ബംഗളൂരു: വീടിന് മുന്നിലെ പാര്‍ക്കിംഗ് ബുദ്ധിമുട്ട് ഉണ്ടാക്കി എന്നാരോപിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാര്‍ അയല്‍ക്കാരൻ തടഞ്ഞു.വെള്ളിയാഴ്ച്ച രാവിലെ നടന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ബെംഗളൂരുവിലെ വസതിക്ക് എതിര്‍വശത്ത് താമസിക്കുന്ന നരോത്തം എന്നയാളാണ് കാര്‍ തടഞ്ഞത്.മുഖ്യമന്ത്രിയുടെ വീട്ടിലെത്തുന്ന സന്ദര്‍ശകരുടെ കാറുകള്‍ പാര്‍ക്കിംഗ് ചെയ്യുന്നത് ഇദ്ദേഹത്തിന്റെ വീടിന് മുന്നിലാണ്. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞത്. ‘മുഖ്യമന്ത്രിയെ കാണാൻ വരുന്നവര്‍ വാഹനങ്ങള്‍ എല്ലായിടത്തും പാര്‍ക്ക് ചെയ്യുന്നതിനാല്‍ എനിക്കും കുടുംബത്തിനും വാഹനങ്ങള്‍ എടുക്കാൻ ബുദ്ധിമുട്ടാണ്.
കഴിഞ്ഞ 5 വര്‍ഷമായി ഈ അവസ്ഥയുണ്ട്. ഞങ്ങള്‍ മടുത്തു,’ നരോത്തം വ്യക്തമാക്കി.അയല്‍വാസിയുടെ പരാതി കേട്ട മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ തന്നെ പരിശോധിച്ച് പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുവരെ ഔദ്യോഗിക ബംഗ്ലാവില്‍ താമസം തുടങ്ങിയിട്ടില്ല. പ്രതിപക്ഷ നേതാവായി താമസിച്ചു തുടങ്ങിയ പഴയ വീട്ടില്‍ തന്നെയാണ് അദ്ദേഹം ഇപ്പോഴും കഴിയുന്നത്.
ശുചിത്വമില്ല; കേരളത്തിലെ ജയിലുകളില്‍ ത്വക് രോഗം പടരുന്നു, 30 ശതമാനം പേര്‍ക്ക് രോഗം
കേരളത്തിലെ തടവുപുള്ളികള്‍ക്കിടയില്‍ ത്വക് രോഗം വ്യാപിക്കുന്നതായി പഠനം. പത്ത് ജയിലുകളില്‍ നടത്തിയ പരിശോധകളില്‍ 1700 പേര്‍ക്കാണ് രോഗം കാണപ്പെട്ടത്.ശുചിത്വമില്ലായ്മ മൂലം ഫംഗസ് ബാധിക്കുന്നതാണ് കാരണം.സോറിയാസിസ് , ചൊറിച്ചില്‍ , തടിപ്പ് തുടങ്ങിയവയാണ് കാണപ്പെട്ടത്. 30 ശതമാനം തടവ് പുള്ളികളില്‍ രോഗം കണ്ടെത്തിയതായി ത്വക് രോഗ വിദഗ്ധരുടെ സംഘം നടത്തിയ സര്‍വേയില്‍ കണ്ടെത്തി.ഇവരില്‍ 1400 പേര്‍ പുരുഷന്മാരും 300 പേര്‍ സ്ത്രീകളുമാണ്.ഇന്ത്യൻ ഡെര്‍മറ്റോളജിസ്റ്റ് ,വെണറോളജിസ്റ്റ്, ലെ പോളജിസ്റ്റ് അസോസിയേഷനാണ് പ0നം നടത്തിയത്. രോഗികളുടെ ശുശ്രൂഷ അസോസിയേഷൻ ഏറ്റെടുക്കുമെന്ന് പ്രസിഡൻ്റ് ഡോ. എം.എം ഫൈസലും സെക്രട്ടറി ഡോ. കെ.ബി. അനുരാധയും അറിയിച്ചു.