Home Featured ബെംഗളൂരു: സംസ്ഥാനത്ത് ചൂട് കൂടുന്നു;3 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് ചൂട് കൂടുന്നു;3 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് താപനില ഉയർന്നതോടെ 3 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്ത നിവാരണ സെൽ. നിലവിൽ 40 ഡിഗ്രി സെല്ഷ്യസ്റ്റിന് മുകളിൽ താപനിലയുള്ള കലബുറഗി, യാദ്ഗീർ റായ്ച്ചൂർ, ജില്ലകളിലാണ് 3 ദിവസത്തേക്ക് ഉഷ്ണതരംഗ സാധ്യതയുള്ളത്. മെയ് 30 വരെ ചൂട് തുടരും.ബെംഗളൂരു നഗരത്തിൽ ഇന്നലെ 36 ഡിഗ്രി സെല്ഷ്യസായിരുന്നു കൂടിയ താപനില. ജൂൺ ആദ്യവാരം തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തുന്നതോടെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

മംഗളൂരു റൂട്ടിലെ സീസണ്‍ ടിക്കറ്റ് അത്ര മെച്ചമല്ലെന്ന് വിദ്യാര്‍ഥികള്‍

മംഗളൂരു റൂട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാനിരക്കില്‍ 30 ശതമാനം ഇളവോടെ സീസണ്‍ ടിക്കറ്റ് ലഭ്യമാക്കാന്‍ കെഎസ്‌ആര്‍ടിസി.20 ദിവസത്തെ ടിക്കറ്റിനുള്ള തുകയാണ് ഒരു മാസത്തേക്കുള്ള സീസണ്‍ ടിക്കറ്റ് നിരക്ക്. എന്നാല്‍ ഞായറാഴ്ചകളും മറ്റ് അവധി ദിവസങ്ങളും ഒഴിവാക്കിയാല്‍ ഒരു മാസം 23-24 പ്രവൃത്തിദിനങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നതിനാല്‍ ഇതുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് പറയത്തക്ക സാമ്ബത്തിക ലാഭമൊന്നും ഉണ്ടാകുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാസര്‍ഗോഡ് നിന്നു മംഗളൂരുവിലേക്ക് 2960 രൂപയുടെ സീസണ്‍ ടിക്കറ്റെടുത്താല്‍ വിദ്യാര്‍ഥികള്‍ക്ക് മാസം മുഴുവനും യാത്ര ചെയ്യാമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വാഗ്ദാനം. 74 രൂപയാണ് ഒരു ദിവസത്തെ സാധാരണ ടിക്കറ്റ് നിരക്ക്. അങ്ങോട്ടും ഇങ്ങോട്ടുമായി ഒരു ദിവസത്തെ യാത്രയ്ക്ക് 148 രൂപ. ഈ കണക്ക് പ്രകാരം 24 പ്രവൃത്തിദിനങ്ങളില്‍ ആകെ ചെലവാക്കേണ്ടി വരിക 3552 രൂപയാണ്. സീസണ്‍ ടിക്കറ്റെടുത്താല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പരമാവധി ലാഭം 600 രൂപ മാത്രം.ഒരു മാസത്തെ പ്രവൃത്തിദിവസങ്ങളുടെ എണ്ണം 24 ലും താഴെയാണെങ്കില്‍ ഇത് നൂറ്റമ്ബതോ മുന്നൂറോ രൂപ മാത്രമാകും.

പ്രവൃത്തിദിനങ്ങള്‍ 20 ലും താഴെയാണെങ്കില്‍ സീസണ്‍ ടിക്കറ്റ് എടുക്കാത്തതാകും ലാഭം. അപ്രതീക്ഷിത അവധിദിനങ്ങളും പരീക്ഷകളുമെല്ലാം കൂടിക്കുഴഞ്ഞ് മിക്ക മാസങ്ങളിലും ഇതായിരിക്കും സ്ഥിതി. സീസണ്‍ ടിക്കറ്റ് കാര്‍ഡിന്‍റെ വിലയായി ആദ്യം 100 രൂപയും നല്‍കേണ്ടതുണ്ട്. പിന്നെ ഓരോ മാസവും ഈ കാര്‍ഡ് റീചാര്‍ജ് ചെയ്താണ് ഉപയോഗിക്കേണ്ടത്.

കാസര്‍ഗോഡിനും മംഗളൂരുവിനും ഇടയിലുള്ള സ്റ്റോപ്പുകളില്‍ നിന്ന് കയറുന്ന വിദ്യാര്‍ഥികള്‍ക്കും യാത്രാനിരക്കനുസരിച്ച്‌ 30 ശത മാനം ഇളവോടെ സീസണ്‍ ടിക്കറ്റ് ലഭിക്കും. അതേസമയം ഓരോ ദിവസത്തെയും യാത്രാനിരക്കില്‍ 30 ശതമാനം ഇളവുനല്കിയാണ് സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കുന്നതെങ്കില്‍ പ്രവൃത്തിദിവസങ്ങളുടെ എണ്ണം എത്രയായിരുന്നാലും സീസണ്‍ ടിക്കറ്റിന്‍റെ പ്രയോജനം ലഭിക്കുമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group