ബെംഗളൂരു: ഈ മാസം 13 വരെ നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ തിരിച്ചറിയൽ കാർഡുകൾ വിതരണമാരംഭിച്ചു.ശിവാജിനഗർ ഇൻഫൻട്രി റോഡിലെ ജംപ്ലാസ കെട്ടിടത്തിലെ നോർക്ക റൂട്സ് ഓഫീസിൽനിന്ന് രാവിലെ പത്തിനും വൈകീട്ട് 5.30-നും ഇടയിൽ കാർഡുകൾ വാങ്ങാം. ഫോൺ: 080 25585090.
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ ബിജെപി
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുംമുമ്ബേ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസും ജെഡിഎസും പ്രചരണം തുടങ്ങിയപ്പോള്‍ സ്ഥാനാര്‍ഥികളെ ഉറപ്പിക്കാനാകാതെ ബിജെപി.സ്ഥാനാര്‍ഥി പ്രഖ്യാപനം പൊട്ടിത്തെറി ഉണ്ടാക്കുമെന്ന ഭയത്തിലാണ് ബിജെപി നേതൃത്വം. ഏപ്രില്‍ ആദ്യവാരം ആദ്യ പട്ടിക പുറത്തിറക്കുമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു.
വിമത ശല്യവും നേതാക്കള്‍ മറ്റു പാര്‍ടികളില്‍ ചേക്കേറുമോയെന്ന ആശങ്കയും ബിജെപി ക്യാമ്ബിനെ അലട്ടുന്നു. നൂറ്റിഇരുപത്തിനാല് മണ്ഡലത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ബിജെപിയിലെയും ജെഡിഎസിലെയും എതിരാളികളെ മനസ്സിലാക്കിയശേഷമാകും അടുത്ത പ്രഖ്യാപനം.2018ല്‍ മാണ്ഡ്യ ജില്ലയിലെ ഷുഗര്‍ ബെല്‍റ്റിലെ ഏഴു സീറ്റിലും വിജയിച്ച് സ്വാധീനം തെളിയിച്ച ജെഡിഎസ് 93 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ആദ്യം പുറത്തുവിട്ടത്. പഴയ മൈസൂരു മേഖലയില്‍ കോണ്‍ഗ്രസാണ് ജെഡിഎസിന്റെ മുഖ്യഎതിരാളി.