ബംഗളൂരു:കര്‍ണാടകയിലെ ഉഡിപ്പി ജില്ലയില്‍ തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവാവിനെ കോളജ് വിദ്യാര്‍ഥിനി കൈകാര്യം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യം പുറത്ത്.വെള്ളിയാഴ്ചയാണ് രാവിലെ ഹോസ്റ്റലില്‍ നിന്ന് കോളജിലേക്ക് പുറപ്പെട്ട വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്ന യുവാവ് ഉപദ്രവിക്കാൻ ശ്രമിച്ചത്. ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി പ്രദേശത്തെ ആളുകളെ വിവരം ധരിപ്പിക്കുകയായിരുന്നു.ഗ്രാമീണര്‍ യുവാവിനെ പിടികൂടി പെണ്‍കുട്ടിയോട് ചെരിപ്പുെകാണ്ട് അടിക്കാൻ ആവശ്യപ്പെടുന്നത് വിഡിയോയില്‍ കാണാം.
പെണ്‍കുട്ടി നിരവധി തവണ ഇയാളുടെ മുഖത്ത് ചെരിപ്പു കൊണ്ട് അടിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തോട് യുവാവ് തന്നെ പോകാൻ അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുണ്ട്. പിന്നീട് ഇയാളെ പൊലീസിനു കൈമാറി. ആള്‍ക്കൂട്ടത്തിലൊരാളും യുവാവിനെ മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ധനമന്ത്രി നിര്‍മല സീതാരാമന്റെ മകള്‍ പറകാല വാങ്മയി വിവാഹിതയായി.
ഗുജറാത് സ്വദേശിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനുമായ പ്രതിക് ദോഷിയാണ് വരന്‍. ബുധനാഴ്ച ബെംഗ്‌ളൂറു ജയനഗറിലുള്ള ഒരു ഹോടെലില്‍വെച്ച് ലളിതമായ രീതിയിലായിരുന്നു ചടങ്ങുകള്‍.ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബ്രാഹ്മണാചാര പ്രകാരം ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയത്. വിഐപികളോ വലിയ രാഷ്ട്രീയ നേതാക്കളോ ആരും തന്നെ ഉണ്ടായിരുന്നില്ല. ഉഡുപ്പി അഡമാരു മഠത്തിലെ പുരോഹിതന്മാരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. പിങ്ക് നിറത്തിലുള്ള സാരിയായിരുന്നു വധു പറകാല വാങ്മയിയുടെ വേഷം.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂടി ഉദ്യോഗസ്ഥനാണ് ദോഷി. 2014ലാണ് ഇദ്ദേഹം പിഎംഒ ഓഫീസിലെത്തിയത്. 2019 ജൂണില്‍ നരേന്ദ്രമോദി രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോള്‍ ജോയിന്റ് സെക്രടറി റാങ്കില്‍ പിഎംഒയില്‍ ഒഎസ്ഡി ആയി നിയമിതനായി. സിംഗപൂര്‍ മാനേജ്മെന്റ് സ്‌കൂളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ആളാണ് ദോഷി. നരേന്ദ്രമോദി ഗുജറാത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാതിലെ സിഎംഒ ഓഫീസില്‍ റിസര്‍ച് അസിസ്റ്റന്റായി ഇദ്ദേഹം ജോലി ചെയ്തിരുന്നു.
മിന്റ് ലോന്‍ജിലെ ലേഖികയാണ് നിര്‍മലാ സീതാരാമന്റെ മകള്‍ വാങ്മയി. ഡെല്‍ഹി സര്‍വകലാശാലയില്‍ നിന്നും ഇന്‍ഗ്ലീഷില്‍ ബിരുദം നേടിയ വാങ്മയി മെഡില്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തില്‍ നിന്നാണ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്.