ബെംഗളൂരു ∙ ഒക്കലിപുരം സിഗ്നൽ രഹിത ഇടനാഴിയുടെ ഭാഗമായ മൂന്നാമത്തെ അടിപ്പാതയുടെ നിർമാണം ആരംഭിച്ചു. കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചെന്നൈയിലേക്കുള്ള പ്രധാന പാതയുടെ താഴെയാണ് പുതിയ അടിപ്പാത നിർമിക്കുന്നത്.ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിച്ചത്.
റെയിൽവേയുടെ സിഗ്നലിങ് കേബിളുകൾ ഉൾപ്പെടെ മാറ്റിസ്ഥാപിക്കുന്നത് കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. നിർമാണം പൂർത്തിയായ 2 അടിപ്പാതകൾ കഴിഞ്ഞ വർഷം തുറന്നിരുന്നു. മജസ്റ്റിക് ഭാഗത്ത് നിന്ന് രാജാജി നഗർ ഭാഗത്തേയ്ക്കുള്ള ഗതാഗത കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അടിപ്പാത നിർമിക്കുന്നത്. ഒക്കലിപുരം സിഗ്നൽ രഹിത ഇടനാഴിയാക്കുന്നതിന്റെ ഭാഗമായാണ് 2014ൽ റെയിൽവേ പാതയ്ക്ക് മുകളിൽ 4 വരി മേൽപാലവും 4 വരി അടിപ്പാതയും നിർമിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകിയത്.
മജസ്റ്റിക്കിനെയും മാഗഡി റോഡിനെയും ബന്ധിപ്പിക്കുന്ന ഒക്കലിപുരം ജംക്ഷൻ ഗതാഗതക്കുരുക്കിന് പുറമേ വെള്ളക്കെട്ടും രൂക്ഷമായിരുന്നു. മഴവെള്ളം ഒഴുക്കി കളയാൻ പുതിയ ഓവുചാലുകളും നിർമിച്ചിട്ടുണ്ട്.
ടിക്കറ്റ് റദ്ദാക്കല്‍; എട്ടുവര്‍ഷത്തിനിടെ റെയില്‍വേ പിഴിഞ്ഞത് 10,986 കോടി
ടിക്കറ്റ് വില്പനയിലൂടെ മാത്രമല്ല, ടിക്കറ്റ് റദ്ദാക്കലിലൂടെയും റെയില്‍വേ കൊയ്യുന്നത് കോടികള്‍.2014 മുതല്‍ 2022 വരെയുള്ള കണക്കുകള്‍ പ്രകാരം 10,986 കോടിയാണ് റെയില്‍വേയുടെ അക്കൗണ്ടിലെത്തിയത്. ഇതില്‍ 2019 മുതല്‍ 2022 വരെ മാത്രം പിടുങ്ങിയത് 6,297 കോടി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മാത്രം 31 കോടി ടിക്കറ്റുകളാണ് യാത്ര ഉപേക്ഷിച്ചതിനെ തുടര്‍ന്ന് റദ്ദാക്കപ്പെട്ടത്.
അതായത് പ്രതിദിനം കാന്‍സല്‍ ചെയ്യുന്ന ടിക്കറ്റ് ഇനത്തില്‍ മാത്രം റെയില്‍വേക്ക് ലഭിക്കുന്നത് ശരാശരി 4.31 കോടി രൂപ. 2021ല്‍ നിന്ന് 2022 ലേക്കെത്തുമ്ബോള്‍ ഈ ഇനത്തിലെ വരുമാന വര്‍ധനയില്‍ 32 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണുള്ളത്. അതായത് 2021 ലെ 1660 കോടിയില്‍ നിന്ന് 2022 ല്‍ ഉയര്‍ന്നത് 2184 കോടിയായി.2014 -2015 കാലയളവില്‍ 908 കോടിയായിരുന്ന വരുമാനം 2022 ല്‍ എത്തിയപ്പോഴേക്കും 2184 കോടിയിലെത്തി എന്നതാണ് കൗതുകകരം. ടിക്കറ്റ് റദ്ദാക്കുമ്ബോള്‍ ഈടാക്കുന്ന തുക ഇരട്ടിയാക്കിയും കണ്േഫാം ടിക്കറ്റുകള്‍ റദ്ദാക്കാനുള്ള സമയപരിധി വെട്ടിച്ചുരുക്കിയുമുള്ള ഒടുവിലെ പരിഷ്കാരമാണ് യാത്രക്കാരന്റെ പോക്കറ്റ് പിഴിയുന്നത്.
ട്രെയിന്‍ പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്ബുവരെ കാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്കേ നിലവില്‍ പണം തിരികെ ലഭിക്കൂ. ട്രെയിന്‍ പുറപ്പെട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞുവരെ ടിക്കറ്റ് റദ്ദാക്കിയാല്‍ പകുതി തുക വരെ നേരത്തെ തിരികെ ലഭ്യമായിരുന്നു. ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്ബുള്ള ടിക്കറ്റ് റദ്ദാക്കലുകള്‍ക്ക് മിനിമം നിരക്ക് എന്ന പേരിലാണ് റെയില്‍വേയുടെ പോക്കറ്റടി. ഏത് തരം കോച്ചായാലും വെയിറ്റിങ് ലിസ്റ്റില്പെടുകയും പിന്നീട് റദ്ദാക്കേണ്ടി വരുകയും ചെയ്താല്‍ 60 രൂപ നഷ്ടപ്പെടും. നേരത്തെ സെക്കന്‍ഡ് ക്ലാസുകളില്‍ ഇത് 30 രൂപ മാത്രമായിരുന്നു.