Home Featured കര്‍ണാടകയില്‍ പ്രധാന നേതാക്കള്‍ പങ്കെടുത്ത ബി.ജെ.പി യോഗത്തില്‍ ബഹളം, വാക്കേറ്റം

കര്‍ണാടകയില്‍ പ്രധാന നേതാക്കള്‍ പങ്കെടുത്ത ബി.ജെ.പി യോഗത്തില്‍ ബഹളം, വാക്കേറ്റം

ബംഗളൂരു: ബാഗല്‍കോട്ട് ജില്ലയില്‍ മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയടക്കമുള്ള പ്രധാന നേതാക്കളുടെ സാന്നിധ്യത്തില്‍ ബി.ജെ.പി യോഗത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം.നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി വീരണ്ണ ചരന്ദിമതിന്റെ പരാജയത്തിനായി പ്രവര്‍ത്തിച്ച നേതാക്കളെ യോഗത്തില്‍ നിന്ന് പുറത്താക്കണമെന്ന് പ്രവര്‍ത്തകനായ രാജു രേവങ്കര്‍ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. സ്റ്റേജില്‍ ഇരിക്കുകയായിരുന്ന ചില നേതാക്കള്‍ക്കെതിരെയായിരുന്നു പ്രതിഷേധം.

പാര്‍ട്ടിക്കു കീഴിലെ ഡോക്ടര്‍മാരുടെ സംഘടനയുടെ ജില്ല പ്രസിഡന്റ് ഡോ. ശേഖര്‍മാനെ, നേതാക്കളായ ശംഭുഗൗഡ പാട്ടീല്‍, ചന്ദ്രകാന്ത് കേസനൂര്‍ തുടങ്ങിയ നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചെന്നും ഇവരെ യോഗത്തില്‍നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ രേവങ്കര്‍ പൊട്ടിത്തെറിച്ചു. ഇതോടെ മറുവിഭാഗവും രംഗത്തിറങ്ങി. ഇരുപക്ഷവും തമ്മില്‍ വാക്കേറ്റം രൂക്ഷമായി.പ്രധാന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അനിഷ്ടസംഭവങ്ങള്‍. സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ച ഇവരെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും യോഗത്തില്‍നിന്ന് പുറത്താക്കണമെന്നും വീരണ്ണയുടെ അനുയായികള്‍ ആവശ്യപ്പെട്ടു.

ബഹളം രൂക്ഷമായതോടെ മുൻമന്ത്രി ഗോവിന്ദ് കര്‍ജോള്‍ ഇടപെട്ട് പ്രശ്നം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇരുകൂട്ടരും പിന്തിരിഞ്ഞില്ല. ഇതോടെ വീരണ്ണ തന്നെ രംഗത്തെത്തി അനുയായികളോട് ബഹളം നിര്‍ത്താൻ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ താൻ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.തുടര്‍ന്ന് സംസാരിച്ച വീരണ്ണ ഡോ. മനെയും എം.എല്‍.സിയായ പി.എച്ച്‌. പൂജാറും നഗരത്തില്‍ ശിവജിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞുവെഞ്ഞ് ആരോപിച്ചു.

ഇതിനു മറുപടി പറയാനായി ഡോ. മനെ ഒരുങ്ങിയെങ്കിലും മറുഭാഗം സംസാരിക്കാൻ അനുവദിച്ചില്ല. ഇതോടെ പ്രശ്നം രൂക്ഷമായി. യോഗം നടന്ന ഹാളിലേക്ക് പൊലീസ് എത്തി ഡോ. മനെയെയും അനുയായികളെയും പുറത്തേക്കു കൊണ്ടുപോയതോടെയാണ് രംഗം ശാന്തമായതും യോഗം പുനരാരംഭിച്ചതും.

കാമുകിക്ക് വേണ്ടി നടത്തിയ കൊലപാതകത്തിന്റെ മാപ്പുസാക്ഷി നടപടിയില്‍ വീഴ്ച: വിചാരണ നിര്‍ത്തിവെച്ചു

