Home Featured റീല്‍സെടുക്കാനായി ഐഫോണ്‍ വാങ്ങാന്‍ കുഞ്ഞിനെ വിറ്റു : ദമ്ബതികള്‍ അറസ്റ്റില്‍

റീല്‍സെടുക്കാനായി ഐഫോണ്‍ വാങ്ങാന്‍ കുഞ്ഞിനെ വിറ്റു : ദമ്ബതികള്‍ അറസ്റ്റില്‍

by admin

കൊല്‍ക്കത്ത : ഐഫോണ്‍ വാങ്ങാനായി ദമ്ബതികള്‍ എട്ടു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വിറ്റു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. റീല്‍സെടുക്കാനായി ഐഫോണ്‍ വാങ്ങാന്‍ ദമ്ബതികള്‍ പദ്ധതിയിടുകയായിരുന്നു. പണമില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞിനെ തന്നെ വില്‍ക്കുകയും ചെയ്തു.

സംഭവത്തില്‍ മാതാവ് സതിയെ പശ്ചിമ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് ജയദേവ് ഘോഷ് ഒളിവിലാണ്. റഹ്‌റ സ്വദേശിയായ പ്രിയങ്ക ഘോഷാണ് കുഞ്ഞിനെ വാങ്ങിയത്. കുട്ടിയെ രക്ഷിച്ച പൊലീസ് പ്രിയങ്കയെയും അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ വിവിധ ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് റീല്‍സാക്കി പോസ്റ്റ് ചെയ്യാനായിരുന്നു ദമ്ബതികള്‍ തീരുമാനിച്ചിരുന്നത്. പാനിഹാത്തി ഗാന്ധിനഗര്‍ പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്.

ശനിയാഴ്ച ദമ്ബതികളുടെ കുഞ്ഞിനെ കാണാതാവുകയും സതിയുടെ കൈവശം വിലകൂടിയ സ്മാര്‍ട്ഫോണ്‍ കാണുകയും ചെയ്തതോടെ അയല്‍വാസികള്‍ക്ക് സംശയമായിരുന്നു. ഏഴു വയസുള്ള മകളും ദമ്ബതികള്‍ക്കുണ്ട്. ആണ്‍കുട്ടിയെ വിറ്റതിന് ജയദേവ് പെണ്‍കുട്ടിയെയും വില്‍ക്കാൻ ശ്രമിച്ചു. ഇത് മനസ്സിലാക്കിയ അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ വെട്ടിക്കൊന്നു, കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞു: ഭാര്യ അറസ്റ്റില്‍

ലഖ്നൌ: ഭര്‍ത്താവിനെ മഴു ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞ് ഭാര്യ. ഉത്തര്‍പ്രദേശിലി പിലിഭിത്തില്‍ ആണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഗജ്‌റൗള മേഖലയിലെ ശിവനഗര്‍ സ്വദേശിയായ 55 കാരനായ രാം പാലിനെയാണ് ഭാര്യ ദുലാരോ ദേവി വെട്ടി കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ കട്ടിലില്‍ കെട്ടിയിട്ട ശേഷം മഴു ഉപയോഗിച്ച്‌ അഞ്ച് കഷ്ണങ്ങളാക്കി വെട്ടി നുറുക്കുകയായിരുന്നു. ഇതിന് ശേഷം കനാലില്‍ തള്ളി.

ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം സമീപത്ത് താമസിച്ചിരുന്ന മകൻ സണ്‍ പാലാണ് പിതാവ് രാംപാലിനെ കാണാതായ വിവരം ആദ്യം അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും രാം പാലിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. രാം പാലിന്റെ ഭാര്യ ദുലാരോ ദേവി കുറച്ചു ദിവസങ്ങളായി ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം താമസിച്ച്‌ വരികയാണ്. ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ദുലാരോ ദേവി താനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന രാംപാലിനെ കൊലപ്പെടുത്തിയതായി ഇവര്‍ കുറ്റസമ്മതം നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group