Home Featured വന്ദേഭാരത് മംഗലാപുരത്തേക്ക് നീട്ടാന്‍ സാധ്യത.

വന്ദേഭാരത് മംഗലാപുരത്തേക്ക് നീട്ടാന്‍ സാധ്യത.

വന്ദേഭാരതില്‍ ആദ്യം കണ്ട ആവേശം തുടര്‍ന്നില്ലാതായതോടെ ട്രെയിന്‍ കേരളം കടക്കുമെന്ന് സൂചന.തിരുവനന്തപുരം-കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരതിന് 16 കോച്ചുകളാണുള്ളത്.ഇതില്‍പകുതിയും മെയ് രണ്ടാം വാരത്തോടെ കാലിയായി ഓടേണ്ട ഗതികേടിലാണെന്നതാണ് നിലവിലെ ബുക്കിംഗ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നത്. കര്‍ണാടക ഇലക്ഷന്‍ കഴിയുന്നതോടെ ട്രെയിന്‍ മംഗലാപുരത്തേക്ക് നീട്ടുമെന്നാണ് ലഭിക്കുന്ന വിവരം.

മേയ് രണ്ടാംവാരത്തില്‍ ഇതര ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ വന്ദേഭാരതിലെ ബുക്കിങ് കുറവാണ്.കാസര്‍കോട്- തിരുവനന്തപുരം യാത്രക്ക് കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത് വൈകിട്ടുള്ള മലബാര്‍ എക്സ്പ്രസിനെയാണ്. ട്രിവാന്‍ഡ്രം, മാവേലി എക്സ്പ്രസിന്റെ സ്ഥിതിയും സമാനം.യാത്ര തുടങ്ങി പിറ്റേന്ന് പുലര്‍ച്ചെ തലസ്ഥാന നഗരിയില്‍ എത്തുമെന്നതാണ് ഇതിനു കാരണം.ഉച്ചക്കുശേഷം രണ്ടരക്ക് കാസര്‍കോട് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എട്ടുമണിക്കൂര്‍ സമയമെടുത്താണ് തിരുവനന്തപുരത്ത് എത്തുന്നത്.

എന്നാല്‍, 14മണിക്കൂര്‍കൊണ്ട് എത്തുന്ന മലബാര്‍ എക്സ്പ്രസിലെ സ്ലീപ്പറില്‍ ഒറ്റ സീറ്റുപോലും ഒഴിവില്ല.എ.സി ക്ലാസുകളിലെ സ്ഥിതിയും ഇങ്ങനെതന്നെ.പകുതിയിലേറെ വന്ദേഭാരത് എക്സ്‌പ്രസിന്റെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കെയാണിത്.ഉച്ചക്കുശേഷം 3.05ന് കാസര്‍കോട്നിന്ന് പുറപ്പെടുന്ന ട്രിവാന്‍ഡ്രം എക്സ്പ്രസിലും സീറ്റില്ല.ഈ ട്രെയിനുകള്‍ എല്ലാം ആഴ്ചകള്‍ക്കു മുന്‍പേ ബുക്കിങ് ആണ്.ഇനി പകല്‍ യാത്രയാണ് വേണ്ടതെങ്കിലും ഇതര ട്രെയിനുകളിലെ ബുക്കിങ് വന്ദേഭാരതിനില്ല എന്നാണ് ബുക്കിങ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നത്.

ഇതിനു പ്രധാനകാരണം ടിക്കറ്റ് നിരക്കിലെ വ്യത്യാസമാണ്. 12.50ന് കാസര്‍കോട്ടെത്തുന്ന രാജധാനിയിലും വന്ദേഭാരതിനേക്കാള്‍ ബുക്കിങ് ഉണ്ടെന്നാണ് കണക്കുകള്‍.വന്ദേഭാരതിലെ സി.സി. ഇ.സി കോച്ചുകളേതിനേക്കാള്‍ രാജധാനിയിലെ കിടക്കാന്‍ കൂടി സൗകര്യമുള്ള എ.സി കോച്ചുകളാണ് ആളുകള്‍ കംഫര്‍ട്ട് ആയി കാണുന്നത്.

