Home Featured മാലിന്യമുക്ത ബെംഗളൂരു:48 ഇടങ്ങളിൽ മാലിന്യശേഖരണ കേന്ദ്രങ്ങൾ ആരംഭിച്ച് ബിബിഎംപി

മാലിന്യമുക്ത ബെംഗളൂരു:48 ഇടങ്ങളിൽ മാലിന്യശേഖരണ കേന്ദ്രങ്ങൾ ആരംഭിച്ച് ബിബിഎംപി

ബെംഗളൂരു ∙ മാലിന്യമുക്ത നഗര പ്രചാരണത്തിന്റെ ഭാഗമായി 48 ഇടങ്ങളിൽ പുനരുൽപാദന മാലിന്യശേഖരണ കേന്ദ്രങ്ങൾ ആരംഭിച്ച് ബിബിഎംപി. ജൂൺ 5 വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ‘എന്റെ ജീവിതം എന്റെ ശുചിത്വ നഗരം’ പ്രചാരണത്തിന്റെ ഭാഗമായി ബിബിഎംപിയുടെ 8 സോണുകളിലായാണ് കേന്ദ്രങ്ങൾ തുടങ്ങിയത്. പ്ലാസ്റ്റിക്, പഴയ കളിപ്പാട്ടങ്ങൾ, പഴയ പത്രങ്ങൾ, മാസികകൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവയാണ് ഇവിടെ ശേഖരിക്കുക.

മാലിന്യം റോഡരികിലും മറ്റും വലിച്ചെറിയുന്നതിനെതിരെ ബോധവൽക്കരണം നൽകുകയും ചെയ്യും. റസിഡന്റ്സ്, അപ്പാർട്മെന്റ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണു ശ്രമം. ഖര, ദ്രവ മാലിന്യ സംസ്കരണത്തിന് ചെറുയൂണിറ്റുകൾ ഉൾപ്പെടെ വ്യാപകമാക്കാനുള്ള പദ്ധതികൾ ബിബിഎംപി കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. വീടുകളിൽ നിന്ന് ഖര, ദ്രവ മാലിന്യം വേർതിരിച്ച് ശേഖരിക്കുന്നതു കർശനമാക്കിയതോടെ ഇവ സംസ്കരണ കേന്ദ്രത്തിലെത്തിക്കാനുള്ള സമയം കുറച്ചുകൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.

രാജ്യത്ത് പുതിയ 75 രൂപ നാണയം വരുന്നു; ഒരു വശത്ത് പാര്‍ലമെന്റ് മന്ദിരം

രാജ്യത്ത് പുതിയ 75 രൂപ നാണയം വരുന്നു.പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സ്മരണാര്‍ഥമാണ് പുതിയ നാണയം പുറത്തിറക്കുന്നത്.രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കൂടിയാണ് പുതിയ നാണയം ഇറക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അശോക സ്തംഭത്തിലെ സിംഹമാണ് നാണയത്തിന്റെ ഒരുവശത്ത് ആലേഖനം ചെയ്യുക. സത്യമേവ ജയതേ എന്ന വാചകം ഇതിന്റെ അടിയിലായി നല്‍കും.

ദേവനാഗരി ലിപിയില്‍ എഴുതിയ ഭാരത് എന്ന വാക്ക് ഇടതുവശത്തും ഇംഗ്ലീഷില്‍ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നത് വലതുവശത്തും നല്‍കും.നാണയത്തില്‍ രൂപയുടെ ചിഹ്നമാണ് മറ്റൊരു പ്രത്യേകത. മറുവശത്ത് പാര്‍ലമെന്റ് കോംപ്ലക്‌സ് ആണ് ചിത്രീകരിക്കുക. 44 മില്ലിമീറ്റര്‍ വ്യാസമുണ്ടാകും നാണയത്തിന്. 35 ഗ്രാം ഭാരമുള്ള നാണയം ലോഹക്കൂട്ട് കൊണ്ടാണ് നിര്‍മ്മിക്കുക. വെള്ളി, ചെമ്ബ്, നിക്കല്‍, സിങ്ക് എന്നിവ കൊണ്ടാണ് നാണയം നിര്‍മ്മിക്കുക. ഞായറാഴ്ചയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group