Home Featured ബംഗലൂരു: കോളേജ് ടെറസില്‍ വെച്ചുള്ള സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി; കമിതാക്കളായ വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി.

ബംഗലൂരു: കോളേജ് ടെറസില്‍ വെച്ചുള്ള സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി; കമിതാക്കളായ വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി.

ബംഗലൂരു: സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി.കര്‍ണാടക ദാവന്‍ഗരെയിലെ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ആത്മഹത്യ ചെയ്തത്. വിദ്യാര്‍ത്ഥികള്‍ പ്രണയത്തിലായിരുന്നു. രണ്ടുമാസം മുമ്ബ് കോളജിന്റെ ടെറസില്‍ വെച്ചുള്ള ഇവരുടെ സ്വകാര്യദൃശ്യങ്ങള്‍ ആരോ പകര്‍ത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. വീഡിയോ വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ക്കും ലഭിച്ചു.

ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ചത്. പിന്നാലെ ആണ്‍കുട്ടിയും ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരുടേയും മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഭീതി വിതച്ച ‘ബ്ലാക്ക് മാന്‍’ സിസിടിവിയില്‍; തിരഞ്ഞ്‌ പൊലീസ്

ചെറുപുഴയില്‍ രാത്രികാലത്ത് ഭീതി വിതച്ച ‘ബ്ലാക്ക് മാന്‍’ സിസി ടിവിയില്‍. കഴിഞ്ഞദിവസം രാത്രി പ്രാപ്പൊയിലിലെ ഒരു വീടിന്റെ ചുമരില്‍ ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങളാണ് സിസി ടിവിയില്‍ പതിഞ്ഞത്.തുണികൊണ്ട് ശരീരം മറച്ചരീതിയിലാണ് അജ്ഞാതനെ ദൃശ്യങ്ങളില്‍ കാണുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി വീടുകളില്‍ കരി കൊണ്ട് ബ്ലാക്ക് മാന്‍ എന്ന് എഴുതിയിരുന്നു. രാത്രിയില്‍ ഇറങ്ങുന്ന അജ്ഞാതനായി പൊലീസും നാട്ടുകാരും വന്‍തോതില്‍ തിരച്ചില്‍ നടത്തിയിരുന്നു. വീടുകളുടെ ചുമരുകളില്‍ കരി കൊണ്ട് എഴുതിയും ചിത്രം വരച്ചുമാണ് ബ്ലാക്ക് മാന്റെ പുതിയ ‘ഭയപ്പെടുത്തല്‍’ രീതി. അര്‍ധരാത്രി കതകില്‍ മുട്ടി ഓടി മറയുന്ന അജ്ഞാതനെ തfരയുമ്ബോഴാണ് എഴുത്തും വരയും ശ്രദ്ധയില്‍പ്പെടുന്നത്.

വീട്ട് ചുമരുകളില്‍ വിചിത്ര രൂപങ്ങള്‍, ബ്ലാക്ക് മാനെന്ന് അക്ഷരം തെറ്റിയും തെറ്റാതെയും എഴുത്തുകള്‍. കരി കൊണ്ട് വരച്ച ചിത്രങ്ങള്‍. വീടുകളിലെത്തി കതകിലും ജനലിലും മുട്ടി പേടിപ്പിക്കലായിരുന്നു ഇയാളുടെ രീതിയെന്നും നാട്ടുകാര്‍ പറയുന്നു.പൊലീസുകാരന്റെയും മുന്‍ പഞ്ചായത്തംഗത്തിന്റെയുമെല്ലാം വീടുകളില്‍ കരിപ്രയോഗമുണ്ട്. ഒന്നിലധികം പേരുളള സംഘമാണോ പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുട്ടിലെ അജ്ഞാതന്റെ സാന്നിധ്യം കൊണ്ട് മലയോരത്തുളളവര്‍ ഒറ്റയ്ക്ക് നടക്കാന്‍ തന്നെ പേടിയിലാണ്. ഇയാളെ ഉടന്‍ പിടികൂടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

You may also like

error: Content is protected !!
Join Our WhatsApp Group