Home Featured മുസ്‌ലിമിന് സ്ഥാനാര്‍ഥിത്വം നല്‍കില്ലെന്ന് കര്‍ണാക മന്ത്രി കെ എസ് ഈശ്വരപ്പ

മുസ്‌ലിമിന് സ്ഥാനാര്‍ഥിത്വം നല്‍കില്ലെന്ന് കര്‍ണാക മന്ത്രി കെ എസ് ഈശ്വരപ്പ

by admin

ബെംഗളൂരു: ബെലഗവി ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിമിന് ബിജെപി ടിക്കറ്റ് നല്‍കില്ലെന്ന് കര്‍ണാടക ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പ. ഹിന്ദുത്വത്തിന്റെ കേന്ദ്രങ്ങളിലൊന്നാണ് ബെലഗവി എന്നതുകൊണ്ട് ടിക്കറ്റ് അതിന്റെ വക്താക്കള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ബെസ്‌കോം വഴി വീടുകളിലെ മാലിന്യ ശേഖരണത്തിന്റെ തുക ഈടാക്കാൻ ബിബിഎംപി : ഇനി മാസം 200 രൂപയെങ്കിലും അടക്കേണ്ടി വരും

‘ഞങ്ങള്‍ കുറുബകള്‍ക്കോ ലിംഗായത്തുകള്‍ക്കോ വോക്കലിഗക്കാര്‍ക്കോ ബ്രാഹ്മണര്‍ക്കോ (ടിക്കറ്റ്) നല്‍കിയാലും ഒരു മുസ്‌ലിമിന് നല്‍കില്ല. ഞങ്ങള്‍ എല്ലാവരും ഒരുമിച്ച്‌ ചര്‍ച്ച ചെയ്യും, ഇതാണ് സംവിധാനം, ജനാധിപത്യ മാര്‍ഗം. ബിജെപിയല്ലാതെ മറ്റൊരു പാര്‍ട്ടിയിലും ജനാധിപത്യ സംവിധാനം ഇല്ല,’ ഈശ്വരപ്പ അവകാശപ്പെട്ടു.

ജല്ലിക്കെട്ട് ഓസ്‌കാറിലേക്ക്; ഇന്ത്യയുടെ ഒഫിഷ്യല്‍ എന്‍ട്രി

കോവിഡ് രോഗികൾക്ക് വോട്ട് രേഖപ്പെടുത്താം; ഉദ്യോഗസ്ഥർ നേരിട്ട് വീട്ടിലെത്തും; പ്രത്യേകം അപേക്ഷിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊവിഡ് -19 മൂലം കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കദി മരണപ്പെട്ടതിനെ തുടര്‍ന്നാണ് ബെലഗവിയില്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ലോകസഭാ ഉപതെരഞ്ഞെടുപ്പ് തിയ്യതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതാദ്യമായല്ല ഈശ്വരപ്പ ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നത്. മുസ്‌ലിംകള്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസമില്ലാത്തതിനാല്‍ അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കില്ലെന്ന് കഴിഞ്ഞ ഏപ്രിലില്‍ ഈശ്വരപ്പ കൊപ്പലില്‍ പറഞ്ഞിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group