Home Featured ബെംഗളൂരു: ഇന്ധനവില വർധന ; പ്രധാനമന്ത്രിക്ക് കത്തെഴുതി ഹോട്ടലുടമകൾ

ബെംഗളൂരു: ഇന്ധനവില വർധന ; പ്രധാനമന്ത്രിക്ക് കത്തെഴുതി ഹോട്ടലുടമകൾ

ബെംഗളൂരു: ഇന്ധനവിലവർധന ജനങ്ങളുടെയും കച്ചവടക്കാരുടെയുംമേലുണ്ടാക്കിയിരിക്കുന്ന അമിതഭാരത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ബൃഹദ് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.അന്തർദേശീയ തലത്തിൽ ക്രൂഡ് ഓയിലിന്റെ വില 134 ഡോളറിൽനിന്ന് 72 ഡോളറായി താഴ്ന്ന കാര്യം കത്തിൽ ചൂണ്ടിക്കാട്ടി. എൽ.പി.ജി. യുടെ വില 50 ഡോളറായും താഴ്ന്നു. എന്നിട്ടും ഇവിടെ വിലകുറയ്ക്കാൻ സർക്കാർ തയ്യാറാകുന്നില്ല.

വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് 18 ശതമാനം ജി.എസ്.ടി. ഈടാക്കുന്നു. ഗാർഹികാവശ്യത്തിനുള്ളതിന് അഞ്ച് ശതമാനമാണ്. വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി.യുടെ ജി.എസ്.ടി.യും അഞ്ച് ശതമാനമാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.ഇന്ധനവിലവർധനക്കൊപ്പം വൈദ്യുതി നിരക്കിലുണ്ടായ വർധനയും കർണാടകത്തിൽ ഹോട്ടലുടമകളെ പ്രതിസന്ധിയിലാക്കുന്നു. ഇതേത്തുടർന്ന് പല ഹോട്ടലുകളിലും ഭക്ഷണത്തിന് വില വർധിപ്പിച്ചു. ഇത് ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ഒടുവില്‍ ജര്‍മന്‍ ശുചിമുറിയില്‍; ഒളിവിലായിരുന്ന ഹനുമാന്‍ കുരങ്ങ് പിടിയില്‍

മൃഗശാല ജീവനക്കാരെ ആഴ്ചകളോളം വട്ടംകറക്കിയ ഹനുമാൻ കുരങ്ങ് ഒടുവില്‍ കൂട്ടിലായി. മരത്തില്‍നിന്ന് മരത്തിലേക്ക് ചാടി പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞ കക്ഷി ഒടുവില്‍ ശുചിമുറിയിലാണ് അകപ്പെട്ടത്.തിരുവനന്തപുരത്തെ ജര്‍മന്‍ സാസ്‌കാരിക കേന്ദ്രത്തിലെ ശുചിമുറിയില്‍ കയറിയ “വാനരിയെ’ മൃഗശാല ജീവനക്കാരെത്തി പിടികൂടുകയായിരുന്നു. ജൂണ്‍ പതിനാറിനാണ് മൃഗശാലയില്‍ നിന്ന് കുരങ്ങ് ചാടിപ്പോയത്.

രണ്ടാഴ്ച്ചയായി ഇതിനെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. മൂന്ന് വയസുള്ള പെണ്‍കുരങ്ങിനെ തിരുപ്പതി സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നാണ് കൊണ്ടുവന്നത്. മൃഗശാലയില്‍ തുറന്നുവിടാനുള്ള ശ്രമത്തിനിടെ ചാടിപ്പോകുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group