ചുരുക്കത്തില്‍, വന്ദേഭാരത് സര്‍വിസീന് മലയാളികളുടെ ഇടയില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നാണ് റയില്‍വേയുടെ വിലയിരുത്തല്‍.അതേസമയം മംഗലാപുരത്തേക്ക് സര്‍വിസ് നീട്ടുക വഴി ബിസിനസ് ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുമെന്നും റയില്‍വേ കണക്കുകൂട്ടുന്നു.കര്‍ണാടകയിലെ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ റദ്ദാക്കല്‍; റെയില്‍വേക്ക് അധിക വരുമാനം 2242 കോടി

മുതിര്‍ന്ന പൗരന്മാര്‍ക്കുളള നിരക്കിളവ് റദ്ദാക്കിയതിലൂടെ കഴിഞ്ഞ സാമ്ബത്തിക വര്‍ഷം റെയില്‍വേക്ക് അധിക വരുമാനമായി ലഭിച്ചത് 2242 കോടി.വിവരാവകാശ നിയമപ്രകാരമുളള മറുപടിയിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് കാലത്താണ് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയം എടുത്ത് കളഞ്ഞത്. ഇത് ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല.ഇളവ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തളളുകയും തീരുമാനം സര്‍ക്കാരിന് വിടുകയും ചെയ്തിരുന്നു.

60 വയസിന് മുകളില്‍ പ്രായമുളള പുരുഷന്‍മാര്‍ക്ക് 40 ശതമാനവും 58 വയസ്സിന് മുകളില്‍ പ്രായമുളള സ്ത്രീകള്‍ക്ക് 50 ശതമാനവുമായിരുന്നു രാജ്യത്തെ ട്രെയിനുകളില്‍ നിരക്കിളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇത് റദ്ദാക്കിയ ശേഷം റെയില്‍വേക്ക് കോടികളുടെ അധിക വരുമാനമാണ് ഉണ്ടായതെന്ന് മധ്യപ്രദേശ് സ്വദേശി ചന്ദ്രശേഖര്‍ ഗൗര്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലൂടെ പുറത്തുവന്നു. എട്ട് കോടിയോളം മുതിര്‍ന്ന പൗരന്മാരാണ് കഴിഞ്ഞ വര്‍ഷം ട്രെയിനുകളില്‍ റിസര്‍വേഷനില്‍ യാത്ര ചെയ്തത്. അതില്‍ നാലര കോടി പുരുഷന്‍മാരും മൂന്നര കോടി പേര്‍ സ്ത്രീകളുമായിരുന്നു.

മുതിര്‍ന്ന പൗരന്മാരുടെ ടിക്കറ്റ് നിരക്കായി റെയില്‍വെക്ക് കിട്ടിയത് 5062 കോടി രൂപയാണ്. നിരക്കിളവ് റദ്ദാക്കിയതോടെ അധികമായി അക്കൗണ്ടില്‍ വന്ന 2242 കോടി രൂപയും ഇതില്‍പ്പെടും. 2020 മാര്‍ച്ച്‌ 20നും 2022 മാര്‍ച്ച്‌ 31നും ഇടയ്ക്ക് യാത്ര ചെയ്ത ഏഴര കോടിയോളം മുതിര്‍ന്ന പൗരന്മാര്‍ക്കാണ് റെയില്‍വെ നിരക്കിളവ് അനുവദിക്കാതിരുന്നത്.

ഇതുവഴി റെയില്‍വെക്കുണ്ടായ അധിക വരുമാനം 1500 കോടി രൂപയെന്നും വിവരാവകാശ രേഖ പറയുന്നു.53 തരം പ്രത്യക നിരക്കിളവാണ് ഇന്ത്യന്‍ റെയില്‍വെയിലുളളത്. പ്രതിവര്‍ഷം 2000 കോടിയോളം രൂപയാണ് ഇതിനായി റെയില്‍വെ ചെലവഴിച്ചിരുന്നത്. ഇതില്‍ 80 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ളതാണ്. നിരക്കിളവുകള്‍ പിന്‍വലിക്കണമെന്ന് വിവിധ സമിതികള്‍ റെയില്‍വെയോട് ശുപാശ ചെയ്തിരുന്നു. പലതും പരിഗണനയിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group