Home Featured ബെംഗളൂരു: ഓണ്‍ലൈന്‍ വായ്‌പ്പാ ആപ്പുകളുടെ ഭീഷണി; സുഹൃത്തിനായി വായ്പ്പയെടുത്ത യുവാവ് തൂങ്ങിമരിച്ചു

ബെംഗളൂരു: ഓണ്‍ലൈന്‍ വായ്‌പ്പാ ആപ്പുകളുടെ ഭീഷണി; സുഹൃത്തിനായി വായ്പ്പയെടുത്ത യുവാവ് തൂങ്ങിമരിച്ചു

സുഹൃത്തിനുവേണ്ടി വായ്പ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതോടെ ഓണ്‍ലൈൻ വായ്പ്പാ ആപ്പുകളുടെ ഭീഷണിക്കിരയായ യുവാവ് തൂങ്ങി മരിച്ചു.22 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തേജസാണ് തൂങ്ങിമരിച്ചത്.ചൊവ്വാഴ്ച ബെംഗളൂരു യെലഹങ്കയിലെ വീടിനുള്ളിലാണ് തേജസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ ഒരു സുഹൃത്തായ മഹേഷിന് വേണ്ടി തേജസ് ഓണ്‍ലൈൻ വായ്പ്പാ അപ്പുകളായ സ്ലൈസ്, കിഷ്ത്, കൊട്ടക് മഹീന്ദ്ര എന്നിവരില്‍നിന്ന് 30,000 രൂപ കടം വാങ്ങിനല്‍കിയിരുന്നു. എന്നാല്‍ മഹേഷ് കൃത്യമായി പണം തിരിച്ചുനല്‍കാത്തതിനാല്‍ ഒരു വര്‍ഷമായി ഇഎംഐ അടയ്ക്കാൻ തേജസിന് കഴിഞ്ഞില്ല.

ഇതോടെ പലിശയും വൈകിയതിനുള്ള ഫീസുമടക്കം ഏകദേശം 45000 രൂപ കുടിശ്ശിക വന്നു. ഇത് അടയ്ക്കാൻ തേജസിന് കഴിഞ്ഞുമില്ല.പിന്നീട് ഒരു ബന്ധുവിന്റെ പക്കല്‍ നിന്നും കടം വാങ്ങി തേജസ് ഇഎംഐ അടച്ചുവെങ്കിലും ആ കടം തീര്‍ക്കാൻ പുതിയൊരു ലോണ്‍ എടുക്കേണ്ടിവന്നു.

ഈ ലോണിലും തിരിച്ചടവ് മുടങ്ങിയതോടെ ഓണ്‍ലൈൻ ആപ്പുകള്‍ ഭീഷണിയുമായി തേജസിനെ സമീപിച്ചുതുടങ്ങി. തേജസിന്റെ നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് വരെ അവര്‍ പിതാവിനോട് ഭീഷണിപ്പെടുത്തി. ഇതില്‍ മനംനൊന്താണ് തേജസ് ആത്മഹത്യാ ചെയ്തത്.

ടൈറ്റന്‍ ദുരന്തം; മരണത്തിന് 48 സെക്കന്‍റ് മുമ്ബ് ആ അഞ്ച് യാത്രക്കാരും തങ്ങളുടെ വിധി അറിഞ്ഞിരുന്നു !

നൂറ്റാണ്ട് മുമ്ബ് മുങ്ങിയ ടൈറ്റാനിക്ക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനായി നടത്തിയ വിനോദയാത്ര ദുരന്തപര്യവസാനമായെങ്കിലും ടൈറ്റന്‍ ദുരന്തത്തെ കറുച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നേയുള്ളൂ.ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം. ടൈറ്റനിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും അവരുടെ മരണത്തിന് 48 സെക്കന്‍റ് മുമ്ബ് തങ്ങളെ കാത്തിരിക്കുന്ന ദുരന്തത്തെ കുറിച്ച്‌ അറിവ് ലഭിച്ചിരുന്നുവെന്നാണ്. ടൈറ്റാനിക് കപ്പല്‍ തകര്‍ന്ന സ്ഥലത്തേക്കുള്ള പര്യവേഷണത്തിനിടെ ടൈറ്റന്‍ അന്തര്‍വാഹിനി കടലിന്‍റെ ഉപരിതലത്തില്‍ നിന്ന് 13,000 അടി താഴ്ചയിലെത്തിയിരുന്നു.

