‌ അവര്‍ വേണമെങ്കില്‍ നമ്മുടെ മൊത്തം സമ്ബത്ത് തന്നെ അടിച്ചുമാറ്റും.ചുമ്മാ പറയുന്നതല്ല, ഇത്തരത്തില്‍ ഒരു സംഭവം നടന്നു. 20 ലക്ഷം രൂപയും 20 ലക്ഷത്തിന്റെ ആഭരണങ്ങളുമാണ് ഒരു സ്ത്രീയില്‍ നിന്നും കാബ് ഡ്രൈവര്‍ തട്ടിയെടുത്തത്. സ്ത്രീയെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്. സംഭവം ബെംഗളൂരുവിലാണ്… എല്ലാത്തിനും കാരണമായത് കാറില്‍ വെച്ച്‌ ഈ സ്ത്രീ തന്റെ സുഹൃത്തിനോട് സംസാരിച്ച കാര്യമായിരുന്നു.

എന്താണ് സംഭവിച്ചത് എന്ന് വിശദമായി അറിയാം.പോലീസ് പറയുന്നത് അനുസരിച്ച്‌ 2022 ല്‍ ആണ് ഈ സംഭവത്തിന്റെ തുടക്കം. ഈ സ്ത്രീ ഒരു കാബ് ബുക്ക് ചെയ്യുകയും യാത്രക്കിടെ തന്റെ പുരുഷ സുഹൃത്തിനോട് ചില കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. തന്റെ ദാമ്ബത്യ പ്രശ്‌നങ്ങഴും വിവാഹ മോചനത്തിനുള്ള പദ്ധതിയുമൊക്കെയായിരുന്നു സ്ത്രീ സംസാരിച്ചത്. എന്നാല്‍ ഇതൊക്കെ ഡ്രൈവര്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ വെച്ചായിരുന്നു പിന്നീട് ഇയാളുടെ പദ്ധതികള്‍ സ്ത്രീയുടേയും ഭര്‍ത്താവിന്റെ വിവരങ്ങള്‍ ഇയാള്‍ കണ്ടെത്തി.സോഷ്യല്‍മീഡിയയില്‍ ഇവരെ തിരഞ്ഞുപിടിച്ചു.

ഇവരുടെ സുഹൃത്തിന്റെ പരിചയക്കാരനാണെന്ന് പറഞ്ഞായിരുന്നു സ്ത്രീയോട് സംസാരിച്ചത്. സ്ത്രീ പറഞ്ഞ കാര്യങ്ങള്‍ ഭര്‍ത്താവിനോട് പറയുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. പേടിച്ചുപോയ യുവതി ഇയാള്‍ക്ക് 20 ലക്ഷം രൂപ നല്‍കാൻ തയ്യാറായി.പക്ഷേ ഇത്രപ വലിയ. തുക ലഭിച്ചിട്ടസും ഇയാള്‍ ഭീഷണി തുടര്‍ന്നു. അമ്മയുടേയും മുത്തശശ്ശിയുടേയും സ്വര്‍ണവാങ്ങി ഇയാള്‍ക്ക് കൊടുത്ത്. 20 ലക്ഷം രൂപയുടെ സ്വര്‍ണമായിരുന്നു. അങ്ങനെ ഈ പണവും സ്വര്‍ണവുമായി ഇയാള്‍ പോയി.. പക്ഷേ ഒരു കുപ്പി സിംഗിള്‍ മാള്‍ട്ട് വിസ്‌കി അവന്റെ ഭാഗ്യം അവസാനിപ്പിച്ചു.ജൂലൈ 24 ന് രാമമൂര്‍ത്തി നഗര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് സബ് ഇൻസ്‌പെക്ടര്‍ മൗനേഷ് ദൊഡ്ഡമണി, പാര്‍ക്ക് ചെയ്‌തിരിക്കുന്ന കാബില്‍ നിരവധി പുരുഷന്മാര്‍ ഒരു പാര്‍ട്ടി നടത്തുന്നത് ശ്രദ്ധിച്ചത്.

