Home Featured ഭര്‍ത്താവിനെതിരെ ഭാര്യയുടെ ബലാത്സംഗ പരാതി; നിയമം ദുരുപയോഗപ്പെടുത്തുന്നുവെന്ന് കര്‍ണാടക ഹൈക്കോടതി

ഭര്‍ത്താവിനെതിരെ ഭാര്യയുടെ ബലാത്സംഗ പരാതി; നിയമം ദുരുപയോഗപ്പെടുത്തുന്നുവെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ പീഡന പരാതിയില്‍ അന്വേഷണമുള്‍പ്പെടെ തുടര്‍നടപടികള്‍ക്ക് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.നിയമം ദുരുപയോഗം ചെയ്യുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് പ്രസ്തുത കേസ് എന്നും പരാതിക്കാരിയായ യുവതി നിയമം ദുരുപയോഗം ചെയ്തതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി വ്യക്തമാക്കി. വിവാഹശേഷം ഒരു ദിവസം മാത്രം ഭര്‍ത്താവിനൊപ്പം കഴിഞ്ഞ യുവതി ബലാത്സംഗം അടക്കമുള്ള ആരോപണങ്ങളായിരുന്നു ഭര്‍ത്താവിനെതിരെ ഉന്നയിച്ചത്. തന്റെ അറിവോടെയല്ല വിവാഹം നടന്നതെന്നും വിവാഹദിവസം താൻ മദ്യലഹരിയിലായിരുന്നു എന്നുമായിരുന്നു യുവതിയുടെ വാദം.

ഈ സാഹചര്യത്തില്‍ ഇരുവരും തമ്മിലുണ്ടായ ലൈംഗികബന്ധം ബലാത്സംഗമാണെന്നും യുവതി ആരോപിച്ചു. എന്നാല്‍ പരാതിയ്ക്കെതിരെ രംഗത്തെത്തിയ യുവതിയുടെ ഭര്‍ത്താവ്, ഇരുവരും നാലു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്ബായി ഒരു ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹം നടത്തിയിരുന്നു എന്നും ഭര്‍ത്താവ് കോടതിയെ ബോധിപ്പിച്ചു.യുവതിയ്ക്ക് നേരത്തെ മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അയാളുമായി വാട്സ്‌ആപ്പിലൂടെ ബന്ധം തുടരുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായതിന് പിന്നാലെ ഭാര്യ വീടുവിട്ടിറങ്ങിപ്പോയതായും പിന്നീട് ഒരു മാസത്തോളം പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഭര്‍ത്താവ് പറഞ്ഞു.

ഇതിനു പിന്നാലെയാണ് തന്നെയും കുടുംബാംഗങ്ങളേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാതി നല്‍കിയതെന്നും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു.വാദം കേട്ട കോടതി യുവതി ഭര്‍ത്താവിനേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് യുവതിയുടെ പരാതിയെന്നും ഭര്‍ത്താവിനെതിരെ അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ഉത്തരവിട്ടു.

യുവതിയും ഭര്‍ത്താവും ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹിതരായതെന്നും കുറച്ചു ദിവസം ഒരുമിച്ചു താമസിച്ചു ശേഷം ബലാത്സംഗം ആരോപിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരനെ മാത്രമല്ല മുഴുവൻ കുടുംബത്തെ യുവതി കേസിലേക്ക് വലിച്ചിഴച്ചുവെന്നും കോടതി വ്യക്തമാക്കി. അതിനാല്‍ കേസ് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യുകയാണെന്നും കോടതി പറഞ്ഞു.

പഞ്ചനക്ഷത്ര ഹോട്ടലില്‍ കുടുംബത്തിനൊപ്പം താമസിച്ചു; 3.65 ലക്ഷം രൂപയുടെ ബില്ലടയ്ക്കാന്‍ വിസമ്മതിച്ച യുവാവ് അറസ്റ്റില്‍

പഞ്ചനക്ഷത്ര ഹോട്ടലില്‍ കുടുംബത്തിനൊപ്പം താമസിച്ചശേഷം 3.65 ലക്ഷം രൂപയുടെ ബില്ലടയ്ക്കാൻ വിസമ്മതിച്ച യുവാവ് അറസ്റ്റില്‍.ഡല്‍ഹി ലുട്ടിയൻസ് ഹോട്ടലിലാണ് സംഭവം. ആദ്യം പണം അടച്ചെന്ന് കാട്ടി വ്യാജ യുടിആര്‍ (യുണീക്ക് ട്രാൻസാക്ഷൻ റഫറൻസ്) നമ്ബറുകള്‍ കാണിച്ചാണ് യുവാവും കുടുംബവും ഹോട്ടലില്‍നിന്ന് പോയത്. എന്നാല്‍ ഇയാള്‍ നല്‍കിയ യുടിആര്‍ നമ്ബര്‍ വ്യാജമാണെന്ന് മനസിലായതോടെ ഹോട്ടലിന്റെ അസിസ്റ്റന്റ് മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇതേത്തുടര്‍ന്ന് പൊലീസ് യുവാവിനെ ബന്ധപ്പെട്ടപ്പോള്‍ ബാങ്ക് ട്രാൻസ്ഫര്‍ വഴി ഇതിനകം 6,50,000 രൂപ അടച്ചതായി അവകാശപ്പെട്ട് വ്യാജ യുടിആര്‍ നമ്ബറുകള്‍ നല്‍കുകയാണ് ചെയ്തത്.

തുടര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ രണ്ടുദിവസത്തിനകം പണം നല്‍കാമെന്ന് യുവാവ് സമ്മതിച്ചു.രണ്ടുദിവസം കഴിഞ്ഞിട്ടും ഹോട്ടല്‍ അധികൃതര്‍ ബന്ധപ്പെട്ടെപ്പോള്‍ പണം നല്‍കാൻ തയ്യാറല്ലെന്ന് ഇയാള്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 420 (വഞ്ചനയും സത്യസന്ധമല്ലാത്ത വസ്തു കൈമാറ്റവും) പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിഷയം അന്വേഷിച്ചുവരികയാണ്.

എഫ്‌ഐആറില്‍ പറയുന്നതനുസരിച്ച്‌, യുവാവും കുടുംബവും മെയ് 28 ന് ലുട്ടിയൻസ് ഡല്‍ഹിയില്‍ രണ്ട് മുറികള്‍ ബുക്ക് ചെയ്യുകയും ജൂണ്‍ 3 വരെ അവിടെ താമസിക്കുകയും ചെയ്തു. ഈ കാലയളവില്‍, ഹോട്ടലിലെ ഭക്ഷണവും ബാറും ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും പ്രതിയും കുടുംബവും ആസ്വദിച്ചു. ഒടുവില്‍ ജൂണ്‍ മൂന്നിന് രാവിലെ 3.65 ലക്ഷം രൂപയുടെ ബില്ലാണ് ഇയാള്‍ക്ക് നല്‍കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group