ബെംഗളൂരു∙ സിദ്ധരാമയ്യ സർക്കാരിന്റെ ‘ശക്തി’ പദ്ധതി പ്രകാരം ഒരു മാസത്തിനിടെ സർക്കാർ ബസുകളിൽ സൗജന്യയാത്ര ചെയ്തത് 16.73 കോടി സ്ത്രീകൾ. 32.89 കോടി പേർ ആകെ യാത്ര ചെയ്തതിൽ 50. 86 ശതമാനവും സ്ത്രീകളാണ്. കർണാടക ആർടിസിയിൽ മാത്രം 5.09 കോടിയും ബിഎംടിസിയിൽ 5.38 കോടിയും എൻഡബ്ലുകെആർടിസിയിൽ 4.02 കോടിയും കെകെആർടിസിയിൽ 2.23 കോടി സ്ത്രീകളും യാത്ര ചെയ്തു. ജൂലൈ നാലിനാണ് റെക്കോർഡ് യാത്രക്കാർ ബസുകളെ ആശ്രയിച്ചത്.ഒറ്റദിവസം മാത്രം 1,20,04,725 പേർ യാത്ര ചെയ്തതിൽ 70,15,397 പേർ സ്ത്രീകളാണ്.
401.94കോടിരൂപയുടെ സൗജന്യ ടിക്കറ്റുകളാണ് നൽകിയത്. കെഎസ്ആർടിസിയിൽ 151.25 കോടിയും ബിഎംടിസിയിൽ 69.56 കോടി രൂപയുടേയും സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്തു. യാത്രക്കാരുടെ തിരക്കിനെ തുടർന്ന് കർണാടക ആർടിസി പ്രതിദിനം 423ഉം ബിഎംടിസി 238ഉം അധിക സർവീസുകൾ നടത്തി. പദ്ധതി തുടങ്ങിയതോടെ കെഎസ്ആർടിസി ബസിൽ പ്രതിദിനം 16.97 ലക്ഷവും ബിഎംടിസിയിൽ 17.95 ശതമാനം സ്ത്രീകളും പതിവായി യാത്ര ചെയ്യുന്നുണ്ടെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
റസ്റ്റോറന്‍റില്‍ പരസ്യ മദ്യപാനവുമായി വിദ്യാര്‍ത്ഥികള്‍,ഭക്ഷണത്തില്‍ മണ്ണ് വാരി എറിഞ്ഞു,ജീവനക്കാരുമായി സംഘര്‍ഷം
കൊച്ചിയിലെ ഹോട്ടലില്‍ വിദ്യാര്‍ത്ഥികളുടെ പരാക്രമം .ഇടപ്പള്ളി മരോട്ടിച്ചാല്‍ താല്‍ റെസ്റ്റോറന്‍രിലാണ് സംഭവം.ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ പരസ്യ മദ്യപാനം നടത്തി.ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഹോട്ടല്‍ ജീവനക്കാരുമായി സംഘര്‍ഷം ഉണ്ടായത്.വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെ ഭക്ഷണത്തില്‍ മണ്ണ് വാരി എറിഞ്ഞു .സംഭവത്തില്‍ മൂന്ന് പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു..കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായില്‍, മുഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.കോഴിക്കോട് നാദാപുരത്ത് ഡോക്ടര്‍ക്ക് നേരെ കൈയ്യേറ്റം.നാദാപുരം ഗവ.താലൂക്ക് ആശുപത്രിയില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്.അതിക്രമത്തിന് പിന്നില്‍ വയനാട് സ്വദേശികള്‍ എന്നാണ് സംശയം.ഡോക്ടറുടെ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്തു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.