Home Featured എ.എം.ഡി ചിപ് ഫാക്ടറി ബംഗളൂരുവില്‍

എ.എം.ഡി ചിപ് ഫാക്ടറി ബംഗളൂരുവില്‍

ബംഗളൂരു: യു.എസിലെ പ്രമുഖ ഇലക്‌ട്രോണിക്സ് ചിപ് നിര്‍മാതാക്കളായ എ.എം.ഡിയുടെ ഏറ്റവും വലിയ ചിപ് ഡിസൈൻ സെന്റര്‍ ഈ വര്‍ഷം അവസാനം ബംഗളൂരുവില്‍ തുറക്കുമെന്ന് കമ്ബനി ചീഫ് ടെക്നോളജി ഓഫിസര്‍ മാര്‍ക്ക് പേപ്പര്‍മാസ്റ്റര്‍ പറഞ്ഞു.അഞ്ചുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലായിരിക്കും ഫാക്ടറി. ഇതിലൂടെ 3000 എൻജിനീയറിങ് തൊഴിലുകള്‍ ഉണ്ടാകും. അടുത്ത അഞ്ചു വര്‍ഷത്തിനിടയില്‍ കമ്ബനി ഇന്ത്യയില്‍ 40 കോടി ഡോളറിന്റെ (3289 കോടി രൂപ) നിക്ഷേപം നടത്തും. ഗുജറാത്തിലെ ഗാന്ധി നഗറില്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച സെമികോണ്‍ ഇന്ത്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാണാതായ 62 കുട്ടികള്‍ എവിടെ?

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതായി സര്‍ക്കാര്‍ അവകാശപ്പെടുമ്ബോഴും കേരളത്തില്‍ അഞ്ചു വര്‍ഷത്തിനിടെ കാണാതായത് 62 കുട്ടികളെ.സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുപ്രകാരം 2018 മുതല്‍ 2023 മാര്‍ച്ചുവരെ 43 ആണ്‍കുട്ടികളെയും 19 പെണ്‍കുട്ടികളെയുമാണ് കാണാതായത്. ഇവരില്‍ പലരും ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളാണ്. പൊലീസില്‍ പരാതി നല്‍കി വര്‍ഷങ്ങള്‍ക്ക് ശേഷവും നടപടിയുണ്ടാകാതെ വരുന്നതോടെ പരാതിക്കാര്‍ ജോലി തേടി മറ്റു ദേശങ്ങളിലേക്ക് പോകാറാണ് പതിവ്. ഇതോടെ കേസുകള്‍ പൊലീസ് പൂട്ടിക്കെട്ടും.

ഇങ്ങനെ മാതാപിതാക്കളുടെ വാസസ്ഥലം സംബന്ധിച്ച വിവരം ലഭ്യമല്ലാത്തതിനാല്‍ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത ആറു കേസ് ‘അണ്‍-ഡിക്റ്ററ്റഡ്’ (യു.ഡി) ആയി പരിഗണിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ കുട്ടികളെ കാണാതായത് 2022ലാണ്; 28 പേര്‍. നിസ്സാര കാര്യങ്ങള്‍ക്കുപോലും മാതാപിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങുന്നവരും പരീക്ഷയില്‍ തോറ്റതിനും ചോദിച്ച സാധനം ലഭിക്കാത്തതിന്‍റെ പേരിലും വീടുവിട്ട കുട്ടികളുണ്ട്. ഇവര്‍ ഭിക്ഷാടന മാഫിയ, അന്യസംസ്ഥാന നാടോടി സംഘങ്ങള്‍, മനുഷ്യക്കടത്ത് സംഘങ്ങള്‍, സെക്സ് റാക്കറ്റ് എന്നിവയുടെ പിടിയിലായിട്ടുണ്ടോയെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല.

അഞ്ചു വര്‍ഷത്തിനിടെ എറണാകുളം ജില്ലയില്‍നിന്ന് 11 പേരെയും മലപ്പുറത്തുനിന്ന് 10 പേരെയും തൃശൂരില്‍നിന്ന് ഒമ്ബത് പേരെയും കാസര്‍കോട് എട്ട്, കോഴിക്കോട് തിരുവനന്തപുരം ജില്ലകളില്‍നിന്ന് ഏഴു പേരെയും കാണാതായി. കൊല്ലം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍നിന്ന് 10 കുട്ടികളാണ് ‘അപ്രത്യക്ഷമായത്’. കാണാതാകുന്ന കുട്ടികളുടെ കേസ് പ്രത്യേകം കൈകാര്യം ചെയ്യുന്നതിന് 2012ല്‍ ‘ഡിസ്ട്രിക്‌ട് മിസിങ് പേഴ്സണ്‍സ് ട്രെയ്സിങ് യൂനിറ്റ് ‘ (ഡി.എം.പി.ടി.യു) ഡിവൈ.എസ്.പി / എ.സി.പിയുടെ മേല്‍നോട്ടത്തില്‍ എല്ലാ ജില്ലയിലും രൂപവത്കരിച്ചെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന വിമര്‍ശനം ശക്തമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group