ബംഗളൂരു: ആക്രമിക്കാൻ വന്ന പുള്ളിപ്പുലിയെ കീഴടക്കി കയറുപയോഗിച്ച് ബൈക്കില്‍ കെട്ടി വനംവകുപ്പ് ഓഫിസിലെത്തി കര്‍ഷകൻ.കര്‍ണാടക ഹാസൻ ജില്ലയിലെ ബഗിവാലു ഗ്രാമത്തിലാണ് സംഭവം. ബൈക്കിന് പിന്നില്‍ പുലിയെയും കെട്ടി ഓടിച്ചുപോകുന്ന കര്‍ഷകന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.മുത്തു എന്ന കര്‍ഷകന് നേരെയാണ് കൃഷിയിടത്തില്‍ വെച്ച് പുലി ചീറിയടുത്തത്. പുലിയെ മല്‍പ്പിടുത്തത്തിലൂടെ കീഴടക്കിയ മുത്തു കൈകാലുകള്‍ കൂട്ടിക്കെട്ടി. തുടര്‍ന്ന് ബൈക്കിന് പിന്നില്‍ പുലിയെയും കെട്ടി ഫോറസ്റ്റ് ഓഫിസിലേക്ക് ബൈക്കോടിച്ച് പോകുകയായിരുന്നു.
സ്റ്റേഷനിലെത്തിച്ച പുലിയെ അധികൃതര്‍ ചികിത്സക്കായി മാറ്റി. ഒമ്ബത് മാസം മാത്രമാണ് പുലിക്ക് പ്രായം. പുലിയെ ദ്രോഹിക്കണമെന്ന ഉദ്ദേശ്യം മുത്തുവിന് ഉണ്ടായിരുന്നില്ലെന്നും സ്വയരക്ഷക്ക് വേണ്ടി ചെയ്തതാണെന്നും ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. വന്യമൃഗങ്ങളെ കൈകാര്യം ചെയ്യേണ്ട രീതി അറിയാത്തതു കൊണ്ടാണ് ബൈക്കില്‍ കെട്ടി കൊണ്ടുവന്നതെന്നും ഇവര്‍ വ്യക്തമാക്കി.
പുലിയുമായുള്ള മല്‍പ്പിടുത്തത്തില്‍ മുത്തുവിന് ചെറിയ പരിക്കുകള്‍ മാത്രമാണുള്ളത്. മുത്തുവിനെ വനംവകുപ്പ് കൗണ്‍സലിങ്ങിനയച്ചു. ചികിത്സക്കായി മൃഗാശുപത്രിയിലേക്ക് മാറ്റിയ പുലി നിരീക്ഷണത്തിലാണ്.
വിദ്യാർഥികൾക്കുള്ള ഉച്ചഭഷണത്തിന്റെ അരി മറിച്ച് വിൽക്കാൻ ശ്രമം; പ്രഥമാധ്യാപകൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ
മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ നല്‍കിയ അരി മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരെ കൊളത്തൂര്‍ പോലീസ് അറസ്റ്റുചെയ്തു. കുറുവ എ.യു.പി. സ്‌കൂളിലെ കുട്ടികള്‍ക്കു നല്‍കാനുള്ള ഉച്ചഭക്ഷണത്തിന്റെ അരിയാണ് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചത്.പ്രഥമാധ്യാപകന്‍ വേങ്ങശ്ശേരി മഹബൂബ്, ഭക്ഷണച്ചുമതലയുള്ള അധ്യാപകന്‍ അഷറഫ് മുല്ലപള്ളി, വാഹന ഡ്രൈവര്‍ കാച്ചിനിക്കാട് സ്വദേശി കരുവള്ളി സക്കീര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ സ്‌കൂളില്‍നിന്ന് ഗുഡ്‌സ് ഓട്ടോയില്‍ പത്തിലേറെ ചാക്ക് അരി മക്കരപ്പറമ്പിലെ മൊത്തവില്‍പ്പനക്കടയില്‍ എത്തിച്ച് മാറ്റുന്നതിനിടെ വാഹനം പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.
കൊളത്തൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി മൂവരെയും കസ്റ്റഡിയിലെടുത്ത് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ അംഗം വി. രമേശന്‍, എ.ഇ.ഒ. മിനി ജയന്‍, ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള ഓഫീസര്‍മാരായ ജയരാജന്‍, സംഗീത എന്നിവര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി.