Home Featured മൈസൂരു റൂട്ടിൽ കൂടുതൽ ഇ– ബസ് സർവീസുകൾ ആരംഭിക്കാൻ കർണാടക ആർടിസി

മൈസൂരു റൂട്ടിൽ കൂടുതൽ ഇ– ബസ് സർവീസുകൾ ആരംഭിക്കാൻ കർണാടക ആർടിസി

ബെംഗളൂരു∙ മൈസൂരു റൂട്ടിൽ യാത്രക്കാരുടെ തിരക്കേറിയതോടെ കൂടുതൽ ഇലക്ട്രിക് എസി ബസ് സർവീസുകൾ ആരംഭിക്കാൻ കർണാടക ആർടിസി. നിലവിൽ 8 ബസുകളാണ് ഇരുനഗരങ്ങളേയും ബന്ധിപ്പിച്ച് ഓടിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 7 വരെയാണ് സർവീസ്. മജസ്റ്റിക് കെംപെഗൗഡ ബസ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ഇവി പവർ പ്ലസ് എന്ന പേരിലുള്ള ബസ് രണ്ടരമണിക്കൂർ കൊണ്ട് മൈസൂരുവിലെത്തും. 340 രൂപയാണ് ടിക്കറ്റ് നിരക്ക്.ഹൈദരാബാദ് ആസ്ഥാനമായ ഒലെക്ട്ര ഗ്രീൻ ടെക് ലിമിറ്റഡ് 50 ഇലക്ട്രിക് ബസുകളാണ് 10 വർഷത്തെ വാടക കരാറിൽ കെഎസ്ആർടിസിക്ക് കൈമാറുന്നത്.

ഇതിൽ ആദ്യഘട്ടത്തിൽ ലഭിച്ച 25 ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ബാക്കി ബസുകൾ കൂടി അടുത്തമാസം ലഭിക്കുന്നതോടെ ബെംഗളൂരു–മൈസൂരു റൂട്ടിലെ സർവീസുകളുടെ എണ്ണം ഇരട്ടിയാക്കും.മടിക്കേരി, വിരാജ്പേട്ട്, ദാവനഗരെ, ശിവമൊഗ്ഗ, ചിക്കമഗളൂരു എന്നിവിടങ്ങളിലേക്കും ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നുണ്ട്.

ഒറ്റ ചാർജിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന ബസിന്റെ പരമാവധി വേഗം 160 കിലോമീറ്ററാണ്. ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌ വേ നിർമാണം കൂടി പൂർത്തിയായതോടെ ശബ്ദരഹിത യാത്രാനുഭവം കൂടിയാണ് ഇലക്ട്രിക് ബസുകൾ നൽകുന്നത്.

2,000ത്തിന്റെ മുട്ടന്‍ പണി; ഉപഭോക്താക്കളുടെ ‘സൂത്രത്തില്‍’ പൊല്ലാപ്പിലായി സൊമാറ്റോ

2,000 രൂപാ നോട്ട് പിൻവലിച്ചതിനു പിന്നാലെ കൗതുകമുണര്‍ത്തുന്ന വെളിപ്പെടുത്തലുമായി ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ.ആര്‍.ബി.ഐ പ്രഖ്യാപനം വന്നതിനു പിന്നാലെ ആപ്പ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്തരില്‍ നേരിട്ട് പണം നല്‍കിയവരില്‍ ഭൂരിഭാഗവും നല്‍കിയത് 2,000 രൂപാ നോട്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.ട്വിറ്ററിലാണ് സൊമാറ്റോ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ‘കാഷ് ഓണ്‍ ഡെലിവറി’ മോഡിലുള്ള 72 ശതമാനം ഓര്‍ഡറുകളിലും 2,000 നോട്ട് നല്‍കിയാണ് ബില്‍ അടച്ചതെന്ന് സൊമാറ്റോ ട്വീറ്റ് ചെയ്തു. ഇംഗ്ലീഷ് വെബ്‌സീരീസായ ‘ബ്രേക്കിങ് ബാഡി’ലെ കഥാപാത്രം ഹ്യൂല്‍ ബാബിനോയുടെ ചിത്രം ചേര്‍ത്താണ് ട്വീറ്റ്. സോമാറ്റോ ടി ഷര്‍ട്ട് ധരിച്ച്‌ 2,000 നോട്ടുകെട്ടുകള്‍ക്കുമേല്‍ ബാബിനോ കിടക്കുന്നതാണ് ചിത്രം.സൊമാറ്റോ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മില്യൻ കളണക്കിനു ആളുകളാണ് ഇതിനകം തന്നെ ട്വീറ്റ് കണ്ടത്.

പതിനായിരത്തിലേറെ പേര്‍ ലൈക്ക് ചെയ്യുകയും നിരവധി പേര്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തു.മെയ് 19നാണ് രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം നിര്‍ത്തുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. നോട്ടുകള്‍ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്‍കരുതെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നുമുതല്‍ ബാങ്കുകളില്‍ 2,000 നോട്ട് മാറ്റിയെടുക്കാം.നിലവില്‍ നോട്ട് കൈവശമുള്ളവര്‍ക്ക് 2023 സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്.

നോട്ട് മാറാൻ എത്തുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോട്ട് മാറാൻ നാലു മാസം സമയം ലഭിക്കുന്നതിനാല്‍ നേരിട്ട് ജനങ്ങളെ തീരുമാനം വലിയ തോതില്‍ ബുദ്ധിമുട്ടിക്കില്ലെന്നാണ് കരുതുന്നത്. എങ്കിലും സാമ്ബത്തിക ഇടപാടുകള്‍ കറൻസി വഴി നടത്തുന്ന ചെറുകിട വ്യവസായ, കാര്‍ഷിക മേഖലകളെ നോട്ട് പിൻവലിക്കാനുള്ള തീരുമാനം സമീപഭാവിയില്‍ ബാധിച്ചേക്കാം

.2016 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകള്‍ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച്‌ വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാല്‍ 2,000 നോട്ടിൻറെ അച്ചടി 2018-2019 കാലയളവില്‍ നിര്‍ത്തിയിരുന്നു. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചെന്നാണ് ഇപ്പോള്‍ ആര്‍.ബി.ഐ നല്‍കുന്ന വിശദീകരണം.

You may also like

error: Content is protected !!
Join Our WhatsApp Group