ബെംഗളൂരു: ക്ഷേത്രങ്ങളിൽ പോലും മൊബൈൽ ഫോൺ ഉപയോഗത്തിൽ മുഴുകി ഇരിക്കുന്ന ഭക്തരെ നിയന്ത്രിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ.ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെ മൊബൈൽഫോൺ ഉപയോഗം മറ്റ് ഭക്തരെയും ജീവനക്കാരെയുംശല്യപ്പെടുത്തുന്നുവെന്നതാണ് കാരണമായി പറയുന്നത്.മുൻപ് പലതവണ തവണ മൊബൈൽ നിരോധനംസംബന്ധിച്ച ചർച്ചകൾ ഉയർന്നിരുന്നെങ്കിലും നടപ്പാക്കാൻസാധിച്ചിരുന്നില്ല.
ഭക്തർക്ക് പുറമെ ജീവനക്കാർക്കും വിലക്ക് ബാധകമാണ്. അഥവാ മൊബൈൽ കൊണ്ടുപോകണമെങ്കിൽ അവ സ്വിച്ച് ഓഫ് ചെയ്ത ശേഷം മാത്രം ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന് സർക്കാർ വ്യക്തമാക്കി.തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നേരത്തെ തന്നെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതേ മാതൃകയിലാണ് കർണാടക സർക്കാരും സ്വീകരിച്ചിട്ടുള്ളത്.
മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി അഭിഭാഷകർ ഇന്ന് സുപ്രീം കോടതിയിൽ ഉന്നയിക്കും . കേസിൽ കുറ്റക്കാരനാണെന്നുള്ള സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി ഹർജി നൽകിയിരിക്കുന്നത്. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്നത് സംബന്ധിച്ച തീരുമാനം കോടതി ഇന്ന് കൈക്കൊള്ളും .കേസിലെ പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണ്ണേഷ് മോദി നേരത്തെ തന്നെ സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകിയിട്ടുണ്ട് .
വിധിയിൽ സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടത് മാത്രമേ രാഹുൽ ഗാന്ധിയുടെ അയോഗ്യത നീങ്ങുകയുള്ളൂ. ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടണമെങ്കിൽ രാഹുൽ ഗാന്ധിക്ക് ഈ ഹർജി അനിവാര്യമാണ്.മജിസ്‌ട്രേറ്റ് കോടതി വിധി അപ്പാടെ തള്ളണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രധാന ഹർജി ഇപ്പോളും സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.എന്നാൽ വിധിയിൽ ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി തന്നെ സ്റ്റേ ചെയ്തിട്ടുള്ളതിനാൽ രാഹുൽ ഗാന്ധിക്ക് തത്കാലം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരില്ല.