Home Featured ബെംഗളൂരു:തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തുഷാർ വെള്ളാപ്പള്ളിക്ക് വധഭീഷണി

ബെംഗളൂരു:തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തുഷാർ വെള്ളാപ്പള്ളിക്ക് വധഭീഷണി

ബെംഗളൂരു:കർണാടകത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് വധഭീഷണി.കർണാടകത്തിൽ ബി.ജെ.പി.ക്കുവേണ്ടി പ്രവർത്തിച്ചാൽ കൊന്നുകളയുമെന്ന് അദ്ദേഹത്തിന് ഫോൺസന്ദേശം ലഭിച്ചതായാണ് പരാതി.

ഇക്കാര്യം ചൂണ്ടിക്കാട്ടി തുഷാർ കർണാടക ഡി.ജി.പി.ക്ക് പരാതിനൽകി.ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരം രണ്ടാഴ്ചയായി കർണാടകത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് തുഷാർ. കുടകിലെ ഗോണിക്കുപ്പയിൽ പ്രചാരണം നടത്തുന്നതിനിടെയാണ് ഭീഷണിസന്ദേശമെത്തിയത്.

ബിഗ് ബോസ്സ് രണ്ടാഴ്ച കൊണ്ട് അവസാനിപ്പിച്ച്‌ ഒമര്‍ പുറത്തേക്ക്, പോകും വഴി വിഷ്ണുവിലൂടെ ഹൗസില്‍ ബോംബിട്ട് താരം!

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് നാല്‍പ്പത്തിരണ്ട് ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഏഴ് പേരാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്.ഒമര്‍ ലുലു, ജുനൈസ്, ശോഭ, സെറീന, റെനീഷ, ശ്രുതി, ഷിജു എന്നിവര്‍ ആയിരുന്നു അത്. ഇതില്‍ ഷിജു സേഫ് ആണെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ പ്രഖ്യാപിച്ചു. ബാക്കിയുണ്ടാിരുന്ന ആറ് പേരാണ് ഇന്ന് എലിമിനേഷന്‍ പ്രക്രിയയെ നേരിട്ടത്.അതില്‍‌ ഏറ്റവും അവസാനം ഡെയ്ഞ്ചറസ് സോണില്‍ വന്നത് ഒണര്‍ ലുലു, സെറീന, ജുനൈസ് എന്നിവരായിരുന്നു.

അതില്‍ ഒമര്‍ ലുലു ഹൗസില്‍ നിന്നും പ്രേക്ഷ പിന്തുണ കുറവായതിനാല്‍ പുറത്തായി. ഒമര്‍ ലുലുവിന് ഈ ആഴ്ച പ്രേക്ഷക പിന്തുണ കൂടുതലായിരുന്നു. വീക്കിലി ടാസ്ക്കായ മിഷന്‍ എക്സിന് ശേഷമാണ് ഒമറിന് ആരാധകരുണ്ടായത്.പക്ഷെ വന്ന ആദ്യത്തെ ആഴ്ച ഗെയിമിനോട് വളരെ തണുപ്പന്‍ സമീപനമായിരുന്നു ഒമര്‍ ലുലുവിന്. വൈല്‍ഡ് കാര്‍ഡായി ഒമര്‍ ഹൗസിലേക്ക് എത്തിയപ്പോള്‍ എന്തെങ്കിലുമൊക്കെ ഗെയിം ചെയ്ഞ്ചിങ് മൊമന്റ് ഹൗസിലുണ്ടാകുമെന്നാണ് പ്രേക്ഷകര്‍ കരുതിയിരുന്നത്. പക്ഷെ ഒമര്‍ ഹൗസില്‍ ഒതുങ്ങിക്കൂടി പോയി.മൂന്നാഴ്ചയാണ് ഒമര്‍ ബിഗ്ബോസ് വീട്ടില്‍ നിന്നത്.

