മൈസൂരു∙ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. മഞ്ചേരി വട്ടപ്പറമ്പിൽ സാദിഖലിയുടെ മകൻ ശിഹാബ് റഹ്മാൻ (26) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രി മൈസൂരു റിങ് റോഡിന് സമീപത്തായിരുന്നു അപകടം. സുഹൃത്തുക്കളുമായി 4 ബൈക്കുകളിൽ ബെംഗളൂരുവിലേക്ക് വരുന്നതിനിടെയാണ് അപകടം. ഹംപിൽ തട്ടി നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് ശിഹാബ് തെറിച്ച് വീഴുകയായിരുന്നു. തൽക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശിഫാന് പരുക്കേറ്റു. ശിഹാബിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. കെആർ നഗർ ട്രാഫിക് പൊലീസ് കേസെടുത്തു. മാതാവ്: സാജിത
അഞ്ചാം ക്ലാസുകാരന് സ്കൂളില്‍ പോകുന്നില്ല, വീട്ടില്‍ നിന്ന് ഇടയ്ക്ക് കാണാതാവുന്നു; അന്വേഷണത്തില്‍ ഒരു അറസ്റ്റ്
പത്ത് വയസ്സുകാരന് മയക്കുമരുന്ന് നല്കി നിരന്തരമായി പണം വാങ്ങിയിരുന്ന ആളെ അറസ്റ്റ് ചെയ്യാൻ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടല്‍.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ച് അതളൂര്‍ സ്വദേശിയായ സ്വാമി എന്നു വിളിക്കുന്ന സുബ്രഹ്മണ്യനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസുകാരനായ കുട്ടി നിരന്തരമായി സ്കൂളില്‍ പോകുന്നില്ലെന്നും ഇടയ്ക്കിടെ വീട്ടില്‍ നിന്നും കാണാതാകുന്നു എന്നും കുട്ടിയുടെ രക്ഷിതാക്കള്‍ സ്കൂള്‍ കൗണ്‍സിലറെ അറിയിക്കുകയായിരുന്നു. സ്കൂള്‍ കൗണ്‍സിലര്‍ ആ വിവരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിക്കുകയും രക്ഷിതാക്കള്‍ കുട്ടിയെ തവനൂരില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഓഫീസില്‍ ഹാജരാക്കുകയും ചെയ്തു.
സ്വാമി എന്നയാള്‍ വിവിധ സ്ഥലങ്ങളില്‍ കുട്ടിയെ കൊണ്ടുപോയതായും ജ്യൂസില്‍ ഏതോ പൊടി കലര്‍ത്തി കൊടുത്തതായും പിന്നീട് പണം ആവശ്യപ്പെട്ടുവെന്നും കുട്ടി അതിനായി പണം മോഷ്ടിച്ചുവെന്നും രക്ഷിതാക്കള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് നല്കിയ പരാതിയില്‍ പറഞ്ഞു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുട്ടിയെ തവനൂര്‍ ഗവണ്മെന്റ് ചില്‍ഡ്രൻസ് ഹോമിലേക്ക് മാറ്റുകയും സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കുറ്റിപ്പുറം പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിക്ക് ചികിത്സ ആവശ്യമാണ് മനസിലായതിനെ തുടര്‍ന്ന് ചികിത്സക്ക് ആവശ്യമായ നടപടികളും സ്വീകരിച്ചു.
തുടര്‍ന്നാണ് പൊലീസ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അയാള്‍ക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.പ്രതിയെ കോടതി റിമാൻഡ് ചെയ്തു