മഅ്ദനിയുടെ അകമ്ബടിച്ചെലവ് കുറയ്ക്കാന്‍ ആകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. അകമ്ബടി പോകുന്ന പൊലീസുകാരുടെ എണ്ണവും വെട്ടി കുറയ്ക്കാനാകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.ഇത് വ്യക്തമാക്കി കര്‍ണാടക ഭീകര വിരുദ്ധസെല്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്കി. യതീഷ് ചന്ദ്ര ഐ.പി.എസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അകമ്ബടി സംബന്ധിച്ച ശിപാര്‍ശ തയാറാക്കിയത്.
സംഘം കേരളം സന്ദര്‍ശിച്ചാണ് ശിപാര്‍ശ തയാറാക്കിയതെന്നും കര്‍ണാടക സുപ്രിംകോടതിയെ അറിയിച്ചു.കേരളത്തില്‍ വരാന്‍ സുരക്ഷാ ചെലവിനായി വന്‍തുക ഈടാക്കാനുള്ള കര്‍ണാടക പൊലീസിന്റെ തീരുമാനത്തിനെതിരെ അബ്ദുന്നാസര്‍ മഅ്ദനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. സുരക്ഷാ ചെലവായി 60 ലക്ഷം രൂപ നല്കുന്നതില് ഇളവ് നല്‍കണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശത്തെ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു. 20 അംഗ ടീമിനെയാണ് മഅ്ദനിയുടെ സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത്.താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താല്‍ അകമ്ബടിച്ചെലവ് ഒരു കോടിയോളം വരും.ഏപ്രില്‍ 20ന് കര്‍ണാടക പൊലീസ് മഅ്ദനിയുടെ വീട്ടിലും അന്‍വാര്‍ശേരിയിലും പരിശോധന നടത്തിയിരുന്നു.
മഅ്ദനി കേരളത്തിലേക്ക് വരുമ്ബോള്‍ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണം സംബന്ധിച്ചായിരുന്നു പരിശോധന. കര്‍ണാടകയിലെ ഐ.ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്‍വാര്‍ശേരിയിലെത്തിയത്.
ഒരുമിച്ച് ജീവിക്കാന്‍ നാട് വിട്ടു; ഒടുവില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ കവിതയ്ക്ക് ദാരുണാന്ത്യം
പ്രണയിച്ച് വിവാഹം കഴിച്ച് ജീവിക്കാന്‍ വേണ്ടി നാടുവിട്ടവരാണ് കവിതയും ഭര്‍ത്താവ് പി ശിവകുമാറും.എന്നാല്‍, കവിതയെ തേടിയെത്തിയത് ദുരന്തമായിരുന്നു. മോഷണക്കേസില്‍ പ്രതിയായാണ് കവിത കോടതി വരാന്തയിലെത്തിയത്. കോടതില്‍ ഹാളിന് പുറത്ത് ഇരിക്കുമ്ബോഴായിരുന്നു ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് ശിവകുമാര്‍ ആസിഡ് നിറച്ച കുപ്പിയുമായി എത്തിയത്.
പിന്നാലെ കവിതയുടെ മേല്‍ ഒഴിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ശിവകുമാര്‍ ഓടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാരും അഭിഭാഷകരും ചേര്‍ന്നാണ് പിടികൂടിയത്. കവിതയ്ക്ക് എണ്‍പതുശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് കോയമ്ബത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിക്ക് മുന്നില്‍ വച്ചായിരുന്നു സംഭവം.അടുത്തിടെ ഇവരുടെ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
സംഭവത്തില്‍ കൊലപാതക ശ്രമക്കേസിലാണ് ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. 2016 ല്‍ ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച കേസുമായി ബന്ധപ്പെട്ട് കവിതയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കവിത പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു.ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും കവിത സ്ഥിരമായി കേസിലെ വാദം കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.
എന്നാല്‍, ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് കോടതിയില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. കോടതി വളപ്പില്‍ ഇരുവരും തമ്മില്‍ വാഗ്വാദം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കൈയ്യിലെ പ്ലാസ്റ്റിക് കുപ്പിയില്‍ ശേഖരിച്ചിരുന്ന ആസിഡ് യുവതിക്ക് നേരെ ഒഴിച്ചത്.