പീഡന പരാതിയില്‍ കേസ് റദ്ദാക്കണമെന്ന ഹരജിയില്‍ നടൻ ഉണ്ണിമുകുന്ദന് തിരിച്ചടി. ഉണ്ണിമുകുന്ദന്‍റെ ഹരജി ഹൈക്കോടതി തള്ളി.അതിനാല്‍ ഉണ്ണിമുകുന്ദൻ വിചാരണ നേരിടേണ്ടി വരും. ജസ്റ്റിസ് കെ.ബാബുവിൻ്റേതാണ് ഉത്തരവ്. കേസിൻ്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത തീരുമാനം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.വിചാരണയ്ക്ക് നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ഉണ്ണിമുകുന്ദൻ ആവശ്യപ്പെട്ടെങ്കിലും ഇതിനായി പ്രത്യേക അപേക്ഷ നല്‍കാൻ കോടതി നിര്‍ദേശിച്ചു.
2017ല്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യാദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് ചുമത്തിയ കേസില്‍ ഉണ്ണി മുകുന്ദന് ജില്ലാ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു. 2021ല്‍ കേസിന്റെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. കോഴക്കേസില്‍ ആരോപണ വിധേയനായ സൈബി ജോസായിരുന്നു ഉണ്ണി മുകുന്ദനായി ഹാജരായിരുന്നത്.
പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലായെന്ന് കാണിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ വിചാരണ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ തന്റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് റദ്ദാക്കിയത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചത് അതീവ ഗൌരവതരമായ കാര്യമാണെന്നും കള്ളക്കളി അനുവദിക്കില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഉണ്ണി മുകുന്ദന് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
ഡെലിവറി ബോയിയുടെ നേരെ നായ കുരച്ചു കൊണ്ടു ചാടി, മൂന്നാം നിലയില്‍ നിന്നും വീണ് യുവാവിന് ഗുരുതര പരിക്ക്;
ഹൈദരാബാദ്: ഫുഡ് ഡെലിവറിക്കെത്തിയ യുവാവിന് വളര്‍ത്തു നായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്.ലാബ്രഡോര്‍ ഇനത്തില്‍പെട്ട നായയാണ് ഭക്ഷണവുമായി എത്തിയ മുഹമ്മദ് ഇല്യാസ് എന്ന യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചത്. നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി ഫ്ലാറ്റിന്റെ മൂന്നാം നിലയില്‍ നിന്നും ചാടിയ യുവാവിന്റെ കലുകള്‍ ഒടിഞ്ഞു. നായയെ അലക്ഷ്യമായി അഴിച്ചുവിട്ടതിന് ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.ഓര്‍ഡര്‍ ചെയ്‌ത ഭക്ഷണം എത്തിക്കാൻ മണികൊണ്ടയിലെ ഫ്ലാറ്റിലെത്തിയ മുഹമ്മദ് ഇല്യാസ് ബെല്ലടിച്ചതിന് പിന്നാലെ അഴിച്ചു വിട്ടിരുന്ന നായ യുവാവിനെ ആക്രമിക്കാൻ ഓടിച്ചു.
ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി ഇല്യാസ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ് കിടന്ന ഇയാളെ സമീപത്തുള്ളവരാണ് ആശുപത്രിയിലെത്തിച്ചത്. ഇല്യാസിന്റെ ഇരുകാലുകള്‍ക്കും പൊട്ടലുണ്ട്. കഴിഞ്ഞ ജനുവരിയില്‍ സമാനരീതിയില്‍ നായയുടെ ആക്രമണം ഭയന്ന് കെട്ടിടത്തില്‍ നിന്നും ചാടിയ ഭക്ഷണ വിതരണക്കമ്ബനി ജീവനക്കാരൻ മരിച്ചിരുന്നു.