Home Featured ബെംഗളൂരു: സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ; ആദ്യദിനം ഉപയോഗിച്ചത് 5.71 ലക്ഷം പേർ.

ബെംഗളൂരു: സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ; ആദ്യദിനം ഉപയോഗിച്ചത് 5.71 ലക്ഷം പേർ.

ബെംഗളൂരു: ശക്തി പദ്ധതിയിൽ ആദ്യദിനം യാത്രചെയ്തത് 5,71,023 സ്ത്രീകൾ. സർക്കാർ ട്രാൻസ്‌പോർട്ട്‌ കോർപ്പറേഷനുകളുടെ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് നിലവിൽവന്നത്. രാത്രി 12 മണിവരെ പദ്ധതിയിൽ സൗജന്യയാത്ര ചെയ്തവരുടെ കണക്കാണ് ഗതാഗതവകുപ്പ് തിങ്കളാഴ്ച പുറത്തുവിട്ടത്. 1.40 കോടി രൂപ മൂല്യമുള്ള ടിക്കറ്റുകൾ ഇവർക്ക് സൗജന്യമായി നൽകി.

ഈ തുക കോർപ്പറേഷനുകൾക്ക് സർക്കാർ നൽകും.1.93 ലക്ഷം സ്ത്രീകൾ കെ.ആർ.ടി.സി. ബസുകളിലും 2.01 ലക്ഷം സ്ത്രീകൾ ബി.എം.ടി.സി. ബസുകളിലും 1.22 ലക്ഷം സ്ത്രീകൾ എൻ.ഡബ്ല്യു.കെ.എസ്.ആർ.ടി.സി. ബസുകളിലും 53,623 സ്ത്രീകൾ കെ.കെ.ആർ.ടി.സി. ബസുകളിലും യാത്രചെയ്തു. അതേസമയം, തിങ്കളാഴ്ച പല ബസുകളിലും സ്ത്രീകളുടെ തിരക്കനുഭവപ്പെട്ടു.

പദ്ധതിവഴി ദിവസം 41.8 ലക്ഷം സ്ത്രീകൾ യാത്ര ചെയ്യുമെന്നാണ് സർക്കാർ കണക്കാക്കിയത്. വർഷം നാലായിരം കോടി രൂപ പദ്ധതിക്ക് ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനുഷ്കയെ സ്റ്റേഡിയത്തില്‍ കയറ്റരുത്’: ഇന്ത്യന്‍ ടീം തോറ്റതിന് പഴി വീണ്ടും അനുഷ്കയ്ക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം തോല്‍ക്കുമ്ബോഴെല്ലാം നടി അനുഷ്ക ശര്‍മയ്ക്കെതിരെ സൈബര്‍ ആക്രമണമുണ്ടാവാറുണ്ട്.നമ്മുടെ രാജ്യത്തെ ആളുകള്‍ സ്ത്രീകളെ കുറ്റപ്പെടുത്താൻ ഇഷ്ടപ്പെടുന്നുവെന്ന് സഹികെട്ട് ബാറ്ററും അനുഷ്കയുടെ ഭര്‍ത്താവുമായ വിരാട് കോലിക്ക് നേരത്തെ പറയേണ്ടിവന്നിരുന്നു. പക്ഷെ ഇത്തവണയും മാറ്റമൊന്നുമില്ല. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം ആസ്ത്രേലിയയോട് തോറ്റതിനു പിന്നാലെ അനുഷ്ക ശര്‍മയ്ക്കെതിരെ നെഗറ്റീവ് കമന്‍റുകളും ട്രോളുകളും നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍.

ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിനായി ഇന്ത്യന്‍ ടീം ലണ്ടനിലെത്തിയപ്പോള്‍ അനുഷ്ക ശര്‍മയും ടീമിനൊപ്പമുണ്ടായിരുന്നു. 49 റണ്‍സെടുത്ത് കോലി പുറത്തായതിന് ശേഷം അനുഷ്ക ദുഖിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ടീം തോറ്റതോടെ അനുഷ്കയെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്.ഐ.സി.സി ടൂര്‍ണമെന്‍റുകളില്‍ സ്‌റ്റേഡിയത്തില്‍ അനുഷ്‌ക ശര്‍മയുള്ളപ്പോള്‍ ഇന്ത്യ വിജയിച്ച ചരിത്രം പൂജ്യം ശതമാനമാണെന്നാണ് അനുഷ്കക്കെതിരെ വ്യാപകമായി പ്രചരിക്കുന്ന ട്വീറ്റ്.

അതേസമയം നിരവധി പേര്‍ അനുഷ്കക്കെതിരായ മോശം പരാമര്‍ശങ്ങളെ വിമര്‍ശിച്ച്‌ രംഗത്തെത്തി. ഒരാള്‍ എഴുതിയതിങ്ങനെ-“പ്രിയപ്പെട്ട അനുഷ്‌ക ശര്‍മ, ഇന്ത്യ തോല്‍ക്കുമ്ബോഴെല്ലാം നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതില്‍ ഒരു ക്രിക്കറ്റ് ആരാധകൻ എന്ന നിലയില്‍ ഞാൻ ഖേദിക്കുന്നു. നിങ്ങള്‍ സ്റ്റേഡിയത്തിലുള്ളപ്പോഴെല്ലാം രാജ്യത്തോടും പങ്കാളിയോടുമുള്ള സ്നേഹവും പിന്തുണയുമാണ് കാണാറുള്ളത്”. ടി20 ലോകകപ്പോ ഏഷ്യാ കപ്പോ നടക്കുമ്ബോള്‍ കാണാന്‍ അനുഷ്ക ശര്‍മ എത്തിയിരുന്നില്ല, എന്നിട്ടും തോറ്റില്ലേ എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നു.

You may also like

error: Content is protected !!
Join Our WhatsApp Group