Home Featured ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത മൂന്നു മക്കള്‍ ഉള്‍പ്പെടെ അഞ്ചു പേരെ കൊന്ന യുവാവിന് വധശിക്ഷ

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത മൂന്നു മക്കള്‍ ഉള്‍പ്പെടെ അഞ്ചു പേരെ കൊന്ന യുവാവിന് വധശിക്ഷ

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളെയടക്കം അഞ്ചു പേരെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ വിധിച്ച ബെല്ലാരി സെഷന്‍സ് കോടതിയുടെ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവെച്ചു.ബെല്ലാരിയിലെ കാമ്ബ്‌ളി സ്വദേശി ബൈലുരു തിപ്പയ്യക്കെതിരെയാണ് ഹൈക്കോടതിയുടെ ധാര്‍വാര്‍ഡ് ഡിവിഷന്‍ ബെഞ്ച് വധശിക്ഷ വിധിച്ചത്. ഭാര്യ പക്കീരമ്മയെയും പത്തു വയസ്സിന് താഴെ പ്രായമുള്ള മക്കള്‍ പവിത്ര, നാഗരാജ്, രാജപ്പ, ഭാര്യാസഹോദരി ഗംഗമ്മ എന്നിവരെയാണ് തിപ്പയ്യ കൊലപ്പെടുത്തിയത്.

ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്നും തന്റെ നാലു മക്കളില്‍ മൂന്നു പേര്‍ തന്റേതല്ലെന്നും പറഞ്ഞ് തിപ്പയ്യ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. വധശിക്ഷ നല്‍കേണ്ട അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് ജസ്റ്റിസുമാരായ സുരാജ് ഗോവിന്ദരാജും ജി.ബാസവരാജും വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നവംബര്‍ 22ന് വാദം പൂര്‍ത്തിയാക്കിയെങ്കിലും വിധി പ്രസ്താവം നീളുകയായിരുന്നു.

വിചാരണ നടത്തിയ ബെല്ലാരിയിലെ സെഷന്‍സ് കോടതിയില്‍ 36 സാക്ഷികളെ വിസ്തരിച്ചിരുന്നു. 51 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ബെല്ലാരി സെഷന്‍സ് കോടതിയുടെ വധശിക്ഷക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി വധശിക്ഷ ശരിവെച്ചു.

പെണ്‍മക്കളെ കൊണ്ടുവരണം, ആറുലക്ഷവും വേണം’; മന്ത്രവാദിയെ നടുറോഡിലിട്ട് കൈകാര്യംചെയ്ത് സ്ത്രീകള്‍

തെലങ്കാനയില്‍ ആഭിചാരക്രിയകളുടെ മറവില്‍ സ്ത്രീകളെ ചൂഷണംചെയ്യുന്നത് പതിവാക്കിയ ആളെ സ്ത്രീകള്‍ കൈകാര്യംചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു.തൊരൂര്‍ സ്വദേശിയായ മന്ത്രവാദി എടുരുക്തലാ ഏകയ്യ എന്ന ശ്രീനിവാസിനെയാണ് പര്‍സിഗുട്ടയില്‍നിന്നെത്തിയ സ്ത്രീകള്‍ സംഘംചേര്‍ന്ന് മര്‍ദിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും മറവില്‍ സ്ത്രീകളെ ചൂഷണംചെയ്ത് പണം തട്ടുന്നതായിരുന്നു ശ്രീനിവാസിന്റെ രീതി. അടുത്തിടെ പര്‍സിഗുട്ട സ്വദേശിയായ യുവതി ആരോഗ്യപ്രശ്നങ്ങള്‍ സുഖപ്പെടുത്തുന്നതിനായി ശ്രീനിവാസിനെ സമീപിച്ചു. തുടര്‍ന്നാണ് ഇയാള്‍ യുവതിയെ ഉപദ്രവിക്കുകയും ചൂഷണത്തിനിരയാക്കുകയും ചെയ്തു.

പിന്നാലെ യുവതിയില്‍നിന്ന് പണവും ആവശ്യപ്പെട്ടു. ആറുലക്ഷം രൂപ നല്‍കണമെന്നും പെണ്‍മക്കളായ രണ്ടുപേരെയും കൂട്ടി തന്റെ അടുത്തേക്ക് വരണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ഇതിന് സമ്മതിച്ചില്ലെങ്കില്‍ യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് യുവതി പര്‍സിഗുട്ടയിലെ ഒരു വനിതാ സൊസൈറ്റിയെ പരാതിയുമായി സമീപിച്ചത്. യുവതിയുടെ പരാതി കേട്ടതോടെ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കാനാണ് സംഘത്തിലെ സ്ത്രീകള്‍ തീരുമാനമെടുത്തത്.

തുടര്‍ന്ന് ഇവരുടെ നിര്‍ദേശപ്രകാരം യുവതി പ്രതിയെ ഫോണില്‍ വിളിക്കുകയും എവിടെയാണുള്ളതെന്ന് തിരക്കുകയും ചെയ്തു. താൻ തൊരൂര്‍ ബസ് സ്റ്റോപ്പിലുണ്ടെന്ന് പ്രതി മറുപടി നല്‍കിയതോടെ പര്‍സിഗുട്ടയില്‍നിന്ന് സ്ത്രീകള്‍ സംഘടിച്ചെത്തുകയും പ്രതിയെ കണ്ടെത്തി കൈയോടെ പിടികൂടുകയുമായിരുന്നു.ബസ് സ്റ്റോപ്പില്‍നിന്ന് പ്രതിയെ പിടികൂടിയ സ്ത്രീകള്‍ നടുറോഡിലിട്ടാണ് ഇയാളെ കൈകാര്യംചെയ്തത്. മര്‍ദനത്തിനിടെ പ്രതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. തുടര്‍ന്നാണ് ഇയാളെ പോലീസിന് കൈമാറിയത്. ശ്രീനിവാസിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി തൊരൂര്‍ സബ് ഇൻസ്പെക്ടര്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group