Home Featured മൈസൂരു കൊട്ടാരത്തിന്റെ രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതം നിരോധനം വരുന്നു..

മൈസൂരു കൊട്ടാരത്തിന്റെ രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതം നിരോധനം വരുന്നു..

പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൈസൂരു കൊട്ടാരത്തിന്റെ രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതം നിരോധിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു.മൈസൂരു ജില്ലാ ചുമതലയുള്ളമന്ത്രി എച്ച്‌.സി. മഹാദേവപ്പയാണ് ഇത്തരമൊരു പദ്ധതിയുള്ള വിവരം ശനിയാഴ്ച പുറത്തുവിട്ടത്.’സീറോ ട്രാഫിക് സോണ്‍’ എന്ന പേരിലാണ് ഇക്കാര്യം നടപ്പാക്കാന്‍ ആലോചിക്കുന്നത്. ഇതുപ്രകാരം കൊട്ടാരത്തിനുചുറ്റും ഒരുതരത്തിലുള്ള ഗതാഗതവും അനുവദിക്കില്ല. വാഹനപാര്‍ക്കിങ്ങിനായി ടൗണ്‍ഹാളില്‍ സൗകര്യമേര്‍പ്പെടുത്തും.

അതേസമയം, ഗതാഗതം നിരോധിക്കാനുള്ള കാരണത്തെക്കുറിച്ച്‌ മന്ത്രി വ്യക്തമാക്കിയിട്ടില്ല. നിലവില്‍, ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെ നടക്കുന്നതാണ് കൊട്ടാരത്തിനുള്ള ചുറ്റുമുള്ള റോഡുകള്‍. പദ്ധതി നടപ്പാക്കുകയാണെങ്കില്‍ ബസ് സര്‍വീസുകള്‍ വഴിതിരിച്ചുവിടേണ്ടിവരും. സാധാരണഗതിയില്‍ രണ്ട് സാഹചര്യങ്ങളിലാണ് ‘സീറോ ട്രാഫിക് സോണ്‍’ ഏര്‍പ്പെടുത്താറുള്ളത്. വി.വി.ഐ.പി. കളുടെ സന്ദര്‍ശനവേളയാണ് ആദ്യത്തേത്. വി.വി.ഐ.പി. കളുടെ വാഹനവ്യൂഹം കടന്നുപോകുന്നതുവരെ റോഡില്‍ പൊതുഗതാഗതം പൂര്‍ണമായി വിലക്കും. മുഴുവന്‍ സമയത്തേക്കും ഗതാഗതം നിരോധിക്കുന്നതാണ് രണ്ടാമത്തേത്.

കാല്‍നടയാത്ര സുരക്ഷിതമാക്കാനാണ് ഇത്തരത്തില്‍ മുഴുവന്‍ സമയവും ഗതാഗതം നിരോധിക്കുന്നത്.സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി പ്രതിദിനം ആയിരക്കണക്കിന് സന്ദര്‍ശകരെത്തുന്നയിടമാണ് നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന മൈസൂരു കൊട്ടാരം. നിലവില്‍, കൊട്ടാരവളപ്പിലാണ് വാഹനപാര്‍ക്കിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊട്ടാരം കാണാനെത്തുന്ന സന്ദര്‍ശകര്‍ ഇവിടെ വാഹനം പാര്‍ക്കുചെയ്തശേഷമാണ് കൊട്ടാരത്തിലേക്ക് എത്തുക.

തമിഴ്‌നാട്ടില്‍ പൊതുവേദിയില്‍വച്ച്‌ മന്ത്രിയും എംഎല്‍എയും ഏറ്റുമുട്ടി; കളക്ടറെ തള്ളി താഴെയിട്ടു

തമിഴ്‌നാട് രാമനാഥപുരത്ത് ഡിഎംകെ മന്ത്രി രാജ കണ്ണപ്പനും മുസ്ലീം ലീഗ് എംപി നവാസ് ഖന്നിയും പൊതുവേദിയില്‍വച്ച്‌ ഏറ്റുമുട്ടി.ഇരുവരുടെയും അനുയായികളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ശനിയാഴ്ച വൈകുന്നേരം സ്വകാര്യ സ്‌കൂളില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങിനിടെയാണ് സംഭവം.തനിക്ക് മറ്റൊരു പരിപാടിയുള്ളതിനാല്‍ വൈകുന്നേരം മൂന്നിന് നിശ്ചയിച്ച പരിപാടി നേരത്തെ തുടങ്ങണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പറഞ്ഞ സമയത്തിന് മുമ്ബ് തന്നെ ചടങ്ങ് തുടങ്ങി.

ഇതിനിടെയാണ് നവാസ് ഖന്നി എത്തിയത്.താന്‍ എത്തുന്നതിന് മുമ്ബ് പരിപാടി തുടങ്ങിയത് എന്തിനാണെന്ന് എംപി ചോദിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ ഇരുവിഭാഗത്തെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഇവരെ തടയാന്‍ ശ്രമിച്ച ജില്ലാ കളക്ടര്‍ വിഷ്ണു ചന്ദ്രനെ തള്ളി താഴെയിട്ടു. പിന്നീട് പോലീസ് എത്തി ഇരുവിഭാഗത്തെയും അനുനയിപ്പിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിലുള്ള പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. അവാര്‍ഡ്ദാന ചടങ്ങ് നേരത്തെ തുടങ്ങിയതിന് കളക്ടര്‍ക്കെതിരെ എംപി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. കളക്ടറെ തള്ളി താഴെയിട്ടതിന് പോലീസ് കേസെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group