ചിക്കബല്ലാപ്പൂര്‍ : വാക്കേറ്റത്തിനിടെ യുവാവിന്‍റെ കഴുത്തറുത്ത് രക്തം കുടിച്ച് അക്രമി. കര്‍ണാടകയിലെ ചിക്കബല്ലാപ്പൂര്‍ ജില്ലയിലെ ചിന്താമണി താലൂക്കിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. നാല് ദിവസങ്ങള്‍ക്ക് മുമ്ബ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് യുവാവിന്‍റെ നീചപ്രവൃത്തി പുറലോകം അറിയുന്നത്.ചേലൂര്‍ താലൂക്കിലെ മാടേംപള്ളി സ്വദേശി മാരേഷിനെയാണ് ചിന്താമണി താലൂക്കിലെ ബട്‌ലഹള്ളി സ്വദേശി വിജയ് ആക്രമിച്ച് രക്തം കുടിച്ചത്.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മാരേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കെഞ്ചര്‍ലഹള്ളി പൊലീസ് സ്‌റ്റേഷനില്‍ കേസെടുത്ത് വിജയ്‌യെ അറസ്റ്റ് ചെയ്‌തു.കുടുംബ വഴക്ക് ഒത്തുതീര്‍പ്പാക്കുന്നതിനായി വിജയ്, മാരേഷിനെ ചിന്താമണി താലൂക്കിലെ സിദ്ദേപ്പള്ളി ക്രോസിന് സമീപത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഇരുവരും അവിടെവച്ച് സംസാരിക്കുന്നതിനിടെ വാക്കേറ്റമുണ്ടാവുകയും അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. വാക്കുതര്‍ക്കത്തിനിടെ വിജയ് മാരേഷിന്‍റെ കഴുത്തില്‍ കത്തികൊണ്ട് മുറിവുണ്ടാക്കി.ആക്രമണത്തില്‍ കുഴഞ്ഞുവീണ മാരേഷിന്‍റെ കഴുത്തില്‍ നിന്ന് വിജയ് രക്തം കുടിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വിജയ്‌യുടെ കൂടെ വന്നയാളാണ് വീഡിയോ പകര്‍ത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസരം ഇനി അഞ്ച് നാള്‍ കൂടി മാത്രം
പാന്‍ (പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസരം ഇനി അഞ്ച് നാള്‍ കൂടി മാത്രം. ജൂണ്‍ 30 ആണ് അവസാന തീയതി. സമയപരിധിക്കുള്ളില്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. ആദായ നികുതി നിയമം 1961 പ്രകാരമാണ് പ്രവര്‍ത്തന രഹിതമാക്കുന്ന നടപടി.കാര്‍ഡ് അസാധുവാകുന്നതോടെ സാമ്പത്തിക ഇടപാടുകള്‍ക്കും മറ്റുമായി ഈ പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. 2022 മാര്‍ച്ച് 31 മുതല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലതവണ നീട്ടി നല്‍കിയിരുന്നു.
നിലവില്‍ 1000 രൂപ പിഴ നല്‍കിയാണ് കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നത്. പിഴ നല്‍കാതെ ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2022 മാര്‍ച്ച് 31 ആയിരുന്നു. 2022 ജൂണ്‍ 30 വരെ 500 രൂപയായിരുന്നു പിഴ. ഇത് പിന്നീട് 2022 ജൂലൈ 1 മുതല്‍ 1,000 രൂപയായി ഉയര്‍ത്തി. 2023 മാര്‍ച്ച് 31 ആയിരുന്നു പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന മുമ്പ് നിശ്ചയിച്ചിരുന്ന സമയപരിധി. ഇത് പിന്നീട് ഈ ജൂണ്‍ 30 വരെ ആയി നീട്ടിയിട്ടും പിഴ തുകയില്‍ മാറ്റം വരുത്തിയില്ല.ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലാത്ത നികുതി ദായകര്‍ ഈ മാസം അവസാനിക്കുന്നതിന് മുമ്പായി അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്ന് അദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.
റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് മാത്രമല്ല റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും ഇ- ഫയലിങ് പോര്‍ട്ടലില്‍ (https://www.incometax.gov.in/iec/foportal/) പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. ഇ- ഫയലിങ് പോര്‍ട്ടലില്‍ ആധാര്‍-പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി 1000 രൂപ പിഴയടക്കണം, ഒറ്റ ചലാനിലാണ് ഇത് അടയ്ക്കേണ്ടത്. വാർത്തകൾ , പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ 7025135992 എന്ന നമ്പറിൽ അയക്കുക