ശക്തിമാൻ എന്ന സൂപ്പര്‍ഹീറോ ടിവി സീരിയല്‍ ആര്‍ക്കാണ് മറക്കാൻ കഴിയുക. മുകേഷ് ഖന്ന അവതരിപ്പിച്ച ഈ കഥാപാത്രത്തെ ആളുകള്‍ ഇപ്പോഴും ഓര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം ശക്തിമാൻ സിനിമ വരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സോണി പിക്ചേഴ്സ് ടീസറും പുറത്തിറക്കി. കൊറോണ ബാധയെത്തുടര്‍ന്ന് നിര്‍ത്തിവച്ചെങ്കിലും ചിത്രീകരണം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുകേഷ് ഖന്ന .
‘ വളരെ വലിയ രീതിയിലായിരിക്കും ഈ ചിത്രം നിര്‍മ്മിക്കുക . ഏകദേശം 200 മുതല്‍ 300 കോടി രൂപയോളം വരും ഈ ചിത്രത്തിന്റെ ചിലവ്.കരാര്‍ ഒപ്പുവച്ചു. സ്പൈഡര്മാൻ പോലുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ച സോണി പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.’ അദ്ദേഹം പറഞ്ഞു .ചിത്രത്തില്‍ ശക്തിമാനായി രണ്‍വീര്‍ സിംഗ് എത്തുമെന്ന് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല .
ചിത്രത്തിലെ താരങ്ങളെ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. ഇത് ഒരു വമ്ബൻ സിനിമയായിരിക്കുമെന്ന് ഞാൻ തീര്‍ച്ചയായും പറയും, അതിനാല്‍ ഇതിന് സമയമെടുക്കും. സിനിമയുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുണ്ട്. ഞാൻ സിനിമയില്‍ കാണുമോ ഇല്ലയോ എന്നാണ് ആളുകള്‍ക്ക് അറിയേണ്ടത്.ഇനി ശക്തിമാന്റെ ഗെറ്റപ്പില്‍ ഇനി എന്നെ കാണില്ല . ഒരു താരതമ്യവും നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഞാൻ തീര്‍ച്ചയായും സിനിമയുമായി ബന്ധപ്പെട്ടിരിക്കും. ഇതൊരു ഇന്റര്‍നാഷണല്‍ സിനിമയായിരിക്കുമെന്ന് മനസ്സിലാക്കുക.- മുകേഷ് ഖന്ന വ്യക്തമാക്കി.
മഹാഭാരതത്തിനും രാമായണത്തിനും ശേഷം ദൂരദര്‍ശനിലെ ഏറ്റവും പ്രിയപ്പെട്ട ഷോയായിരുന്നു ശക്തിമാൻ. കുട്ടികള്‍ക്കിടയിലാണ് ഈ സീരിയല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. 26 വര്‍ഷം മുമ്ബ് 1997 ലാണ് ഷോ സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയത്.
അരിക്കൊമ്ബനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന് കൈമാറാന്‍ ഹരജി
ചെന്നൈ: കമ്ബത്തിനടുത്ത് നിന്ന് മയക്കുവെടിവച്ച് തമിഴ്നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്ബനെ കാട്ടില്‍ തുറന്ന് വിടുരുതെന്ന് മദ്രാസ് ഹൈക്കോടതി.
കൊച്ചി സ്വദേശി റെബേക്ക ജോസഫിന്റെ ഹര്‍ജിയിലാണ് സ്റ്റേ. അരിക്കൊമ്ബനെ കേരളത്തിന് കൈമാറണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. ഹര്‍ജി നാളെ പത്തരയ്ക്ക് മധുര ബെഞ്ച് പരിഗണിക്കും. അതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
എന്നാല്‍, ആനയെ രാത്രി കസ്റ്റഡിയില്‍ വയ്ക്കാനാവില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അരിക്കൊമ്ബനെ ഇന്ന് പുലര്‍ച്ചെ തേനിയിലെ പൂശാനം പെട്ടിയില്‍ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയില്‍ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്ബന് വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തില്‍ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു.