കായംകുളത്ത് മയക്കുമരുന്നുമായി യുവാവ് പിടിയില്‍. വള്ളിക്കുന്നം സ്വദേശി സഞ്ചു (32) ആണ് പിടിയിലായത്.ഇയാളിൽ നിന്നും സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ 84 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കർണാടകയിൽ നിന്നും ബസിൽ കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം കമലാലയം ജങ്ഷനിൽ നിന്നും വള്ളികുന്നത്തേക്കു പോകുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്.ഇയാൾ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണന്ന് പൊലീസ് അറിയിച്ചു.
വള്ളികുന്നം ഭാഗത്തുള്ള ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇയാളാണ്. ഇയാളുടെ ഭാര്യയും മയക്കുമരുന്ന് കച്ചവടത്തിൽ പ്രധാനിയാണെന്ന് പൊലീസിന് വിവരമുണ്ട്.ബംഗളൂരുവിൽ നിന്ന് നേരിട്ട് വാങ്ങി കായംകുളം, വള്ളികുന്നം, നൂറനാട് മേഖലകളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്നും ഗ്രാമിന് മുവായിരം മുതൽ അയ്യായ്യിരം രൂപയ്ക്ക് വരെയാണ് വിൽക്കുന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ഇയാൾ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കാപ്പാ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസമാണ് ഇറങ്ങിയത്. കഴിഞ്ഞ ഒരു മാസമായി ജില്ലാ ആന്റി നർക്കോട്ടിക് ടീം ഇയാളെ നിരിക്ഷിച്ചു വരികയായിരുന്നു.
കെഎസ്.ആര്.ടി.സി ട്രാവല്‍ കാര്‍ഡുകള്‍ സംസ്ഥാനത്ത് മുഴുവനായി വ്യാപിപ്പിക്കുന്നു; സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളിലും സംവിധാനം ഏര്‍പ്പെടുത്തും
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ട്രാവല്‍ കാര്‍ഡുകള്‍ അടുത്ത മാസം മുതല്‍ സംസ്ഥാനത്ത് മുഴുവനായി വ്യാപിപ്പിക്കുന്നു.നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഈ സേവനമുള്ളത്. സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളിലും ട്രാവല്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തും.വിദേശ രാജ്യങ്ങളിന് സമാനമായിട്ടാണ് പണരഹിത ഇടപാടിനുള്ള സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡുകള്‍കെ.എസ്.ആര്.ടി.സി രംഗത്തിറക്കിയത്. ചില്ലറയെ ചൊല്ലി ഉണ്ടാകുന്ന തര്‍ക്കത്തിന് ഒരു പരിഹാരമായിരുന്നു ട്രാവല്‍ കാര്‍ഡ്.
പദ്ധതി വന്‍ വിജയമായതോടെയാണ് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി 50 ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്കി കഴിഞ്ഞു. മറ്റ് ജില്ലകളിലുള്ളവര്‍ക്ക് ഇവര്‍ ക്ലാസു നല്‍കും. ഫീഡര്‍, സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍ ബസുകള്‍ എന്നിവയിലാണ് നിലവില്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര നടത്താനാവുക.സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളിലും സംവിധാനം വരുന്നതോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് ഉപകാരമാകും. 100 രൂപ മുടക്കിയാല്‍ കാര്‍ഡ് ലഭിക്കും.
ഈ തുകയും യാത്രക്കായി ഉപയോഗിക്കാം. ശേഷം 50 മുതല്‍ 2000 രൂപ വരെ ചാര്‍ജ് ചെയ്യാം. ബസിലെ കണ്ടക്ടര്‍മാര്‍ തന്നെയാണ് ചാര്‍ജ് ചെയ്ത് നല്‍കുന്നതും. ഒരു കുടുംബത്തിലെ ആര്‍ക്കും കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാനാകുമെന്നതാണ് സവിശേഷത.