ടൈറ്റാനിക് കപ്പല്‍ മുങ്ങിയ സ്ഥലത്തിന് സമീപമെത്തിയപ്പോള്‍ പ്രദേശത്ത് അനുഭവപ്പെട്ടിരുന്ന മര്‍ദ്ദം താങ്ങാനാകാതെയാണ് ടൈറ്റന്‍ പൊട്ടിത്തെറിച്ചത്. പിന്നാലെ അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്ന അഞ്ച് പേരും മരിച്ചു. ടൈറ്റന്‍ പൊട്ടിത്തെറിക്കുന്നതിന് 48-നും 71-ഉം സെക്കന്‍റുകള്‍ക്കിടയില്‍ തങ്ങളെ കാത്തിരിക്കുന്ന അന്ത്യത്തെ കുറിച്ച്‌ അഞ്ച് യാത്രക്കാര്‍ക്കും വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്പാനിഷ് വാര്‍ത്താ ഏജൻസിയായ NIUS-ന് നല്‍കിയ അഭിമുഖത്തില്‍, സ്പാനിഷ് എഞ്ചിനീയറും അണ്ടര്‍വാട്ടര്‍ വിദഗ്ധനുമായ ജോസ് ലൂയിസ് മാര്‍ട്ടിനാണ് തകരുന്ന സമയത്ത് അന്തര്‍വാഹിനിയിലുണ്ടായിരുന്നവരുടെ അവസാന നിമിഷങ്ങളെ കുറിച്ച്‌ വിശദീകരിച്ചത്.

അപകടത്തിലേക്ക് നയിച്ച സംഭവങ്ങളുടെ വിശദമായ സമരരേഖ അദ്ദേഹം വിശകലനം ചെയ്തു. നിരീക്ഷണം അനുസരിച്ച്‌ നിയന്ത്രിതമായി താഴെ ഇറക്കുന്നതിനിടെ അന്തര്‍വാഹിനിക്ക് വൈദ്യുത തകരാര്‍ സംഭവിച്ചു. പിന്നാലെ വാഹനത്തിലെ വൈദ്യുതി വിതരണം നഷ്ടമായി. ഇതോടെ അന്തര്‍വാഹിനിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും അതിന്‍റെ സ്ഥിരത നിലനിര്‍ത്താന്‍ കഴിയാതെ വാഹനം താഴേയ്ക്ക് കുതിച്ചു. ഭാരം കുറയ്ക്കാൻ രൂപകല്‍പ്പന ചെയ്ത എമര്‍ജൻസി ലിവര്‍ പോലും ഉപയോഗശൂന്യമായത് അപകടം വേഗത്തിലാക്കി.

സബ് മറൈന്‍ കൂടുതല്‍ ആഴങ്ങളിലേക്ക് നീങ്ങിയപ്പോള്‍ യാത്രക്കാരുടെ ഭാരം മൂലമുണ്ടായ അസന്തുലിതാവസ്ഥ സ്ഥിതി കൂടുതല്‍ വഷളാക്കി.” ഭയം മൂലം യാത്രക്കാരെല്ലാം പരസ്പരം തിക്കിക്കൂട്ടി. ആ സമയത്തുള്ള ഭയവും വേദനയും സങ്കല്‍പ്പിക്കുക. അതൊരു ഹൊറര്‍ സിനിമ പോലെ ആയിരുന്നിരിക്കണം’ ജോസ് ലൂയിസ് മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു. ഇതേതാണ്ട് 48 മുതല്‍ 71 സെക്കൻഡ് വരെ നീണ്ടുനിന്നു, ഇത്രയും നേരത്തിനിടെ അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്ന അഞ്ച് യാത്രക്കാരും തങ്ങളുടെ വിധിയെ കുറിച്ച്‌ ബോധവാന്മാരായിരുന്നു. “പൂര്‍ണ്ണമായ ആ ഇരുട്ടില്‍, ആ നിമിഷങ്ങളില്‍ അവര്‍ എന്താണ് അനുഭവിച്ചതെന്നതിനെക്കുറിച്ച്‌ ഒരു ആശയം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്, ” മാര്‍ട്ടിൻ പറയുന്നു.

ടൈറ്റൻ എന്ന വിനോദ മുങ്ങിക്കപ്പലില്‍ ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാര്‍ഡിംഗും പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദ ദാവൂദും ബ്രിട്ടീഷ് പൗരത്വമുള്ള മകൻ സുലൈമാനും 2,50,000 ഡോളര്‍ ടിക്കറ്റില്‍ യാത്രക്കാരായുണ്ടായിരുന്നു. ഇവരെ കൂടാതെ കമ്ബനിയുടെ സിഇഒ, സ്റ്റോക്ക്‌ടണ്‍ റഷ്, ഫ്രഞ്ച് അന്തര്‍വാഹിനി ഓപ്പറേറ്റര്‍ പോള്‍-ഹെൻറി നര്‍ജിയോലെറ്റ് എന്നിവരും കപ്പലിലുണ്ടായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group