കർണാടകയിൽ സഹപാഠികള്‍ക്ക് നേരെ സദാചാര ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. ചിക്കബെല്ലാപുരയിലെ ഹോട്ടലില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ച ഇതര മതസ്ഥരായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരു സംഘം മര്‍ദിച്ചതായി ആണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഹിന്ദു സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടി തന്റെ സഹപാഠിയായ മുസ്ലീം പെണ്‍കുട്ടിയോടൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്ബോഴായിരുന്നു ആക്രമണം ഉണ്ടായത്.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു സംഘം യുവാക്കള്‍ ഹോട്ടലില്‍ അതിക്രമിച്ച് കയറി സഹപാഠികളെ മര്‍ദിക്കുകയായിരുന്നു. പുറത്തുവന്ന വീഡിയോയില്‍ പെണ്‍കുട്ടി സംഘത്തെ തടയാൻ ശ്രമിക്കുന്നത് കാണാം.അക്രമത്തില്‍ പെണ്‍കുട്ടി അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. വെള്ളിയാഴ്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇനി സദാചാര പൊലീസിംഗ് ഉണ്ടാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതിന് പിന്നാലെയാണ് സംഭവം എന്നതാണ് ശ്രദ്ധേയം.
ഭര്‍ത്താവിന് ദീര്‍ഘനാള്‍ ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരത’; വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി
ന്യായമായ കാരണമില്ലാതെ ദീര്‍ഘകാലം പങ്കാളിക്ക് ലൈംഗികബന്ധം നിഷേധിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന് അലഹബാദ് ഹൈക്കോടതി.ഹരജിക്കാരന് വിവാഹമോചനം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.വാരണാസി സ്വദേശി രവീന്ദ്ര പ്രതാപ് യാദവാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കുടുംബപരവും ദാമ്ബത്യപരവുമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാൻ ഭാര്യക്ക് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. ഭാര്യയുടെ മാനസിക പീഡനം മൂലമാണ് ഭര്‍ത്താവ് വിവാഹമോചനം തേടിയത്.1979 ലാണ് ഇരുവരും വിവാഹിതരായത്.
കുറച്ച് നാളുകള്‍ക്ക് ശേഷം ഭാര്യയുടെ സ്വഭാവത്തില്‍ മാറ്റം വന്നതായും താനുമായി സഹവസിക്കാൻ വിസമ്മതിച്ചതായും ഹരജിക്കാരൻ പറയുന്നു. പിന്നീട് ഭാര്യ സ്വന്തം വീട്ടില്‍ താമസിക്കാൻ തുടങ്ങി. തിരികെ വിളിച്ചെങ്കിലും ഭാര്യ മടങ്ങി വന്നില്ല. തുടര്‍ന്ന് 1994 ല്‍ ഗ്രാമപ്രമുഖരുടെ സാന്നിധ്യത്തില്‍ ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടുകയും ചെയ്തു. ഭാര്യക്ക് 22,000 രൂപ ജീവനാംശം നല്‍കിയെന്നും ഹരജിക്കാരന് പറയുന്നു.
2005 ലാണ് ഭര്‍ത്താവ് നിയമപരമായി വിവാഹമോചനം ആവശ്യപ്പെട്ട് വാരണാസി കുടുംബ കോടതിയില്‍ ഹരജി നല്‍കിയത്. എന്നാല്‍ ഭാര്യ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് വാരണാസി കുടുംബ കോടതിയിലെ പ്രിൻസിപ്പല്‍ ജഡ്ജി ഭര്‍ത്താവിന്റെ വിവാഹമോചന ഹരജി തള്ളി. കുടുംബ കോടതിയുടെ ഉത്തരവിനെതിരെയാണ് ഭര്‍ത്താവ് അലഹബാദ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
ഭാര്യയുമായി ജീവിതം പുനരാരംഭിക്കാൻ തക്ക കാരണമെന്നൊന്നും കാണുന്നില്ലെന്നും വിവാഹമോചനം അനുവദിക്കാമെന്നും ജസ്റ്റിസുമാരായ സുനീത് കുമാറും രാജേന്ദ്ര കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.