ഒരിടവേളയക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’.ഫെബ്രുവരി 24ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. മനോരമ മാക്സാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.ജൂലൈ 14 മുതല്‍ ചിത്രം മനോരമ മാക്സില്‍ സ്ട്രീമിങ് തുടങ്ങും. ആറ് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം എന്ന പ്രത്യേകത കൂടി ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിന് ഉണ്ട്.നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിങും നിര്‍വ്വഹിച്ചത്.
വിനായക് ശശികുമാറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയത്. ചിത്രത്തില്‍ ഷറഫുദ്ദീന്‍, ഭാവന എന്നിവര്‍ക്ക് പുറമെ സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ബംഗളുരു മൈസൂരു അതിവേഗ പാതയിൽ വാഹനാപകടം: കണ്ടക്ടർ മരിച്ചു
ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ നിയന്ത്രണം വിട്ട കർണാടക ആർ.ടി.സി. ബസ് ഡിവൈഡർ മറികടന്ന് സർവീസ് റോഡിലേക്കിറങ്ങി. അപകടത്തിൽ ബസ് കണ്ടക്ടർ മരിച്ചു. ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.കണ്ടക്ടർ ബി. രമേഷ് ആണ് മരിച്ചത്. രാമനഗര ജില്ലയിലെ ജയപുരയ്ക്ക് സമീപമാണ് അപകടം.
മൈസൂരുവിൽനിന്ന് ബെംഗളൂരുവിലേക്കു വരികയായിരുന്നു ബസ്. ബസിലുണ്ടായിരുന്ന 15-ഓളം യാത്രക്കാർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. അതിവേഗപാതയിൽ അപകടം ആവർത്തിക്കുന്നതിന് കാരണം കണ്ടെത്താൻ ഗതാഗതവകകുപ്പ് പരിശോധന നടത്തിയിരുന്നു.