Home Featured ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം നൽകി സർക്കാർ

ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം നൽകി സർക്കാർ

ബെംഗളൂരു∙ അപകടങ്ങൾ കുറയ്ക്കാൻ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് ദേശീയ പാത അതോറിറ്റിക്ക് നിർദേശം നൽകി സർക്കാർ. വാഹനങ്ങളുടെ അമിതവേഗവും ലെയ്ൻ തെറ്റിച്ചുള്ള മറികടക്കലുമാണ് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് ആഭ്യന്തര മന്ത്രി ജി.പരമേശ്വര കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. മേൽപാലങ്ങളിൽ ഉൾപ്പെടെ മഴവെള്ളം കെട്ടിക്കിടക്കുന്ന പ്രശ്നങ്ങളുണ്ട്.പാതയുടെ സുരക്ഷ ഓഡിറ്റ് നടത്തണമെന്ന് എൻഎച്ച്എഐക്ക് നേരത്തെ സർക്കാർ നിർദേശം നൽകിയിരുന്നു.

118 കിലോമീറ്റർ ദൂരമുള്ള പാത ഉദ്ഘാടനം ചെയ്ത മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ അപകടങ്ങളിൽ ജീവൻ നഷ്ടമായത് 100 പേർക്കാണ്. 335 പേർക്ക് പരുക്കേറ്റു. 80–100 കിലോമീറ്റർ വേഗം നിശ്ചയിച്ചിരിക്കുന്ന പാതയിൽ ഇതിന് മുകളിലാണ് പലപ്പോഴും വാഹനങ്ങൾ കുതിക്കുന്നത്. 10 വരി എക്സ്പ്രസ് വേയിൽ 6 വരി പ്രധാന പാതയും ഇരുവശങ്ങളിൽ 4 വരി സർവീസ് റോഡുമാണ്.

പട്രോളിങ് വ്യാപകമാക്കും:അപകടങ്ങളും കവർച്ചകളും കുറയ്ക്കാൻ എക്സ്പ്രസ് വേയിൽ പൊലീസ് പട്രോളിങ് ഊർജിതമാക്കാൻ നിർദേശം നൽകി ആഭ്യന്തര മന്ത്രി. ഒരാഴ്ച മുൻപ് റോഡ് സുരക്ഷയുടെ ചുമതലയുള്ള എഡിജിപി അലോക് കുമാറിന്റെ നേതൃത്വത്തിൽ സ്പീഡ് റഡാർ ഗൺ പരിശോധന ആരംഭിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ 490 വാഹനങ്ങൾക്കെതിരെ കേസെടുത്തു. ഇതിൽ 174 കേസുകൾ വാഹനങ്ങളുടെ അമിതവേഗത്തിനും 137 കേസുകൾ ലെയ്ൻ പാലിക്കാത്തതിനും. പൊലീസ് ചമഞ്ഞ് വാഹനങ്ങൾ തടഞ്ഞുനിർത്തി കവർച്ചയും സമീപകാലത്ത് വർധിച്ചിരുന്നു.

സർക്കാർ ജീവനക്കാർ ട്യൂഷനെടുക്കുന്നതിനും കോച്ചിങ് സെന്‍റർ നടത്തുന്നതിനും വിലക്ക്

സംസ്ഥാന സർക്കാർ ഉദ്യോഗത്തില്‍ ഇരുന്നുകൊണ്ട് ജീവനക്കാർ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്‍റർ നടത്തുന്നതും വിലക്കി സർവീസ് റൂൾ ഭേദഗതി ചെയ്തു. ജോലിയുടെ ഇടവേളകളിൽ സർക്കാർ ജീവനക്കാരിൽ ചിലർ ട്യൂഷനെടുക്കുകയും കോച്ചിങ് സെന്‍റർ നടത്തുകയും ചെയ്യുന്നുണ്ടെന്ന് പരാതിയെ തുടര്‍ന്നാണ് നടപടി.സർക്കാർ ജീവനക്കാർ ട്യൂഷനെടുക്കുന്നതായോ കോച്ചിങ് സെന്‍റർ നടത്തുന്നതായോ കണ്ടെത്തിയാൽ വകുപ്പുതല അന്വേഷണത്തിന് ശേഷം കർശന നടപടി എടുക്കും.2020ൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ഭരണപരിഷ്ക്കാര വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു.

ഈ സർക്കുലറിന് നിയമപരമായ അംഗീകാരം നൽകുന്നതിനാണ് ഇപ്പോൾ കെഎസ്ആർ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കിയത്. പ്രതിഫലം കൈപ്പറ്റി സർക്കാർ ജീവനക്കാർ സ്വകാര്യ ട്യൂഷൻ ക്ലാസുകളെടുക്കുന്നതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group