Home Featured ബംഗളൂരുവിലെ ഐടി കമ്ബനിയിലെ ഇരട്ട കൊലപാതകം; മരിച്ചവരില്‍ ഒരാള്‍ മലയാളി; പിന്നില്‍ ബിസിനസ് വൈരം

ബംഗളൂരുവിലെ ഐടി കമ്ബനിയിലെ ഇരട്ട കൊലപാതകം; മരിച്ചവരില്‍ ഒരാള്‍ മലയാളി; പിന്നില്‍ ബിസിനസ് വൈരം

ബെംഗളൂരു: ചൊവ്വാഴ്ച വൈകിട്ട് ഐടി കമ്ബനിയുടെ ‌‌മുൻ ജീവനക്കാരൻ വെട്ടിക്കൊന്നത് മലയാളിയായ സിഇഒയെയും മാനേജിങ് ഡയറക്ടറെയും.ഇന്റര്‍നെറ്റ് സേവന കമ്ബനിയായ എയറോണിക്സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തില്‍ ആര്‍.വിനുകുമാര്‍ (47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരാണു മരിച്ചത്. വിനുകുമാറിന്റെ ഭാര്യ: ശ്രീജ. 2 മക്കളുണ്ട്.ഇന്നലെ വൈകിട്ട് 4 മണിയോടെയാണു നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. അമൃതഹള്ളി പമ്ബാ എക്സ്റ്റൻഷനിലെ കമ്ബനി ഓഫിസില്‍ കടന്നുകയറി ഇവരെ വാളുപയോഗിച്ചു വെട്ടിക്കൊന്ന ഫെലിക്സ് എന്നയാള്‍ക്കായി പൊലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്.

എയറോണിക്സ് മീഡിയയില്‍ നേരത്തേ ജോലി ചെയ്തിരുന്ന ഫെലിക്സ് മറ്റൊരു ഇന്റര്‍നെറ്റ് കമ്ബനിക്കു രൂപം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.ഓഫിസിലേക്ക് അതിക്രമിച്ചുകയറിയ ഫെലിക്സ് വാള്‍ ഉപയോഗിച്ച്‌ ഇരുവരെയും വെട്ടുകയായിരുന്നു. ഒരു വര്‍ഷം മുൻപാണ് എയ്റോണിക്സ് കമ്ബനി സ്ഥാപിച്ചത്. ഫെലിക്സും കൊല്ലപ്പെട്ടവരും സമാന ബിസിനസ് ആണ് നടത്തിയിരുന്നതെന്നും എയ്റോണിക്സ് കമ്ബനി ഫെലിക്സിന്റെ ബിസിനസില്‍ ഇടപെട്ടതാണ് ആക്രമണത്തിനു കാരണമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, ഫെലിക്സ് ടിക്ടോക് താരമാണെന്നും പൊലീസ് വ്യക്തമാക്കി. ജോക്കര്‍ ഫെലിക്സ് എന്ന പേരിലും ഇയാള്‍ അറിയപ്പെടുന്നു. എയ്റോണിക്സ് വിട്ട് ഫെലിക്സ് സ്വന്തമായി കമ്ബനി രൂപീകരിച്ചിരുന്നു. ഫെലിക്സിനൊപ്പം മൂന്നുപേര്‍ക്കൂടിയുണ്ടായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി.വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവര്‍ ഒന്നാം നിലയിലും മൂന്നാം നിലയിലുമായി ജോലി ചെയ്യുകയായിരുന്നു. വാളിനൊപ്പം കത്തി കൊണ്ടുള്ള ആക്രമണവും ഉണ്ടായിരുന്നു. പരുക്കേറ്റ ഫനീന്ദ്രയും വിനുകുമാറും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ മണിപ്പാല്‍ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിട്ടുനല്‍കും.

വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയ്ക്ക് നല്‍കുന്ന ജീവനാംശത്തില്‍ നിന്ന് വളര്‍ത്തുനായകളെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് കോടതി

വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയുടെ ജീവനാംശത്തില്‍ നിന്ന് വളര്‍ത്തുനായകളെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് കോടതി. ഭാര്യയ്ക്ക് നല്‍കുന്ന ജീവനാംശ തുകയില്‍ നിന്ന് വളര്‍ത്തുനായകളുടെ സംരക്ഷണത്തിലുള്ള തുക ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് വേര്‍പിരിഞ്ഞു താമസിക്കുന്ന ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് ബാന്ദ്ര മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇക്കാര്യം പറഞ്ഞത്.വളര്‍ത്തുമൃഗങ്ങളും മാന്യമായ ഒരു ജീവിതശൈലിയുടെ ഭാഗമാണ്, തകര്‍ന്ന ബന്ധങ്ങളുടെ ഫലമായി ഉണ്ടായ വൈകാരികമായ അസന്തുലിതാവസ്ഥ നികത്തി മനുഷ്യര്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ അവ ആവശ്യമാണ്.”- കോടതി നിരീക്ഷിച്ചു.

1986 ല്‍ വിവാഹിതരായ ദമ്ബതികള്‍ 2021 മുതല്‍ വേര്‍ പിരിഞ്ഞാണ് താമസിക്കുന്നത്. 2 പെണ്‍മക്കളുണ്ടെങ്കിലും അവര്‍ വിദേശത്താണ്. ഗാര്‍ഹിക പീഡനം ആരോപിച്ച്‌, പ്രതിമാസം 70,000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് 55കാരിയായ ഭാര്യ കോടതിയെ സമീപിച്ചത്. വരുമാനമില്ലെന്നും ആരോഗ്യനില മോശമാണെന്നതിനുമൊപ്പം 3 റോട്ട് വീലര്‍ വളര്‍ത്തു നായ്ക്കളുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 50,000 രൂപ നല്‍കണമെന്ന് ഭര്‍ത്താവിനോട് കോടതി നിര്‍ദേശിച്ചു.വളര്‍ത്തുമൃഗങ്ങള്‍ക്ക് ജീവനാംശം വേണമെന്ന ഭാര്യയുടെ ആവശ്യം പരിഗണിക്കാനാവില്ലെന്ന ഭര്‍ത്താവിന്റെ അവകാശവാദത്തില്‍ മെയിന്റനൻസ് തുക ലഘൂകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group