വിമാനയാത്രയിക്കിടെ പുകവലിക്കാന്‍ ശ്രമിച്ച രാജസ്ഥാന്‍ സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍.അഹമ്മദാബാദ് – ബെംഗളൂരു സര്‍വീസിനിടെ ആകാശ എയര്‍ലൈന്‍സിലായിരുന്നു സംഭവം. 56 കാരനായ എം പ്രവീണ്‍ കുമാറാണ് ബെംഗളൂരുവില്‍ പിടിയിലായത്. സഹയാത്രികരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചെന്ന വകുപ്പ് പ്രകാരമാണ് പ്രവീണ്‍ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ ബെംഗളൂരു സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവിലേയ്ക്ക് വയോധികനായ മറ്റൊരാള്‍ക്കൊപ്പം വന്നതായിരുന്നു പ്രവീണ്‍.
ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ വിമാനത്തിലായിരുന്നു സംഭവം. രാജസ്ഥാനിലെ പാലി സ്വദേശിയായ പ്രവീണ്‍ കുമാറിന്റെ ആദ്യ വിമാനയാത്രയായിരുന്നു ഇത്. വിമാനം ബെംഗളൂരുവിലേക്ക് സഞ്ചരിക്കുന്നതിനിടെ ശുചിമുറിയിലെത്തിയ പ്രവീണ്‍ പുകവലിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിമാനത്തില്‍ പുകവലിക്കരുത് എന്ന് ഇയാള്‍ക്കറിയില്ലായിരുന്നു എന്നും ബംഗളൂരു പോലീസ് പ്രതികരിച്ചു.
ട്രെയിനില്‍ യാത്ര ചെയ്ത് പരിചയം മാത്രമുള്ള പ്രവീണ്‍ ടോയ്ലറ്റിനുള്ളില്‍ പുകവലിക്കുന്നതും പതിവായിരുന്നു. ഇതാണ് വിമാനത്തിലും ബീഡി വലിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും പ്രവീണ്‍ പ്രതികരിച്ചതായി പോലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവിലേയ്ക്ക് വയോധികനായ മറ്റൊരാള്‍ക്കൊപ്പം വന്നതായിരുന്നു പ്രവീണ്‍. ആകാശ എയര്‍ലൈനിന്റെ ഡ്യൂട്ടി മാനേജര്‍ വിജയ് തുള്ളൂറിന്റെ പരാതിയിലായിരുന്നു പ്രവീണിനെ ബെംഗളൂരു പോലിസ് പിടികൂടിയത്.
ഐഎഎസ് വിട്ട് ചായക്കടക്കാരനാകാന്‍ പോയി ; കൂട്ടുകാരനുമായി ചേര്‍ന്ന് ഒരുലക്ഷം മുടക്കി ചായവിറ്റു ; ഇപ്പോള്‍ കൊയ്യുന്നത് വര്‍ഷം ഒന്നരക്കോടി…!!
ന്യൂഡല്‍ഹി: പിതാവ് ഐഎഎസുകാരനാകാന്‍ വിട്ടയാള്‍ അത് ഉപേക്ഷിച്ച് നടത്തിയ ചായവില്‍പ്പനയിലൂടെ ഇപ്പോള്‍ കൊയ്യുന്നത് വര്‍ഷം ഒന്നരക്കോടി രൂപ.കൂട്ടുകാരനുമൊത്ത് ചായ വില്‍പ്പനയ്ക്ക് ഇറങ്ങിയ ചായ് സട്ടാ ബാര്‍ വ്യവസായി അനുഭവ് ദുബേയുടെ അനുഭവം അനേകം സാധാരണക്കാര്‍ക്കാണ് മാതൃകയായി മാറിയിരിക്കുന്നത്.ചെറുപ്പം മുതല്‍ ഒപ്പമുള്ള കൂട്ടുകാരന്‍ ആനന്ദ് നായ്ക്കിനൊപ്പം ഇന്‍ഡോറില്‍ തുടങ്ങിയ ചായക്കടയാണ് ഇപ്പോള്‍ രാജ്യത്തിന്റെ പലഭാഗത്തും വിദേശത്തും പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. ഇന്‍ഡോറില്‍ ഗേള്‍സ് ഹോസ്റ്റലിന് മുന്നില്‍ സുഹൃത്തുക്കളോട് കടം വാങ്ങിയും സെക്കന്റ്ഹാന്‍ഡ് ഫര്‍ണീച്ചറുകള്‍ ഉപയോഗിച്ചുമായിരുന്നു തുടങ്ങിയത്.
