Home Featured പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ബെംഗളൂരുവിൽ

പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ബെംഗളൂരുവിൽ

by admin

ബെംഗളൂരു : മുസ്ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച ബെംഗളൂരുവിൽ നടക്കുന്ന കർണാടക മുസ്ലിംലീഗ് നേതൃയോഗത്തിലും യു.ഡി.എഫ്. കർണാടക സംഘടിപ്പിക്കുന്ന നേതൃയോഗത്തിലും പങ്കെടുക്കും. കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയത്തിനായി യു.ഡി.എഫ്. കർണാടക സംഘടിപ്പിക്കുന്ന പ്രചാരണപ്രവർത്തനങ്ങൾ ഉദ്ഘാടനംചെയ്യും. വൈകീട്ട് മൂന്നിന് ഹോട്ടൽ ജിയോയിലാണ് പരിപാടി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും പി.കെ. കുഞ്ഞാലിക്കുട്ടി സന്ദർശിക്കും.

സ്ത്രീകളുടെ അടിവസ്ത്രം പുറത്തിട്ട് കറങ്ങിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ അശ്ലീലരീതിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാന്‍റിന് മുകളില്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയപ്പോൾ നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് യുവാക്കളെ പൊലീസ് അറസ്റ്റ്. കാരേറ്റ് തളിക്കുഴി സ്വദേശി അര്‍ജുൻ, മുതുവിള സ്വദേശി ഷെമീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാങ്ക് വീഡിയോ ചെയ്യുന്നതായിരുന്നു എന്നതാണ് പൊലീസിന് ഇവ‍ർ നൽകിയ മറുപടി. പെൺകുട്ടികളടക്കം നിരവധിപേർ ഉണ്ടായിരുന്ന പൊതുസ്ഥലത്ത് ഇത്തരത്തിൽ നടന്നതിനാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. പാന്‍റിന് മുകളില്‍ ധരിച്ച അടിവസ്ത്രം ഊരിച്ച ശേഷമാണ് അര്‍ജുനെയും ഷമീറിനെയും പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്. ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group