Home Featured മൈസൂരു:പ്രധാനമന്ത്രിയുടെ പരിപാടിക്ക് മാധ്യമങ്ങൾക്ക് വിലക്ക്

മൈസൂരു:പ്രധാനമന്ത്രിയുടെ പരിപാടിക്ക് മാധ്യമങ്ങൾക്ക് വിലക്ക്

മൈസൂരു: ‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ 50-ാം വാർഷികത്തിന്റെഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടികളിൽ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചില്ല. കർണാടക സംസ്ഥാന ഓപ്പൺ സർവകലാശാല, ബന്ദിപ്പുർ കടുവസങ്കേതം, മുതുമലൈ കടുവസങ്കേതം എന്നിവിടങ്ങളിലാണ് പരിപാടികൾ നടന്നത്. അതേസമയം, പ്രവേശനം അനുവദിക്കാത്തതിന് അധികൃതർ വിശദീകരണമൊന്നും നൽകിയിട്ടില്ല.ഹുൻസൂർ റോഡിലെ ഓപ്പൺ സർവകലാശാലയിലെ ഓഡിറ്റോറിയത്തിലാണ്‌ പ്രധാനമന്ത്രി ദേശീയ കടുവ സെൻസസ് റിപ്പോർട്ട് പുറത്തിറക്കിയത്.

കേന്ദ്രമന്ത്രിമാർ, വനം-പരിസ്ഥിതിമന്ത്രാലയം ഉന്നതതോദ്യോഗസ്ഥർ, വിദേശരാജ്യങ്ങളിലെ വനംമന്ത്രിമാർ, അന്താരാഷ്ട്ര വിദഗ്ധർ, കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർമാത്രമാണ് സദസ്സിലുണ്ടായിരുന്നത്. സമാനരീതിയിലാണ് ബന്ദിപ്പുരിലും മുതുമലൈയിലും പരിപാടികൾ നടന്നത്.ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. അലോക് കുമാർ, ചാമരാജനഗർ ഡെപ്യൂട്ടി കമ്മിഷണർ ഡി.എസ്. രമേഷ്, ജില്ലാ പോലീസ് മേധാവി പദ്മിനി സാഹു, ഉന്നത വനംവകുപ്പ് അധികൃതർ എന്നിവരാണ് ബന്ദിപ്പുരിലെ സഫാരിവേളയിൽ പ്രധാനമന്ത്രിയെ അനുഗമിച്ചത്.

പരിപാടികളുടെ ചിത്രങ്ങളും വീഡിയോയും വാർത്താഏജൻസിവഴിയും പ്രധാനമന്ത്രിയുടെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയുമാണ് പുറത്തുവന്നത്

രാജ്യത്ത് കടുവകളുടെ എണ്ണം 3167; പ്രോജക്‌ട് ടൈഗറിന്റെ അമ്ബതാണ്ട് ആഘോഷം

ബംഗളൂരു: കടുവ സംരക്ഷണപദ്ധതിയായ പ്രോജക്‌ട് ടൈഗറിന്റെ അമ്ബതാം വാര്‍ഷികത്തില്‍ രാജ്യത്തെ കടുവകളുടെ പുതിയ കണക്ക് പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.2022ല്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം രാജ്യത്ത് 3167 കടുവകളാണുള്ളത്. 2018ല്‍ അവസാനം നടന്ന കണക്കെടുപ്പില്‍ ഇന്ത്യയിലെ വിവിധ കടുവസങ്കേതങ്ങളിലായി 2967 കടുവകളെ കണ്ടെത്തിയിരുന്നു.കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 200 കടുവകളുടെ വര്‍ധന (6.7 ശതമാനം) രേഖപ്പെടുത്തി. 2006ല്‍ 1411, 2010ല്‍ 1706, 2014ല്‍ 2226 എന്നിങ്ങനെയായിരുന്നു കടുവകളുടെ എണ്ണം.

1973ല്‍ ഇന്ദിരഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് രാജ്യത്ത് പ്രോജക്‌ട് ടൈഗര്‍ പദ്ധതി നടപ്പാക്കിയത്. നിലവില്‍ 53 കടുവ സംരക്ഷണ കേന്ദ്രങ്ങളാണുള്ളത്.’പ്രോജക്‌ട് ടൈഗര്‍ ‘ ഇന്ത്യയുടെ മാത്രമല്ല; ലോകത്തിന്റെ തന്നെ അഭിമാനമാണെന്ന് മൈസൂരുവില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. കടുവകളെ സംരക്ഷിക്കുക മാത്രമല്ല പദ്ധതി മഹത്തായ ആവാസ വ്യവസ്ഥയും രാജ്യത്തിന് നല്‍കി. ലോകത്തെ കടുവകളുടെ എണ്ണത്തിന്റെ മുക്കാല്‍പങ്കും ഇന്ത്യയിലാണെന്നതും 75,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കടുവ സങ്കേതങ്ങള്‍ സ്ഥിതി ചെയ്യുന്നുവെന്നതും 75 വര്‍ഷം പിന്നിടുന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യ വേളയില്‍ ഏറെ സന്തോഷം പകരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക സ്റ്റേറ്റ് ഓപണ്‍ യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സിംഹം, കടുവ, പുള്ളിപുലി, ചീറ്റ, ഹിമപ്പുലി, പ്യുമ, ജഗ്വാര്‍ എന്നീ മാര്‍ജാര വിഭാഗത്തില്‍പെടുന്ന വലിയ മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ ബിഗ് കാറ്റ്സ് അലയന്‍സ് മോദി ഉദ്ഘാടനം ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group