കൊച്ചി: നടൻ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻ.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്. ഗാന്ധർവ്വം, സിഐഡി മൂസ, ദ കിങ്, വർണപ്പകിട്ട്, ഡ്രീംസ്, ദ ഡോൺ, മായാമോഹിനി, രാജാധിരാജ, ഇവൻ മര്യാദരാമൻ, ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
ഒട്ടുമിക്കതും വില്ലൻ വേഷങ്ങളായിരുന്നു. 1992ലാണ് കസാന്‍ ഖാന്റെ സിനിമാ പ്രവേശം. തമിഴ് സിനിമയിലാണ് അദ്ദേഹത്തിന്റെ തുടക്കം. സെന്തമിഴ് പാട്ട് എന്ന ആദ്യ ചിത്രത്തിന് ശേഷം തമിഴില്‍ നിരവധി ശ്രദ്ധേയമായ വില്ലന്‍ വേഷങ്ങള്‍ ചെയ്തു.തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നൂറിലേറെ സിനിമകളില്‍ കസാന്‍ ഖാന് അഭിനയിച്ചിട്ടുണ്ട്.
1993ലാണ് കസാന്‍ ഖാന് മലയാളത്തിലെത്തുന്നത്. സംഗീത് ശിവന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗാന്ധര്‍വ്വമാണ് കസാന്‍ ഖാന്റെ ആദ്യ മലയാള ചിത്രം. തുടര്‍ന്ന് വര്‍ണ്ണപ്പകിട്ട്, ദി കിംഗ്, ദി ഗ്യാങ്, സിഐഡി മൂസ, ഡ്രീംസ്, ദി ഡോണ്‍, ഇവന് മര്യാദരാമന്, മായാമോഹിനി, രാജാധിരാജ, ഓ ലൈല ഓ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ആണ്‍സുഹൃത്തുമായി തര്‍ക്കം; വിമാനത്താവളത്തില്‍ യുവതിയുടെ ആത്മഹത്യാശ്രമം, രക്ഷകരായി സൈസ്ഫ്
ആണ്‍സുഹൃത്തുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ വിമാനത്താവളത്തില്‍ യുവതിയുടെ ആത്മഹത്യാശ്രമം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.ഡിപ്പാര്‍ച്ചര്‍ റാമ്ബിന്റെ റെയിലിങ്ങിന് മുകളില്‍ കയറിയ യുവതി, താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. എന്നാല്‍ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ യുവതിയുടെ ജീവൻ രക്ഷിച്ചുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബെംഗളൂരു സ്വദേശിനിയായ എം. ശ്വേത (22) യാണ്, ആണ്‍സുഹൃത്ത് വിഷ്ണുവര്‍ധനുമായുള്ള തര്‍ക്കത്തിന് പിന്നാലെ കടുംകൈക്ക് മുതിര്‍ന്നത്. ഇരുവരും ബെംഗളൂരുവില്‍നിന്ന് ഹൈദരാബാദില്‍ എത്തിയതായിരുന്നു.തിരിച്ചുള്ള യാത്രയ്ക്കായാണ് വെള്ളിയാഴ്ച രാത്രി വിമാനത്താവളത്തിലെത്തിയത്. രാത്രി 11 മണിയോടെ ചില വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതോടെ ശ്വേത ആത്മഹത്യാ ഭീഷണി മുഴക്കി.
തുടര്‍ന്ന് ഡിപ്പാര്‍ച്ചര്‍ റാമ്ബിന്റെ റെയിലിങ്ങിന് മുകളില്‍ കയറി. റെയിലിങ്ങില്‍നിന്ന് തൂങ്ങിക്കിടന്ന ശ്വേതയെ കണ്ട് ആളുകള്‍ വിമാനത്താവള ജീവനക്കാരെയും സുരക്ഷാജീവനക്കാരെയും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പലരും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.റാമ്ബില്നിന്ന് ഇറങ്ങാൻ കൂട്ടാക്കാത്തതോടെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരില്‍ ഒരാള്‍ യുവതിയോട് അനുനയസംഭാഷണത്തിനെത്തുകയും പിടിച്ച് മുകളിലേക്ക് കയറ്റി രക്ഷപ്പെടുത്തുകയുമായിരുന്നു. രക്ഷപ്പെടുത്തിയതിന് പിന്നാലെ ശ്വേതയ്ക്കും വിഷ്ണുവര്‍ധനും പോലീസ് പ്രത്യേകം കൗണ്‍സിലിങ് നല്കിയ ശേഷമാണ് പറഞ്ഞയച്ചത്.