നല്ല ബിരിയാണിക്ക് വേണ്ടി ഏതറ്റം വരെ പോകാനും ഭക്ഷണപ്രേമികള്‍ തയ്യാറാണ്. അത്തരത്തിലുളള രുചിപ്പെരുമ കടലും കടക്കും.അതിനൊരു ഉദാഹരണമാണ് കോഴിക്കോട് പാരഗണിലെ ബിരിയാണി. ഒരിക്കലെങ്കിലും രുചിച്ചു നോക്കാൻ ആരും ആഗ്രഹിക്കുന്ന തരത്തിലാണ് ബിരിയാണിയുടെ രുചി. എന്നാല്‍ ആ പ്രസിദ്ധി ഇപ്പോള്‍ രാജ്യാന്തര തലത്തിലും എത്തിയിരിക്കുകയാണ്. ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ട ലോകത്തെ 150 ഐതിഹാസിക റസ്റ്ററന്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് പാരഗണ്‍.
പട്ടികയില്‍ 11-ാം സ്ഥാനമാണ് പാരഗണും അവിടുത്തെ മനംകവരുന്ന ബിരിയാണിയും. പ്രാദേശികമായ ഉത്പന്നങ്ങളുടെ ഉപയോഗത്തേയും പരമ്ബരാഗതമായ പാചകരീതിയേയും പരമാവധി പ്രോത്സാഹിപ്പിക്കുന്നതാണ് പാരഗണിലെ വിഭവങ്ങളുടെ പാചകശൈലിയെന്നും വെബ്സൈറ്റ് പറയുന്നു. പട്ടികയില്‍ ഇടംപിടിച്ച ഏഴ് ഇന്ത്യന്‍ റസ്റ്ററന്റുകളില്‍ ഒന്നുകൂടിയാണ് കോഴിക്കോടിന്റെ പാരഗണ്‍.ഇന്ത്യയില്‍ നിന്നുള്ള ഭക്ഷണശാലകളെ നോക്കിയാല്‍ മുന്നില്‍ തന്നെയാണ് പാരഗണ്‍.
തൊട്ടുപിന്നിലായി 12 ആം സ്ഥാനത്ത് ലക്നൗവിലെ തുന്‍ഡേ കബാബിയാണ്. ഇവിടുത്തെ മുഗളായ് ഭക്ഷണങ്ങളാണ് ഏറെ പ്രസിദ്ധമാണ്. കൊല്‍ക്കത്തയിലെ പീറ്റര്‍ കാറ്റ് 17 ആം സ്ഥാനത്തും ഹരിയാനയിലെ മുര്‍ത്തലിലുള്ള അമൃത് സുഖ്ദേവ് ദാബ 23 ആം സ്ഥാനത്തും ബംഗളൂരുവിലെ മവാലി ടിഫിന്‍ റൂംസ് 39 ആം സ്ഥാനത്തും, ഡല്‍ഹിയിലെ കരിംസ് 87 ആം സ്ഥാനത്തും മുംബൈയിലെ രാം അശ്രായ 112ആം സ്ഥാനത്തുമുണ്ട്. ഇവയാണ് ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ച ഭക്ഷണശാലകള്‍.
അമ്മ’യില്‍ അംഗത്വം നേടാന്‍ യുവതാരങ്ങളുടെ ഒഴുക്ക്; ലഹരി ഉപയോഗിക്കുന്നവര്‍ വേണ്ടെന്ന് വാദം
താരസംഘടനയായ ‘അമ്മ’യില്‍ അംഗത്വം നേടാൻ യുവതാരങ്ങളുടെ ഒഴുക്ക്. 20-ലേറെ പേരാണ് അംഗത്വത്തിന് അപേക്ഷിച്ചിരിക്കുന്നത്.ഇവര്‍ക്ക് അംഗത്വം നല്കുന്നതു സംബന്ധിച്ച് ഞായറാഴ്ച ചേരുന്ന സംഘടനയുടെ ജനറല്‍ ബോഡി യോഗം തീരുമാനിക്കും. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം നല്‍കേണ്ടെന്ന വാദം സംഘടനയില്‍ ശക്തമാണ്. അതിനാല്‍തന്നെ ഇക്കാര്യത്തില്‍ ഗൗരവപൂര്‍ണമായ ചര്‍ച്ച നടക്കും.ശനിയാഴ്ച നടന്ന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായി. നടൻമാരായ ഷെയ്ൻ നിഗത്തിന്റെയും ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിഷയങ്ങളും വാര്‍ഷിക യോഗത്തില്‍ ചര്‍ച്ചയാകും.
നേരത്തേ ഷെയ്ൻ നിഗത്തിന് നിര്‍മാതാക്കളുടെ അസോസിയേഷൻ ഏര്‍പ്പെടുത്തിയ വിലക്ക് ‘അമ്മ’യുടെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെ എടുത്തുമാറ്റിയിരുന്നു. ഒരേസമയം പല നിര്‍മാതാക്കള്‍ക്കും ഡേറ്റ് കൊടുക്കുന്നതും എഡിറ്റിങ്ങിലടക്കം ഇടപെടുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഷെയ്ൻ നിഗത്തിനെതിരേ നിര്‍മാതാക്കളുടെ സംഘടന ഉന്നയിച്ചിരുന്നത്. വിലക്ക് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഷെയ്ൻ ‘അമ്മ’യെ സമീപിച്ച് പ്രശ്നപരിഹാരത്തിന് സഹായം തേടുകയായിരുന്നു.
പിന്നാലെ ശ്രീനാഥ് ഭാസിക്കും വിലക്ക് വന്നതോടെ മലയാള സിനിമയിലെ യുവനിരക്കെതിരേ ശക്തമായ ആരോപണങ്ങളുയര്‍ന്നു.സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ ശ്രീനാഥിന്റെ കാര്യത്തില്‍ ഇടപെടാൻ പരിമിതികളുണ്ടെന്നാണ് ‘അമ്മ’ നേതൃത്വം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് സംഘടനയില്‍ അംഗത്വം ആവശ്യപ്പെട്ട് ശ്രീനാഥ് അപേക്ഷ നല്‍കിയത്. സംഘടനയുമായി അകന്ന് കഴിഞ്ഞിരുന്ന മറ്റു ചില യുവതാരങ്ങളും സമീപകാലത്ത് അംഗത്വത്തിനായി അപേക്ഷിച്ചിട്ടുണ്ട്.ലഹരി ഉപയോഗമാണ് യുവതാരങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനമെന്നാണ് സംഘടനയിലെ മുതിര്‍ന്ന താരങ്ങള്‍ അടക്കമുള്ള ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
ലഹരി ആരോപണം നേരിടുന്ന താരങ്ങള്‍ക്ക് അംഗത്വം നല്‍കുന്നത് സംഘടനയ്ക്ക് ഗുണകരമാകില്ലെന്നാണ് ഇവരുടെ നിലപാട്. ലഹരി ഉപയോഗം നിരീക്ഷിക്കാൻ സിനിമാ സെറ്റുകളില്‍ ഷാഡോ പോലീസിനെ നിയോഗിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എക്സിക്യുട്ടീവ് കമ്മിറ്റി പുതിയ അപേക്ഷകരുടെ അംഗത്വത്തിന് അനുമതി നല്കിയാലും ജനറല്‍ ബോഡിയില്‍ ഇതിനെ എതിര്‍ക്കാനാണ് ഇവരുടെ നീക്കമെന്നാണ് സൂചന.