ചായ് സട്ടാ ബാര്‍ എന്ന ഇവരുടെ ബ്രാന്‍ഡ് നെയിം വലിയ ഹിറ്റായി ആള്‍ക്കാര്‍ക്കിടയില്‍ മാറുകയായിരുന്നു.ചായ് സട്ടാ ബാറിന്റെ ഇപ്പോഴത്തെ വാര്‍ഷിക വരുമാനം 150 കോടിയാണ്. അനുഭവ് ദുബേയുടെ ഇപ്പോഴത്തെ അറ്റാദായം 10 കോടിയാണ്. മദ്ധ്യപ്രദേശിലെ റേവകക്കാരനായ അനുഭവ് ദുബേ ബിസിനസുകാരുടെ കുടുംബത്തില്‍ നിന്നുള്ളയാളായിരുന്നു. എന്നാല്‍ പിതാവിന് മകന്‍ തന്നെപ്പോലെ കച്ചവടക്കാരനാകുന്നതില്‍ താല്‍പ്പര്യമില്ലായിരുന്നു. ഐഎഎസ് ഓഫീസറാക്കാന്‍ ആയിരുന്നു ആഗ്രഹം. യുപിഎസ് സി പരീക്ഷയ്ക്ക് പരിശീലിക്കുന്നതിനായി ഡല്‍ഹിക്ക് വിടുകയും ചെയ്തു.
എന്നാല്‍ ഈ പഠനം തനിക്ക് അനുയോജ്യമല്ലെന്ന് മനസ്സിലാക്കിയ അനുഭവ് ദുബേ ഐഎഎസ് പഠനം പാതിവഴിയില്‍ വിട്ട് സ്വന്തം സംരംഭം തുടങ്ങുകയായിരുന്നു.മൂന്ന് ലക്ഷം രൂപ മുടക്കി കൂട്ടുകാരന്‍ ആനന്ദുമായി ചേര്‍ന്ന് ചായ ബിസിനസ് ആരംഭിച്ചു. മാര്‍ക്കറ്റിനെക്കുറിച്ച് നന്നായി പഠിച്ച് ഇന്‍ഡോറിലെ ഗേള്‍സ് ഹോസ്റ്റലിന് മുന്നിലാണ് കട തുറന്നത്. മറ്റുള്ളവരില്‍ നിന്നും സാധനങ്ങള്‍ കടം വാങ്ങിയും ചായ സുട്ടാ ബാര്‍ എന്ന കൈകൊണ്ട് ഒരു പലകയില്‍ എഴുതിയുമെല്ലാമായിരുന്നു തുടങ്ങിയത്. ഇത് പതിയെ ശ്രദ്ധ നേടി.
ഇപ്പോള്‍ അനുഭവും ആനന്ദും തുടങ്ങിയ ചായക്കടയ്ക്ക് രാജ്യത്തിനകത്ത് 195 നഗരങ്ങളിലായി 400 ഔട്ട്‌ലറ്റുകളുണ്ട്. ഇപ്പോള്‍ ഇവര്‍ക്ക് ദുബായ്, യുകെ, കാനഡ, ഒമാന്‍ എന്നീ രാജ്യങ്ങളിലും ഔട്ട്‌ലറ്റുകള്‍ തുറന്നിട്ടുണ്ട്. വര്‍ഷം 150 കോടിയാണ് ചായ സുട്ടാ ബാറിന്റെ വരുമാനം.