Home Featured ബെംഗളൂരു: സ്ത്രീകൾക്ക് സൗജന്യയാത്ര ; തീരുമാനമെടുക്കണമെന്ന് ആർ.ടി.സി. ജീവനക്കാർ

ബെംഗളൂരു: സ്ത്രീകൾക്ക് സൗജന്യയാത്ര ; തീരുമാനമെടുക്കണമെന്ന് ആർ.ടി.സി. ജീവനക്കാർ

ബെംഗളൂരു: കർണാടക ആർ.ടി.സി., ബി.എം.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന കോൺഗ്രസിന്റെ വാഗ്ദാനം എത്രയും വേഗത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടക ആർ.ടി.സി. ജീവനക്കാർ. പല വനിതാ യാത്രക്കാരും ടിക്കറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്നും കണ്ടക്ടർമാരുമായി തർക്കിക്കുകയാണെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് ഫെഡറേഷൻ കത്തെഴുതി.

ടിക്കറ്റെടുക്കാതെ സൗജന്യമായി യാത്ര ചെയ്യാൻ അനുവദിക്കണമെന്നാണ് പല യാത്രക്കാരും ആവശ്യപ്പെടുന്നത്. പല ബസുകളിലും ഇതു സംബന്ധിച്ച് കണ്ടക്ടറുമായി തർക്കിക്കാറുണ്ട്. ഇത് നല്ല ലക്ഷണമല്ല. അതിനാൽ സൗജന്യ യാത്ര സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമ്പോൾ ഉണ്ടാകാനിടയുള്ള നഷ്ടമെത്രയാകുമെന്ന് കണക്കാക്കാനും ആർ.ടി.സി.യുടെ എല്ലാ കോർപ്പറേഷനുകളുടെയും നഷ്ടം നികത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

കോൺഗ്രസ് പ്രകടനപത്രികയിലെ അഞ്ച് പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുമെന്നത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത അന്നുതന്നെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിൽ മാത്രമേ യാത്രക്കാർക്ക് സൗജന്യയാത്ര സാധ്യമാകൂ.

ഭൂമി തര്‍ക്കത്തില്‍ 100-ാം വയസില്‍ വൃദ്ധയുടെ അറസ്റ്റ്: അബദ്ധം തിരിച്ചറിഞ്ഞതോടെ വെറുതെ വിടാന്‍ നിര്‍ദ്ദേശം

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് നടക്കാനോ സംസാരിക്കാനോ കഴിയാത്ത 100 വയസുകാരിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.ഭൂമി തര്‍ക്കത്തിന്‍റെ പേരില്‍ രണ്ട് കുടുംബങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത എഫ്‌ഐആറിന്‍റെ അടിസ്ഥാനത്തിലാണ് വൃദ്ധയെ അറസ്‌റ്റ് ചെയ്യുന്നത്. മിര്‍സാപൂര്‍ ജില്ലയിലെ നായ് ബസ്‌തിയില്‍ താമസിക്കുന്ന വൃദ്ധയായ ചന്ദ്രകാളിക്കാണ് ദുര്യോഗം. എന്നാല്‍ അബദ്ധം തിരിച്ചറിഞ്ഞതോടെ വൃദ്ധയെ വെറുതെ വിടാൻ ഉന്നത് ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു.

സംഭവം നടന്നതിങ്ങനെ: ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ നായ് ബസ്തിയില്‍ താമസിക്കുന്നയാളാണ് വൃദ്ധയായ ചന്ദ്രകാളി. ചന്ദ്രകാളിയും ബന്ധുക്കളും ചേര്‍ന്ന് പൂര്‍വ്വിക സ്വത്ത് തട്ടിയെടുക്കാൻ നോക്കിയെന്നാരോപിച്ച്‌ മാധുരി എന്ന ബന്ധുവാണ് ചന്ദ്രകാളി ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്കെതിരെ പരാതി നല്‍കിയത്. കല്ല്യാണ്‍പൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. എന്നാല്‍ പരാതിയിലോ എഫ്‌ഐആറിലോ ചന്ദ്രകാളിയുടെ വയസ് സംബന്ധിച്ച്‌ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല.

കല്യാണ്‍പൂര്‍ പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ രണ്ട് കക്ഷികളുടെയും എഫ്‌ഐആറും കൗണ്ടര്‍ എഫ്‌ഐആറും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.2004ല്‍ തങ്ങള്‍ പ്രസ്‌തുത ഭൂമിയുടെ പവര്‍ ഓഫ് അറ്റോര്‍ണി സ്വന്തമാക്കുകയും ഭൂമി മറ്റൊരു കക്ഷിക്ക് വില്‍ക്കുകയുമായിരുന്നു. എന്നാല്‍ അതേ സമയം ഭൂമി തങ്ങളുടേതാണെന്ന് ആരോപിച്ച്‌ രണ്ടാം കക്ഷി രംഗത്ത് വരികയായിരുന്നു. എന്നാല്‍ പരാതിയെ തുടര്‍ന്ന് വൃദ്ധയെ അറസ്‌റ്റ് ചെയ്‌ത നടപടി തെറ്റായിരുന്നു എന്നും, എഫ്‌ഐആറില്‍ നിന്ന് വൃദ്ധയുടെ പേര് ഒഴിവാക്കിയെന്നും പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group