പൊതുവഴിയില്‍ മദ്യപിച്ചതിനെയാണ് ആദ്യം പോലീസ് ചോദ്യം ചെയ്തത്.അപ്പോഴാണ് എസ്‌ഐ മൗനേഷ് അസ്വാഭാവികമായ ഒരു കാര്യം ശ്രദ്ധിച്ചത്. ബംഗളൂരുവില്‍ ഒരു ബോട്ടിലിന് ഏകദേശം 9,900 രൂപ വിലയുള്ള പ്രീമിയം സ്‌കോച്ച്‌ ബ്രാൻഡായ ഗ്ലെൻലിവെറ്റ് വിസ്‌കിയായിരുന്നു അവര്‍ കുടിച്ചിരുന്നത്.ഞാൻ അവന്റെ പേര് ചോദിച്ചപ്പോള്‍ അവന്റെ പേര് പ്രവീണ്‍ എന്നാണ് പറഞ്ഞത് . ഞാൻ അവന്റെ ഐഡി ചോദിച്ചു. പിന്നെ അവന്റെ പഴ്സ് പരിശോധിച്ചപ്പോള്‍ അവന്റെ പേര് കിരണ്‍ എന്നായിരുന്നു. എന്തോ ദുരൂഹത ഉണ്ടെന്ന് വ്യക്തമായി,” മൗനേഷ് പറഞ്ഞു. ചോദ്യം ചെയ്യലില്‍, , ഹെസറഘട്ടയിലെ ഭൂതയ്യ ലേഔട്ടില്‍ താമസിക്കുന്ന കുമാര്‍ (35) കഴിഞ്ഞ അഞ്ച് മാസമായി ബ്ലാക്ക് മെയിലിംഗിലൂടെ 40 ലക്ഷം രൂപ പോക്കറ്റിലാക്കിയതായി തുറന്നു പറഞ്ഞു.ഇതിന് പിന്നാലെ യുവതിയെ തേടി പോലീസ് എത്തി.

എന്നാല്‍ പരാതി നല്‍കാൻ അവര്‍ ആദ്യം തയ്യാറായിരുന്നില്ല. അത് തന്റെ കുടുംബത്തെ ബാധിക്കുമെന്ന് പറഞ്ഞായിരുന്നു പരാതി നല്‍കുന്നതില്‍ നിന്ന് പിന്മമാറിയത്. എന്നാല്‍ ഞങ്ങള്‍ അവരേയും അവരുടെ ഭര്‍ത്താവിനെയും ബോധ്യപ്പെടുത്തി, ഞങ്ങള്‍ അവരുടെ കൂടെയുണ്ടാകുമെന്ന് പൂര്‍ണ്ണ ഉറപ്പ് നല്‍കി. ഒടുവില്‍ അവര്‍ പരാതി നല്‍കി,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒടുവില്‍ ഇയാള്‍ അറസ്റ്റിലായി.

ഗതാഗത രംഗത്തേക്ക് വന്‍ നിക്ഷേപവുമായി വിജയാനന്ദ് ട്രാവല്‍സ്

ബെംഗളുരു: ഗതാഗത രംഗത്തേക്ക് വന്‍ നിക്ഷേപവുമായി എത്തുകയാണ് കര്‍ണാടകയിലെ ഹുബ്ബള്ളി ആസ്ഥാനമായുള്ള വിജയാനന്ദ് ട്രാവല്‍സ്.ഇന്ത്യയുടനീളം സര്‍വീസുകള്‍ ആരംഭിക്കുന്നതിനായി വോള്‍വോ, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയില്‍ നിന്ന് 550 കോടി രൂപയുടെ ആഡംബര ബസുകള്‍ ഉള്‍പ്പെടെ കമ്ബനി വാങ്ങുന്നു. 500 കോടി രൂപയാണ് ബസുകള്‍ക്കായി മുതല്‍മുടക്കുന്നത്.ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1,000 പുതിയ ബസുകള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് കമ്ബനി. നിലവില്‍ 270 ബസുകളാണ് വിജയാനന്ദ് ട്രാവല്‍സിനുള്ളത്. ആദ്യ ഘട്ടത്തില്‍ 500 ബസുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കുന്നതെന്ന് വിജയാനന്ദ് ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ ശിവ ശങ്കേശ്വര്‍ പറഞ്ഞു.

പുതുതായി വാങ്ങുന്ന ബസുകളില്‍ എസി, നോണ്‍ എസി ബസുകളും ഉള്‍പ്പെടുന്നു. ഐഷറിന്റെ 500 ഇന്റര്‍സിറ്റി ബസുകള്‍, വോള്‍വോയുടെ 50 ലക്ഷ്വറി സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവയാണ് വാങ്ങുക. കമ്ബനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ബസുകള്‍ ഏറ്റെടുക്കുന്നത്.നിലവില്‍ കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലാണ് കമ്ബനി പ്രവര്‍ത്തിക്കുന്നത്. വിജയാനന്ദ് ട്രാവല്‍സ് ഒരു കുടുംബ ബിസിനസാണ്. വിജയ് ശങ്കേശ്വര്‍ തുടങ്ങിയ ബിസിനസ് പിന്നീട് മകന്‍ ആനന്ദ് ശങ്കേശ്വരന്‍ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ ബിസിനസ് നോക്കുന്നത് ആനന്ദിന്റെ 21 വയസ് മാത്രം പ്രായമുള്ള മകന്‍ ശിവ ശങ്കേശ്വര്‍ ആണ്

You may also like

error: Content is protected !!
Join Our WhatsApp Group