ബെംഗളൂരു: ധാർവാഡ്-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിനുനേരേ കല്ലെറിഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ദാവണഗെരെയിൽ പിടിയിൽ.എസ്.എസ്. നഗര സ്വദേശികളായ കുട്ടികളാണ് റെയിൽവേ സംരക്ഷണസേനയുടെ പിടിയിലായത്. ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്നും രണ്ടുപേരെയും ചിത്രദുർഗയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.പിടിയിലായവരുടെ വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ജൂലായ് ഒന്നിന് ധാർവാഡ്നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നതിനിടെ ദാവണഗെരെ സ്റ്റേഷൻ പിന്നിട്ടയുടനെയാണ് വന്ദേഭാരത് എക്സ്പ്രസിനുനേരെ കല്ലേറുണ്ടായത്.
സി. ഫോർ എക്സിക്യുട്ടീവ് കോച്ചിന്റെ ചില്ല് കല്ലേറിൽ പൊട്ടി. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കില്ല. കാര്യമായ കേടുപാടുകളില്ലാത്തതിനാൽ തീവണ്ടി സമയക്രമം പാലിച്ച് യാത്രതുടർന്നിരുന്നു.വന്ദേഭാരത് എക്സ്പ്രസിന്റെ ഒരു ചില്ല് മാറ്റിയിടാൻ 22,000 രൂപയാണ് ചെലവ്.
അതേസമയം ബെംഗളൂരു-ധാർവാഡ് വന്ദേഭാരത് എക്സ്പ്രസിനുനേരെ ബുധനാഴ്ചയും കല്ലേറുണ്ടായി. ചിക്കമഗളൂരു ജില്ലയിലെ കഡൂർ-ബീരൂർ സെക്ഷനിൽ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. സി.അഞ്ച് കോച്ചിന് നേരെവന്ന കല്ലേറിൽ ഒരു ജനൽച്ചില്ല് തകർന്നു. ആർക്കും പരിക്കില്ല. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അന്വേഷണം ആരംഭിച്ചു.
വെറും 250 രൂപയ്ക്ക് കിടിലന്‍ റോസ്മല പാക്കേജുമായി വനം വകുപ്പ്
മൺസൂണിൻ ഈറനഞിഞ്ഞ് നില്ക്കുന്ന കാടിന്റെ കാഴ്ച വേറിട്ട ഒന്ന് തന്നെ. അത് ശെന്തുരുണി കാടുകളിലൂടെയുള്ള ഒരു വനയാത്രയില്‍ ആയാലോ?കാനനഭംഗി ആസ്വദിച്ച്, സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കാഴ്ചകള്‍ സമ്മാനിക്കുന്ന റോസ്മല വരെ കിലോമീറ്ററുകള്‍ നീളുന്ന വിനോദ യാത്രാ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് വനം വകുപ്പ്. ശെന്തുരുണി ഇക്കോ ടൂറിസത്തിന്റെ ഭാഗമായാണ് ഈ യാത്ര. ജൂലൈ ഒന്നു മുതല്‍ ആരംഭിച്ചു.ഒരാള്‍ക്ക് 250 രൂപയാണ് നിരക്ക്. വനം വകുപ്പിന്റെ 24 സീറ്റുള്ള മിനി ബസിലാണ് യാത്ര. രാവിലെ ഒമ്ബത് മണിക്കും ഉച്ചയ്ക്ക് 2.30നും ട്രിപ്പുകളുണ്ടാകും. രണ്ടര മണിക്കൂറാണ് യാത്ര.
സഞ്ചാരികള്‍ക്ക് റോസ്മല വ്യൂ പോയിന്റിലേക്കുള്ള പ്രവേശന നിരക്കായ 50 രൂപ ടിക്കറ്റ് വേറെ എടുക്കേണ്ടതില്ല. എട്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. മിനിമം സഞ്ചാരികള്‍ ഇല്ലെങ്കിലും നിശ്ചിതനിരക്ക് നല്കിയാല് ട്രിപ്പ് ഉണ്ടായിരിക്കും. ചുരുങ്ങിയത് 15 പേരെങ്കിലും ഉണ്ടെങ്കില്‍ ഗ്രൂപ്പായും ബുക്ക് ചെയ്യാം. മുഴുവൻ സീറ്റും ബുക്ക് ചെയ്തുള്ള യാത്രയാണെങ്കില്‍ വൈകീട്ട് ആറിനെ മടങ്ങിയെത്തൂ.തെന്മല ഡാം ജങ്ഷന് സമീപത്തെ വനം വകുപ്പിന്റെ ഇൻഫര്‍മേഷൻ സെന്ററില്‍ നിന്നാണ് യാത്ര തുടങ്ങുക.
ഇവിടെ നിന്ന് 12 കിലോമീറ്റര്‍ സഞ്ചരിച്ച് ആര്യങ്കാവിലെത്തും. ആര്യങ്കാവില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ വനത്തിനുള്ളിലൂടെ യാത്ര ചെയ്താണ് ശെന്തുരുണി വന്യജീവി സങ്കേതത്തിലെ (Shendurney Wildlife Sanctuary) റോസ്മലയിലെത്തുക. കേരളത്തില്‍ അധികം എക്സ്പ്ലോര്‍ ചെയ്യപ്പെടാത്ത ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നാണിത്. റോസ്മലയിലേക്കുള്ള വനപാത വളവുകളുള്ളതും കുത്തനെയുമാണ്.
നിബിഡ വനമേഖലയിലൂടെ കടന്നു പോകുന്ന പാതയില്‍ നിരവധി അരുവികളുടെ ശാന്തതയും നിങ്ങള്‍ക്ക് ആക സ്വദിക്കാം. റോസ്മല ടവറില്‍ നിന്നുള്ള വിദൂരക്കാഴ്ച ഏറെ ഹൃദ്യമാണ്. മലനിരകളെ ചുറ്റിയുള്ള വലിയ ജലാശയവും റോസാപ്പൂവിന്റെ ഇതളുകള്‍ പോലെ ചിതറിക്കിടക്കുന്ന പച്ചത്തുരുത്തുകളും അതിമനോഹര കാഴ്ച തന്നെയാണ്. യാത്രയില്‍ കാട്ടുമൃഗങ്ങളേയും കാണാം.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്ബര്‍: 9048789779, 8547602937, 8547602943.