മൈസൂരു മാണ്ഡ്യ നാഗമംഗലത്ത് വാഹനാപകടത്തില്‍ നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു തിരുവനന്തപുരം: മൈസൂരു മാണ്ഡ്യ നാഗമംഗലത്ത് വാഹനാപകടത്തില്‍ നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു.
ചേപ്പുംപാറ നമ്ബുരയ്ക്കല്‍ സാബുവിന്റെ മകള്‍ സാനിയ മാത്യു (21) ആണ് മരിച്ചത്. നാട്ടിലേക്കു വരുന്നതിനു ബസില്‍ കയറാന്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്ബോള്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. നാഗമംഗലം ബിജിഎസ് നഴ്സിങ് കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.