Home Featured ബെംഗളൂരുവിൽ ഗെയ്സര്‍ ഗ്യാസ് ചോര്‍ന്ന് ദമ്ബതികള്‍ക്ക്‌ ദാരുണന്ത്യം.

ബെംഗളൂരുവിൽ ഗെയ്സര്‍ ഗ്യാസ് ചോര്‍ന്ന് ദമ്ബതികള്‍ക്ക്‌ ദാരുണന്ത്യം.

ബെംഗളൂരു: ബെംഗളൂരുവില്‍ ഗെയ്സര്‍ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന്കുളിമുറിയില്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി.വടക്കുകിഴക്കൻ ബംഗളൂരുവിലെ ചിക്കജലയിലുള്ള വീടിന്റെ കുളിമുറിയിലാണ് ദമ്ബതികള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച്‌ മരിച്ച നിലയില്‍ കാണപ്പെട്ടത്. ജൂണ്‍ 10 ന് രാത്രിയാണ് സംഭവമെന്ന് പൊലീസ് കരുതുന്നു. തിങ്കളാഴ്ചയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ചന്ദ്രശേഖര്‍ (30), സുധാറാണി (22) എന്നിവരാണ് മരിച്ചത്. ജൂണ്‍ 10 ന് വൈകുന്നേരം 6 മണിയോടെ ഇരുവരും തരബനഹള്ളിയിലെ വീട്ടിലേക്ക് വന്നു.

രാത്രി 9.10 മണിയോടെ ദമ്ബതികള്‍ ഗ്യാസ് ഗെയ്സര്‍ ഓണാക്കി കുളിക്കാനായി ബാത്ത്റൂമില്‍ കയറി. കുളിമുറിയുടെ വാതിലും ജനലും അടച്ചു. വായു കടക്കാൻ ഇടമില്ലാതായതോടെ വിഷവാതകം ശ്വസിക്കേണ്ടി വരികയായിരുന്നു.തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായിഅയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

കാര്‍ബണ്‍ മോണോക്സൈഡ് ശ്വാസിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട് താലൂക്കിലെ ശീലാവന്തപുര സ്വദേശിയാണ് ചന്ദ്രശേഖര്‍. ബെലഗാവിയിലെ ഗോകാക്കിലെ മമദാപൂര്‍ സ്വദേശിയാണ് സുധാറാണി. ഇരുവരും ബെംഗളൂരുവിലെ സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാരായിരുന്നു. കുറച്ച്‌ കാലമായി ലിവ് ഇൻ റിലേഷനിലായിരുന്നു. വിവാഹം ഈ‌‌യടുത്താണ് നിശ്ച‌യിച്ചത്.

10 രൂപ ചോദിച്ചതിന് 12 വയസുള്ള മകനെ പിതാവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

10 രൂപ ചോദിച്ചതിന് 12 വയസുള്ള മകനെ പിതാവ് കഴുത്ത് ഞെരിച്ച്‌ കൊന്നു. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലെ കരൈലിബാര്‍ ഗ്രാമത്തിലാണ് സംഭവം.പപ്പു കുമാര്‍ എന്ന കുട്ടിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.തിങ്കളാഴ്ച രാവിലെ ഒമ്ബതുമണിയോടെയാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ മദ്യലഹരിയിലായിരുന്നു. 10 രൂപ തരണമെന്ന് കുട്ടി പിതാവായ ബിലേഷ് ഭൂയാനോട് ആവശ്യപ്പെട്ടു. എന്നാല്‍ തരില്ലെന്ന് പിതാവും പറഞ്ഞു.

തുടര്‍ന്ന് ഇരുവരും വഴക്കിട്ടുവെന്നും കുട്ടിയെ ഇയാള്‍ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്നും ബഷിഷ്ത്‌നഗര്‍ പൊലീസ് സ്റ്റേഷൻ ഇൻചാര്‍ജ് ഗുലാം സര്‍വാര്‍ പറഞ്ഞു.മരിച്ച കുട്ടിയുടെ 15 വയസുള്ള സഹോദരി ഇഷ്ടിക ചൂളയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സഹോദരി നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചെന്നും പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group