Home Featured വായ്പയെടുത്തയാളെ ഭീഷണിപ്പെടുത്തി; ഓൺലൈൻ വായ്പാ ആപ്പിന്റെപേരിൽ കേസ്‌

വായ്പയെടുത്തയാളെ ഭീഷണിപ്പെടുത്തി; ഓൺലൈൻ വായ്പാ ആപ്പിന്റെപേരിൽ കേസ്‌

മൈസൂരു: വായ്പയെടുത്തയാളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഓൺലൈൻ വായ്പാ ആപ്പിന്റെപേരിൽ മൈസൂരു സൈബർ ക്രൈം പോലീസ് കേസെടുത്തു.മൈസൂരു സർവകലാശാലയിലെ ഗസ്റ്റ് അധ്യാപകനായ ചന്ദ്രഗുപ്തയുടെ പരാതിയിൽ ‘സൂപ്പർ ആപ്പ്’ എന്ന വായ്പാ ആപ്പിന്റെ സേവനദാതാക്കളുടെപേരിലാണ് കേസെടുത്തത്.അടിയന്തരമായി പണത്തിന് ആവശ്യം വന്നതിനെത്തുടർന്ന് ചന്ദ്രഗുപ്ത ആപ്പ് വഴി 3000 രൂപ വായ്പയ്ക്ക് അപേക്ഷിച്ചു. എന്നാൽ, 1800 രൂപയാണ് വായ്പ ലഭിച്ചത്.

തുടർന്ന് വായ്പ തിരിച്ചടയ്ക്കേണ്ട തീയതിക്ക് മുമ്പുതന്നെ പണം തിരിച്ചുനൽകാൻ ആപ്പ് നിർദേശിച്ചു.3000 രൂപ തന്നെ നൽകണമെന്നും അറിയിച്ചു. തനിക്ക് 1800 രൂപ മാത്രമേ ലഭിച്ചുള്ളൂവെന്ന് ചന്ദ്രഗുപ്ത അറിയിച്ചെങ്കിലും അംഗീകരിക്കാൻ ആപ്പ് അധികൃതർ കൂട്ടാക്കിയില്ല. തുടർന്ന് ചന്ദ്രഗുപ്ത 3,000 രൂപതന്നെ തിരിച്ചടച്ചു. എന്നാൽ, വീണ്ടും പണം നൽകണമെന്ന് ആപ്പ് അധികൃതർ നിർദേശിച്ചു.ഇക്കാര്യം അംഗീകരിക്കാൻ ചന്ദ്രഗുപ്ത തയ്യാറായില്ല.

ഇതോടെ ആപ്പ് അധികൃതർ തന്റെ മൊബൈൽ ഫോൺ ഹാക്കുചെയ്ത് സ്വകാര്യവിവരങ്ങൾ കൈക്കലാക്കുകയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമാക്കി കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകിയെന്നും ചന്ദ്രഗുപ്തയുടെ പരാതിയിൽ പറയുന്നു.ആപ്പ് അധികൃതരിൽനിന്നുള്ള ഭീഷണി തുടർന്നതോടെ ചന്ദ്രഗുപ്ത പോലീസിൽ പരാതി നൽകുകയായിരുന്നു.

കേരളത്തില്‍ നിന്നുള്ള രണ്ട് ട്രെയിനുകള്‍ റദ്ദാക്കി; നാലെണ്ണം വഴിതിരിച്ചുവിട്ടു

ഒഡിഷയില്‍ 233 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള രണ്ട് ട്രെയിനുകള്‍ റദ്ദാക്കി.ഇന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രല്‍ ഷാലിമാര്‍ ദ്വൈവാര എക്‌സ്പ്രസും കന്യാകുമാരി ദിബ്രുഗര്‍ വിവേക് എക്‌സ്പ്രസുമാണ് റദ്ദാക്കിയത്. കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.

ജൂണ്‍ 1ന് യാത്ര തിരിച്ച സില്‍ച്ചര്‍ – തിരുവനന്തപുരം, ദിബ്രുഗര്‍ – കന്യാകുമാരി, ഷാലിമാര്‍ – തിരുവനന്തപുരം ട്രെയിനുകളും ഇന്നലെ പുറപ്പെട്ട പാറ്റ്‌ന-എറണാകുളം എക്‌സ്പ്രസും തിരിച്ചുവിട്ടു.ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി 48 ട്രെയിനുകള്‍ റദ്ദാക്കിയിച്ചുണ്ട്. 36 ട്രെയിനുകളാണ് വഴിതിരിച്ചു വിടുന്നത്. ഭുവനേശ്വര്‍ വഴിയുള്ള എല്ലാ ട്രയിൻ സര്‍വീസുകളും റദ്ദാക്കി.ഇന്നലെ രാത്രി 7:20നാണ് ഒഡീഷയിലെ ബാലസോര്‍ ജില്ലയ്ക്ക് സമീപം മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്.

പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.‌ ഇടിയുടെ ആഘാതത്തില്‍ ട്രെയിൻ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു.

You may also like

error: Content is protected !!
Join Our WhatsApp Group