Home Featured വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ കര്‍ഷകരേയും ചേര്‍ത്ത് പിടിച്ച്‌ വിജയ്; ആടുകളേയും പശുക്കളേയും നല്‍കുന്ന പദ്ധതി തുടങ്ങും

വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ കര്‍ഷകരേയും ചേര്‍ത്ത് പിടിച്ച്‌ വിജയ്; ആടുകളേയും പശുക്കളേയും നല്‍കുന്ന പദ്ധതി തുടങ്ങും

തമിഴ്താരം വിജയ് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചുനാളുകളായി എയറിലുണ്ട്. അടുത്തിടെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി വിജയ് രംഗത്തെത്തിയതും ശ്രദ്ധനേടിയിരുന്നു.പൊതുവേദിയില്‍ വിജയ് എത്തുന്നതും ശക്തമായ പ്രസംഗങ്ങള്‍ നടത്തുന്നതും രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നൊരുക്കങ്ങളെന്നാണ് വിലയിരുത്തുന്നത്. ഇപ്പോഴിതാ കര്‍ഷകര്‍ക്ക് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

കര്‍ഷകര്‍ക്ക് ആടുകളേയും പശുക്കളേയും എത്തിച്ചു നല്‍കുന്ന പദ്ധതിക്കാണ് താരം തുടക്കം കുറിക്കുന്നത്. ആരാധക സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ വഴിയാണ് വിജയ് പദ്ധതി നടപ്പിലാക്കുക. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലുള്ള കര്‍ഷകര്‍ക്ക് പദ്ധതിയിലൂടെ ആടുകളേയും പശുക്കളേയും നല്‍കും. അര്‍ഹരായവരെ കണ്ടെത്താന്‍ ഫാന്‍സ് ഗ്രൂപ്പ് നേതാക്കള്‍ക്ക് വിജയ് നിര്‍ദേശം നല്‍കി. അതേസമയം, കര്‍ഷകര്‍ക്ക് ആടുകളേയും പശുക്കളേയും നല്‍കുന്ന പദ്ധതി വിശദമായ കണക്കെടുപ്പിന് ശേഷമാകും നടപ്പാക്കുക.

തമിഴ്നാട് മുന്‍മുഖ്യമന്ത്രി കെ.കാമരാജിന്റെ ജന്മദിനം വിജയ് മക്കള്‍ ഇയക്കം സംഘടന സംസ്ഥാന വ്യാപകമായി ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് കാമരാജിന്റെ ജന്മദിന വാര്‍ഷികം. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സഹായ വിതരണവും നടത്തും.

രണ്ടര കോടി പ്രതിഫലം, പ്രൊമോഷന് വരാതെ യൂറോപ്പില്‍ കറങ്ങി നടക്കുന്നു! ചാക്കോച്ചനെതിരെ നിര്‍മ്മാതാവ്‌

പുതിയ സിനിമയായ പദ്മിനിയുടെ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നും കുഞ്ചാക്കോ ബോബന്‍ വിട്ടു നില്‍ക്കുകയാണെന്ന് നിര്‍മ്മാതാവ് സുവിന്‍ വര്‍ക്കി.രണ്ടര കോടി പ്രതിഫലം വാങ്ങിയിട്ടും പ്രൊമോഷനില്‍ പങ്കെടുക്കാതെ വിദേശ യാത്ര നടത്തുകയാണ് താരം എന്നാണ് സുവിന്റെ ആരോപണം. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു നിര്‍മ്മാതാവ് കുഞ്ചാക്കോ ബോബനെതിരെ രംഗത്തെത്തിയത്.കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ചിത്രമായ പദ്മിനി റിലീസിനെത്തിയത്.

പ്രൊമോഷന്‍ പരിപാടികളേക്കാള്‍ നായകന്‍ പ്രാധാന്യം നല്‍കുന്നത് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വിദേശയാത്രയ്ക്കാണെന്നാണ് നിര്‍മ്മാതാവിന്റെ ആരോപണം.ഇത് തന്നെയാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച അവസാനത്തെ സിനിമകളുടെയെല്ലാം അവസ്ഥയെന്നും നിര്‍മ്മാതാവ് പറയുന്നു. എന്നാല്‍ താന്‍ സഹനിര്‍മ്മാതാവായ സിനിമകളുടെ പ്രൊമോഷന് കുഞ്ചാക്കോ ബോബന്‍ കൃത്യമായി എത്താറുണ്ടെന്നും ുവിന്‍ പറയുന്നു. സുവിന്റെ വാക്കുകളിലേക്ക്.തുടങ്ങും മുമ്ബ് ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. പദ്മിനി ഞങ്ങള്‍ക്ക് ലാഭം തന്ന സിനിമയാണ്. അതിന്റെ ബോക്്‌സ് ഓഫീസ് നമ്ബര്‍ എത്ര തന്നെ ആയാലും.

