Home Featured ബെംഗളൂരു:കൂ റുമാറ്റം; യാദ്ഗിറിൽ ബി.ജെ.പി.-കോൺഗ്രസ് സംഘർഷം

ബെംഗളൂരു:കൂ റുമാറ്റം; യാദ്ഗിറിൽ ബി.ജെ.പി.-കോൺഗ്രസ് സംഘർഷം

ബെംഗളൂരു:ബി.ജെ.പി.യിൽനിന്ന് രണ്ട് പ്രാദേശിക നേതാക്കൾ കോൺഗ്രസിൽ ചേർന്നതിനുപിന്നാലെ യാദ്ഗിറിൽ ബി.ജെ.പി.-കോൺഗ്രസ് സംഘർഷം. സുരപുര മണ്ഡലത്തിലെ കൊടേകൽ, ഹുനസഗി പ്രദേശങ്ങളിലാണ് വ്യാപക സംഘർഷമുണ്ടായത്. പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിൽ 10 കാറുകളും എതാനും ഇരുചക്രവാഹനങ്ങളും തകർന്നു. കെട്ടിടങ്ങൾക്കും കേടുപറ്റി. ശനിയാഴ്ച വൈകീട്ട് ആറുവരെ സുരപുര മണ്ഡലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സ്ഥിതി നിയന്ത്രണവിധേയമാണെന്നും 18 പേരെ കസ്റ്റഡിയിലെടുത്തതായും യാദ്ഗിർ എസ്.പി. സി.ബി. വേദമൂർത്തി അറിയിച്ചു. പ്രദേശത്ത് രണ്ടു ഡിവൈ.എസ്.പി. മാരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഘർഷം തുടങ്ങിയത്. കോൺഗ്രസിൽചേർന്ന പ്രാദേശിക ബി.ജെ.പി. നേതാക്കളായ കൃഷ്ണപ്പ നായിക്കിനും ശാന്തഗൗഡയ്ക്കും കോൺഗ്രസ് പ്രവർത്തകർ കോടേകലിൽ സ്വീകരണം നൽകിയിരുന്നു.

തുടർന്ന് നടന്ന റോഡ്‌ഷോ സമീപത്തെ ക്ഷേത്രത്തിനുസമീപത്തെത്തിയപ്പോളാണ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായത്. റോഡ്‌ഷോ കടന്നുപോകുന്നവഴി ബി.ജെ.പി. പ്രവർത്തകർ തടസ്സപ്പെടുത്തിയെന്നാരോപിച്ചായിരുന്നു തർക്കം. ഇതിനിടെ സ്ഥലത്തേക്ക് കൂടുതൽ ബി.ജെ.പി. പ്രവർത്തകരെത്തി റോഡ്‌ഷോയ്ക്കുനേരെ കല്ലെറിഞ്ഞതായി കോൺഗ്രസ് ആരോപിച്ചു.പിന്നീട് സംഘർഷം മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

പാർട്ടിപ്രവർത്തകരുടെ വീടുകൾക്കുനേരെ കല്ലേറുണ്ടായി. രാത്രിയോടെ സായുധപോലീസ് സംഘമെത്തിയതോടെയാണ് സ്ഥിതി ശാന്തമായത്. അക്രമത്തിൽ കണ്ടാലറിയാവുന്ന 120 ആളുകളുടെപേരിൽ കേസെടുത്തതായി പോലീസ് അറിയിച്ചു.പ്രചാരണം നടത്താൻ അനുവദിക്കാതെ ബി.ജെ.പി. പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണെന്നും ഇവർക്കെതിരേ നടപടിവേണമെന്നുമാവശ്യപ്പെട്ട് വെള്ളിയാഴ്ച കോടേകൽ പോലീസ് സ്റ്റേഷനുമുന്നിൽ കോൺഗ്രസ് പ്രതിഷേധിച്ചു.

ട്രെയിൻ തീവെപ്പിൽ മരിച്ചവരുടെ വീടുകളില്‍ മുഖ്യമന്ത്രി എത്തി; ധനസഹായം കൈമാറി

കണ്ണൂര്‍: എലത്തൂരില്‍ ഓടുന്ന ട്രെയിനിലുണ്ടായ തീവെപ്പിനെ തുടര്‍ന്ന് മരണപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പലോട്ടുപള്ളി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടു പള്ളി ബദരിയ മന്‍സില്‍ റഹ്മത്ത് (44), റഹ്മത്തിന്റെ സഹോദരി ജസീലയുടെയും കോഴിക്കോട് ചാലിയം കുന്നുമ്മല്‍ ഷുഹൈബ് സഖാഫിയുടെയും മകള്‍ സെഹ്‌റ ബത്തൂല്‍ (2), മട്ടന്നൂര്‍ കൊടോളിപ്പുറം കൊട്ടാരത്തില്‍ പുതിയപുര നൗഫീഖ് (38) എന്നിവരെ ആണ് ട്രെയിന്‍ ആക്രമണത്തിന് പിന്നാലെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group