കഴിഞ്ഞ തവണയും ഒമര്‍ നോമിനേഷനില്‍ എത്തിയിരുന്നു. ഇത്തവണ ആദ്യം തന്നെ ശ്രുതി സെയ്ഫാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു. അതിന് പിന്നാലെ ശോഭ സെയ്ഫാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു. പിന്നീട് റെനീഷയും സെയ്ഫാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു.ശേഷം സെറീനയും ഒമറും ജുനൈസുമാണ് അവശേഷിച്ചത്. ഇവര്‍ക്ക് ഒരോരുത്തര്‍ക്കും ഒരോ കുക്കീസ് നല്‍കി. അത് സാഗറും ശോഭയും റെനീഷയും പൊളിച്ച്‌ നോക്കി. പിന്നീട് ആരാണ് പുറത്താണ് പോകുകയെന്ന് മോഹന്‍ലാല്‍ വീട്ടിലുള്ളവരോട് ചോദിച്ചു. കൂടുതല്‍ പേര്‍ ഒമറിന്‍റെ പേരാണ് പറഞ്ഞത്.

രണ്ടാം സ്ഥാനത്ത് ജുനൈസും.ഒടുവില്‍ ശോഭ വെളിപ്പെടുത്തി എവിക്ടായത് ഒമറാണെന്ന്. വളരെ സന്തോഷത്തോടെയാണ് ഒമര്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോയത്. അടുത്തിടെയായി ഇടയ്ക്കെല്ലാം വീട് മിസ് ചെയ്യുന്നുവെന്നും പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നുവെന്നും ഒമര്‍ ഇടയ്ക്കിടെ പറയുമായിരുന്നു. ഹൗസില്‍ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങുന്നതിനിടെ വിഷ്ണുവിനെ മാത്രം വിളിച്ച്‌ കൊണ്ടുപോയി ചില ഉപദേശങ്ങളും ഒമര്‍ നല്‍കി.ശോഭയോട് ചേര്‍ന്ന് നിന്ന് കളിച്ചോളാനും അഖില്‍ പുറത്ത് ഫുള്‍ നെഗറ്റീവ് ആണെന്നുമാണ് ഒമര്‍ ലുലു വിഷ്ണുവിനോട് പറഞ്ഞത്.

ഒമറിന്റെ വാക്കുകള്‍ വിഷ്ണു കേട്ടാല്‍ ഇനിയുള്ള യുദ്ധം അഖിലും വിഷ്ണുവും തമ്മിലായിരിക്കും. പോകും വഴി ഹൗസിലൊരു ബോംബ് ഒമര്‍ സെറ്റ് ചെയ്തുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.അഖിലിനെ പൂട്ടാന്‍ പറ്റാത്ത വിഷമത്തില്‍ ഒമര്‍ വിഷ്ണുവിനെ ഉപയോഗിച്ച്‌ പാരവെച്ചുവെന്നും ആരാധകര്‍‌ കുറിക്കുന്നുണ്ട്. ബിഗ് ബോസില്‍ വന്നപ്പോള്‍ ഫ്രീഡം എന്ന വാക്കി‌ന്റെ വില മനസിലായി. ഹൗസില്‍ ക്ലോസ്ഡായുള്ള സിറ്റുവേഷനില്‍ നിന്നപ്പോള്‍ ഡിപ്രഷന്‍ വരുന്ന ഫീല്‍ വന്നു. ഇതൊരു ഈസി ഗെയിമല്ല. പ്രിപ്പയര്‍ ചെയ്ത് വേണം മുന്നോട്ട് പോകാന്‍.ഹൗസില്‍ നിന്നപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ മിസ് ചെയ്യുന്നത് പോലെ തോന്നി.

എന്നെ പുറത്താക്കിയതിന് ഓഡിയന്‍സിനോട് നന്ദി പറയുന്നു. ഹൗസില്‍ നിന്ന് ഓടി പോകാനൊക്കെ തോന്നി. ഒമര്‍ ലുലു പറഞ്ഞു. ഒറ്റപ്പെടുത്തുന്ന ഫീല്‍ വന്നത് കൊണ്ടാണ് ശോഭയ്ക്ക് ഒപ്പം നിന്ന് കളിക്കണമെന്ന ഉപദേശം വിഷ്ണുവിന് നല്‍കിയതെന്നും ഒമര്‍ മോഹന്‍ലാലിനോട് പറഞ്ഞു. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ സംവിധായകനായതാണ് ഒമര്‍ ലുലു. ഒമര്‍ ലുലു ഇതുവരെ അഞ്ച് സിനിമകളാണ് ആകെ ഒരുക്കിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group