വിചാരണ നടക്കുന്ന കേസിലെ കുറ്റപത്രത്തില്‍ വന്ന ഗുരുതര വീഴ്ച ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം കൊലപാതക കേസ് വിചാരണ കോടതി നിര്‍ത്തി വയ്ച്ചു.കേസിലെ നാലാം പ്രതിയെ മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചതില്‍ വന്ന വീഴ്ച ചൂണ്ടികാണിച്ച്‌ പ്രോസിക്യൂഷനാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ആറാം അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് ഇതുവരെ ഏഴ് സാക്ഷികളെ വിസ്തരിച്ച കേസിന്റെ വിചാരണ നിര്‍ത്തി വെച്ചത്.കാമുകിക്കായി കാമുകനും കൂട്ടാളികളും സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയെ മാപ്പ് സാക്ഷിയാക്കിയതില്‍ വന്ന സാങ്കേതിക പിഴവ് ചൂണ്ടി കാണിച്ചാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദീന്‍ വിചാരണ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കേസിലെ നാലാം പ്രതിയും കമലേശ്വരം കൊഞ്ചിറവിള നൂര്‍ജി മന്‍സില്‍ സ്വദേശിയുമായ സജു കേസിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും തന്നെ മാപ്പ് സാക്ഷിയാക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണ സംഘത്തെ സമീപിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ പാലോട് സി. ഐ എസ്. ജയകുമാര്‍ ഇതിനായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സിജിമോള്‍ കുരുവിളക്ക് ഹര്‍ജി നല്‍കി. സി.ജെ.എം പ്രതി സജുവിനെ മാപ്പ് സാക്ഷിയാക്കിയെങ്കിലും കുറ്റപത്രം ഫയലില്‍ സ്വീകരിച്ച നെടുമങ്ങാട് ഫോറസ്‌റ്റ് കേസുകള്‍ വിചാരണ ചെയ്യുന്ന മജിസ്ട്രേറ്റ് എഫ്. മിനിമോള്‍ മാപ്പ്സാക്ഷിയുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയിരുന്നില്ല. ചട്ട പ്രകാരം പ്രസ്തുത കോടതി മാപ്പ്സാക്ഷിയെ വിസ്തരിച്ച്‌ മൊഴി രേഖപ്പെടുത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വേണം കുറ്റപത്രം വിചാരണ കോടതിയിലേക്ക് അയക്കേണ്ടത്. ഇത് പാലിച്ചിരുന്നില്ല.

ഇക്കാര്യം തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായി എത്തിയ എം. സുരേഷ് കുമാറും ശ്രദ്ധിച്ചിരുന്നില്ല. സുരേഷ് കുമാര്‍ അപൂര്‍ണ്ണമായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.കേസിലെ നിര്‍ണ്ണായക സാക്ഷിയായ മാപ്പുസാക്ഷിയെ വിസ്തരിക്കാന്‍ തുടങ്ങുമ്ബോഴാണ് നടപടിക്രമങ്ങളിലെ സാങ്കേതിക പിഴവ് പ്രോസിക്യൂഷന്റെ ശ്രദ്ധയില്‍പെട്ടത്. നിലവിലെ കുറ്റപത്രവുമായി വിചാരണ പൂര്‍ത്തിയായാല്‍ പ്രതികള്‍ നിയമത്തില്‍നിന്ന് രക്ഷപ്പെടുമെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂട്ടര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. മാപ്പുസാക്ഷിയായി പ്രഖ്യാപിക്കുന്നതിലെ സാങ്കേതിക പിഴവ് തിരുത്താന്‍ വിചാരണ കോടതിക്ക് അധികാരമില്ല.

ഹൈകോടതിയെ ഇക്കാര്യം ധരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് ജനറലിനും കത്ത് നല്‍കി. ഹൈകോടതി സാങ്കേതിക പിഴവ് തിരുത്താന്‍ കീഴ്കോടതിക്ക് നിര്‍ദേശം നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമാകും വിചാരണ പുനരാരംഭിക്കുക.2017 സെപ്തംബര്‍ 27 ന് രാത്രി ഒന്‍പത് മണിക്കാണ് നെടുമങ്ങാട് പഴകുറ്റി ഇളവട്ടം കാര്‍ത്തിക വീട് സ്വദേശി മോഹനന്‍ നായര്‍ കൊല്ലപ്പെട്ടത്. മണക്കാട് കമലേശ്വരം ആര്യങ്കുഴി സ്വദേശി ഇറച്ചി ഷാജി എന്ന ഷാജഹാന്‍, നെടുമങ്ങാട് ആനാട് ഇളവട്ടം ആശാഭവനില്‍ സീമാ വില്‍ഫ്രഡ്, ബീമാ പള്ളി മില്‍ക്ക് കോളനി സ്വദേശി മുഹമ്മദ് സുബൈര്‍ എന്നിവരാണ് പ്രതികള്‍. സീമാ വില്‍ഫ്രഡിന് മോഹനന്‍ നായര്‍ നല്‍കിയ അഞ്ച് ലക്ഷം രൂപ മടക്കി ചോദിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group