തീരുമാനിച്ചതിലും ഏഴ് ദിവസം മുമ്ബേ സിനിമ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ടീമിനും, സെന്നയ്ക്കും ശ്രീരാജിനും മൊത്തം ക്രൂവിനുമെല്ലാം അഭിനന്ദനങ്ങള്‍.പക്ഷെ, ഒരു ഫിലിം മേക്കര്‍ എന്ന നിലയിലും കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയിലും തീയേറ്റര്‍ റെസ്‌പോണ്‍സ് വളരെ പ്രധാനപ്പെട്ടതാണ്. അവിടെയാണ്, ആളുകളെ തീയേറ്ററിലേക്ക് എത്തിക്കാന്‍ നായക നടന്റെ താരപരിവേഷത്തിന്റെ ചാരുത ആവശ്യമായി വരുന്നത്. പദ്മിനിയ്ക്കായി രണ്ടര കോടി പ്രതിഫലമായി വാങ്ങിയ നായകന്‍ ടിവി പ്രോഗ്രാമുകളിലോ പ്രൊമോഷനുകളിലോ പങ്കെടുത്തിട്ടില്ല.

സിനിമയുടെ റോ ഫൂട്ടേജ് കണ്ട, നായകന്റെ ഭാര്യ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് എല്ലാ പ്രൊമോഷന്‍ പ്ലാനുകളും പരിപാടികളുടെ ചാര്‍ട്ടും റിജക്‌ട് ചെയ്യുകയായിരുന്നു. ഇത് തന്നെയാണ് അയാളുടെ കഴിഞ്ഞ 2-3 സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കും സംഭവിച്ചത്. അതിനാല്‍ ആരെങ്കിലും സംസാരിച്ചേ പറ്റു. അതുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ വന്നത്.എന്നാല്‍ ഈ നടന്‍ സഹ നിര്‍മ്മാതാവായുള്ള സിനിമയ്ക്ക് ഇത് സംഭവിക്കില്ല. അദ്ദേഹം എല്ലാ ഇന്റര്‍വ്യുകളിലും പങ്കെടുക്കുകയും എല്ലാ ടിവി ഷോകളിലും അതിഥിയായി എഥ്തുകയും ചെയ്യും. പക്ഷെ പുറമെയുളള നിര്‍മ്മാതാവ് ആകുമ്ബോള്‍ യാതൊരു പരിഗണനയും കാണില്ല.

കാരണം, അദ്ദേഹത്തിന് യൂറോപ്പില്‍ സുഹൃത്തുക്കളുടെ കൂടെ ആസ്വദിച്ച്‌ നടക്കുന്നതാണ് സിനിമ പ്രൊമോട്ട് ചെയ്യുന്നതിനേക്കാള്‍ താല്‍പര്യം. 25 ദിവസത്തെ ഷൂട്ടിന് വേണ്ടി രണ്ടര കോടി പ്രതിഫലം വാങ്ങിയ സിനിമയാണ്.ഇവിടെ സിനിമകള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് വിതരണക്കാര്‍ സമരം നടത്തുന്ന സാഹചര്യത്തില്‍ എന്തുകൊണ്ടാണ് സിനിമകള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നത് പ്രധാനപ്പെട്ടതാണ്. തങ്ങള്‍ അഭിനയിച്ച സിനിമ മാര്‍ക്കറ്റ് ചെയ്യേണ്ടത് അഭിനേതാക്കളുടെ ഉത്തരവാദിത്തമാണ്.

200 ലധികം സിനിമകള്‍ ഒരു വര്‍ഷം പുറത്തിറങ്ങുമ്ബോള്‍ നിങ്ങളുടെ സിനിമ കാണാന്‍ പ്രേക്ഷകരെ ആകര്‍ഷിക്കണം. ഇത് ഷോബിസ് ആണ്, നിങ്ങളുടെ നിലനില്‍പ്പു തന്നെ പ്രേക്ഷകവിധിയെ ആശ്രയിച്ചാണിരിക്കുന്നത്.എന്തൊക്കെയാണെങ്കിലും കണ്ടന്റ് വിജയിക്കും എന്നതാണ് സിനിമയുടെ മാജിക്. നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നടന് വേണ്ടി പോരാടിയ നിര്‍മ്മാതാക്കള്‍ സുഹൃത്തുകള്‍ക്ക് പ്രത്യേക നന്ദി.

You may also like

error: Content is protected !!
Join Our WhatsApp Group